ഹരിപ്പാട് അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 30-കാരന് 66 വർഷം കഠിന തടവും പിഴയും

By Web Team  |  First Published Feb 11, 2023, 7:54 PM IST

15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച  30 കാരന് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും


ഹരിപ്പാട്: 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ 30- കാരന് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.  വള്ളികുന്നം അജ്മൽ ഹൗസിൽ ഇപ്പോൾ കടുവിങ്കൽ പ്ലാനേത്തു വടക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.  

മാതാവ് ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചുവന്ന പെൺകുട്ടിയെയാണ് പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ എം. എം. ഇഗ്നേഷ്യസ് അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി. 

Latest Videos

Read more: ലൈസൻസ് സസ്‍പെന്‍റ് ചെയ്തു, മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തി, ഡ്രൈവര്‍ പിടിയില്‍

അതേസമയം, മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന്  കേസെടുത്തിരുന്നു. 

പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി  ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമണത്തിനിരയാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി  ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

click me!