വീട്ടിൽ കയറി വായിൽ തുണി തിരുകി പീ‍ഡിപ്പിച്ചു, ഭയത്തിൽ ആരോടും പറഞ്ഞില്ല, വീണ്ടും കാണണം പറഞ്ഞതോടെ പരാതി,അറസ്റ്റ്

By Web Team  |  First Published Sep 14, 2022, 7:23 PM IST

ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. വീട്ടമ്മ എതിർത്തതോടെ ഇയാൾ ബലം പ്രയോഗിക്കുകയായിരുന്നു


പത്തനംതിട്ട: പന്തളത്ത് വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വീട്ടമ്മ നൽകിയ പരാതിയില്‍ 45 കാരനാണ് അറസ്റ്റിലായത്. കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിയെന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ അത്രിക്രമിച്ച് വീട്ടിൽ കയറി പീഡനം നടത്തിയത്. വായിൽ തുണി തിരുകിയായിരുന്നു പീഡനം. ഭയം കാരണം ഇവർ ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കാണണം എന്ന് പറഞ്ഞതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവം ഇങ്ങനെ

Latest Videos

ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം നടന്നത്. പന്തളത്തെ വീട്ടിൽ അതിക്രമിച്ച് കയറി ഷാജി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 48 കാരിയായ വീട്ടമ്മയാണ് പൊലീസിൽ പരാതിയുമായി എത്തിയത്. രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയാണ് പീഡ‍നത്തിനിരയായത്. ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. വീട്ടമ്മ എതിർത്തതോടെ ഇയാൾ ബലം പ്രയോഗിക്കുകയായിരുന്നു. നിലവിളിച്ച് നാട്ടുകാരെ അറിയിക്കാതിരിക്കാനായി ഇവരുടെ വായിൽ തുണി തിരുകി കയറ്റുകയും ചെയ്തു. എന്നിട്ടാണ് പീഡനം നടത്തിയത്. പീഡന വിവരം ആദ്യം ഇവർ ആരോടും പറഞ്ഞില്ല. എന്നാൽ വീണ്ടും കാണണമെന്ന് പ്രതി പറഞ്ഞതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിക്ക് ഭാര്യയും മക്കളുമുണ്ട്.

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊന്നു, കാരണം കുടുംബവഴക്കെന്ന് സംശയം, അറസ്റ്റ്

click me!