ശബരിമല വനമേഖലയിൽ നിന്ന് ലുലു മാളിലേക്ക് 30 അതിഥികളെത്തി, മധുരം പകര്‍ന്ന് സ്വീകരണം, ആദ്യാക്ഷരം പകർന്ന് മടക്കം

By Web Team  |  First Published Oct 13, 2024, 9:45 PM IST

ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പളളി, അട്ടത്തോട് ഊരുകളിലെ കുട്ടികളാണ്  തിരുവനന്തപുരം ലുലുമാളിലെ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചത്. 


തിരുവനന്തപുരം : വിജയദശമി ദിനത്തിൽ കാടിൻ്റെ മക്കൾക്ക് അറിവിൻ്റെ ലോകത്തേക്കുള്ള ആദ്യാക്ഷരം കുറിക്കാൻ അവസരമൊരുക്കി തലസ്ഥാനത്തെ ലുലു മാൾ. ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പളളി, അട്ടത്തോട് ഊരുകളിലെ കുട്ടികളാണ്  തിരുവനന്തപുരം ലുലുമാളിലെ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചത്. ലുലു മാളും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് സംഘടിപ്പിച്ച ലുലു ആദ്യാക്ഷരം പരിപാടിയിൽ ശബരിമല വനമേഖലയിലെ വിവിധ ഊരുകളിൽ നിന്നെത്തിയ 30 കുരുന്നുകളും ഗാന്ധിഭവനിലെ കുട്ടികളും വിദ്യാരംഭം കുറിച്ചു. 

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ. നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അടക്കമുള്ള പ്രമുഖർ കുട്ടികൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്ന് നൽകി. കാടിൻ്റെ മക്കൾക്ക് അറിവിൻ്റെ വെളിച്ചം പകരാൻ ലുലു മാൾ മുന്നോട്ട് വെച്ച ലുലു ആദ്യാക്ഷരം എന്ന ആശയം വേറിട്ട മാതൃകയായെന്ന് ചടങ്ങിനെത്തിയവര്‍ പറ‍ഞ്ഞു.

Latest Videos

undefined

ഹരിശ്രീ കുറിച്ച കുരുന്നുകളെ സർട്ടിഫിക്കറ്റും പഠനോപകരണങ്ങൾ നൽകിയും മധുരം പങ്കുവെച്ചും മാൾ അധികൃതർ സ്വീകരിച്ചു. ഊരുമൂപ്പൻ, കുട്ടികളുടെ രക്ഷിതാക്കൾ അടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുക്കാൻ മാളിലെത്തിയിരുന്നു. കുട്ടികളെ ഏറെ ദൂരം താണ്ടി മാളിലേക്ക് എത്തിച്ച രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ്‌ അംഗവുമായ പുനലൂർ സോമരാജൻ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.

ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങവെ ബുള്ളറ്റ് മതിലില്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു; സഹോദരൻ ആശുപത്രിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!