മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയില്‍

By Sangeetha KS  |  First Published Dec 22, 2024, 3:53 PM IST

ഇന്നർ റിംഗ് റോഡിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്. 


തൃശൂർ : മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വെച്ചാണ് സംഭവം. ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടിൽ നിന്ന് പിണങ്ങി ഗുരുവായൂരിലെത്തി കൂലിപ്പണിയെടുത്ത് കഴിയുകയാണ്. ഇന്നർ റിംഗ് റോഡിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്. 

Latest Videos

undefined

കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറിൽ പോകവേ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടു, ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!