പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു, ബലമായി വീട്ടിലെത്തിച്ച് ബലാത്സംഗം; 48 കാരന്‍ പിടിയില്‍

By Web Team  |  First Published Jul 16, 2022, 2:52 PM IST

വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന പ്രതി ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.


മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന പ്രതി ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി  ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖരനെ പൊന്നാനി സി. ഐ വിനോദ് വലിയാറ്റൂരിന്‍റെ  നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയാണ്   കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

Latest Videos

Read More : മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്
 

click me!