മൂന്നു വയസ്സുകാരി വീടിന് മുന്നിൽവെച്ച് അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ചു മരിച്ചു

By prajeesh Ram  |  First Published Jul 20, 2023, 9:36 PM IST

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച്‌ ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


മലപ്പുറം: പരപ്പനങ്ങാടിയിൽ മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്. ഇന്നലെയാണ് വീടിന് മുന്നിൽ വെച്ച് ബൈക്ക് ഇടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച്‌ ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരൻ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. മാതാവ്: റാജിഷ. സഹോദരൻ: മുഹമ്മദ് ഹാഫിസ്. 

സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

Latest Videos

undefined

ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് ആണ് മരിച്ചത്. 47 വയസായിരുന്നു. 

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിക്കാനായി തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. അപകട സമയത്ത് വർഗീസിന് ഹൃദയാഘാതവുമുണ്ടായി. അപകട സമയത്ത് മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പ്രസാദ് മാണി, ബിനോയി നടുപ്പറമ്പിൽ എന്നിവരാണ് വര്‍ഗീസിനൊപ്പം ഉണ്ടായിരുന്നത്. ഇവരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

click me!