ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 40കാരൻ അറസ്റ്റിൽ

By Web Team  |  First Published Nov 14, 2024, 9:44 PM IST

ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ് പിടിയിലായത്. ചൈൽഡ് ലൈനാണ് പൊലീസിന് വിവരം നൽകിയത്. 


ഹരിപ്പാട്: ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട്  ചിങ്ങോലി  ആയിക്കാട്ട് മുറിയിൽ അരുണോദയം വീട്ടിൽ  പ്രജിത്ത് (40) ആണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. കരിയിലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ്  പ്രജിത്തിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

Latest Videos

click me!