ഡ്രെയ്നേഡിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു.
കൊച്ചി: കൊച്ചി നഗരത്തിൽ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്. ഡ്രെയ്നേജിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. മലിനജലം കുടിച്ചും തലയ്ക്ക് പരിക്കേറ്റും അവശനായ കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. മെട്രോ ഇറങ്ങി അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്നേജിജിന്‍റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു.അമ്മയുടെ സമയോചിത ഇടപെടൽ കൊണ്ടാണ് ഡ്രെയ്നേജ് വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കൊച്ചി നഗരസഭയുടെ അനാസ്ഥയുടെ ഫലമായി ഉണ്ടായ അപകടത്തിന്‍റെ നടുക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടി നടന്ന് പോകുന്നതിനിടെ കാല്‍ തട്ടി കനാലില്‍ വീഴുന്നതും നാട്ടുകാര്‍ ഓടി കൂടുന്നതും കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിള്‍ കാണാം. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതര്‍ ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നാണ് ആരോപണം.
സംഭവത്തില്‍ ഹൈക്കോടതി വിശദാംശങ്ങൾ തേടി. രാവിലെ അമിക്കസ് ക്യൂറിയാണ് വിഷയം ജസ്റ്റിസ് ദേവൻ രാചന്ദ്രന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. സംഭവത്തിന്‍റെ വിശദാംശങ്ങൾ തേടിയ കോടതി ഉച്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കമെന്ന് അമിക്കസ് ക്യൂറിയെ അറിയിച്ചു. മൂന്ന് വയസുകാരനെ വീഴ്ത്തിയ ചതിക്കുഴി പോലെ കൊച്ചി നഗരത്തിൽ നിരവധി ഓടകൾ മൂടാതെ കിടക്കുന്നുണ്ട്. കാൽനട യാത്രക്കാർ ട്രപ്പീസ് കളിക്കാരെ പോലെയാണ് ഈ ഓടകൾക്കരികിലൂടെ നടക്കുന്നത്.