അച്ഛനും അമ്മയും ഉപേക്ഷിച്ച 14കാരിയെ പല തവണ പീഡിപ്പിച്ച 40കാരൻ അറസ്റ്റിൽ

By Web Desk  |  First Published Jan 10, 2025, 2:20 PM IST

മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല ദിസവങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. 


ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവ് സ്വദേശിയാണ്  പിടിയിലായത്. അച്ഛനും അമ്മയും ഉപേക്ഷിച്ച  പെൺകുട്ടി ചൈൽഡ് ലൈനിൻറെ സംരക്ഷണയിലായിരുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല ദിസവങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. എറണാകുളത്തു നിന്നുമാണ് ഇടുക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കടയില്‍ സാധനം വാങ്ങാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി, 60കാരന്‍ അറസ്റ്റില്‍

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!