
തിരുവനന്തപുരം: തമിഴ്നാട്ടിൽ മോഷണം നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ. കുഴിത്തുറ അണ്ടുക്കോട്ടിൽ വീടിന്റെ വാതിൽ തകർത്ത് 35 പവൻ കവർന്ന സംഭവത്തിലാണ് രണ്ടുപേരെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇടയ്ക്കോട്, ചെമ്മൺങ്കാല,സ്വദേശി വിജയകുമാർ (48), വട്ടിയൂർക്കാവ് മുഴവുകാട് സ്വദേശി രാജൻ (62) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 20 പവൻ സ്വർണവും പിടിച്ചെടുത്തു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സുഭാഷ് തിരുനെൽവേലിയിലെ സർക്കാർ ബാങ്കിലും ഭാര്യ ലിബിന കളിയിക്കാവിള പോസ്റ്റ് ഓഫീസിലും ജോലിചെയ്യുന്നവരാണെന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് 20ന് രാത്രി വീടിന്റെ മുൻ വശത്തെ വാതിൽ തകർന്നുകിടക്കുന്നത് കണ്ട അയൽവാസികളാണ് സുഭാഷിനെ വിവരമറിയിച്ചത്. തുടർന്ന് അരുമന പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എന്തുവായിത്! സ്കൂട്ടർ മുതൽ കെഎസ്ആർടിസി ബസ് വരെ മുങ്ങി; കൊല്ലത്ത് ദേശീയ പാതയിൽ വെള്ളക്കെട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam