ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല

By Web TeamFirst Published Oct 10, 2024, 3:41 PM IST
Highlights

സാധാരണ കുട്ടികള്‍ ഒമ്പതുമാസം തികയുമ്പോഴാണ് പിടിച്ച് നില്‍ക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാല്‍ ഇസബെല്ല...

തൃശൂർ: ഇസബല്ലയ്ക്ക് പ്രായം വരും അക്കം മാത്രമാണ്. ജനിച്ചിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ കൊച്ചു മിടുക്കി ഇതുവരെ നേടിയത് ഒന്നും രണ്ടുമല്ല മൂന്ന് ലോക റെക്കോർഡാണ്. വെറും ഏഴുമാസം പ്രായമുള്ളപ്പോഴാണ് ഇസബല്ല  റെക്കോർഡുകളുടെ പുസ്തകത്തിൽ തന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്. തച്ചുടപറമ്പ് മല്‍പ്പാന്‍ വീട്ടില്‍ ജിന്‍സന്റെയും നിമ്മിയുടേയും മകള്‍ ഇസബല്ല മറിയമാണ് ചെറുപ്രായത്തില്‍ മൂന്ന് ലോക റെക്കോര്‍ഡുകള്‍ നേടി നാട്ടുകാരേയും വീട്ടുകാരേയും അമ്പരപ്പിച്ചിരിക്കുന്നത്.

അഞ്ചാം മാസത്തില്‍ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിലൂടെയാണ് ഇസബല്ല ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. സാധാരണ കുട്ടികള്‍ ഒമ്പതുമാസം തികയുമ്പോഴാണ് പിടിച്ച് നില്‍ക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാല്‍ ഇസബെല്ല ഇതിന് വ്യത്യസ്തമായി അഞ്ചാം മാസത്തില്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്ത് തുടങ്ങി. ഈ നേട്ടത്തിനാണ് ഇസബെല്ലക്ക് അവാര്‍ഡ്. ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവക്ക് പുറമെ യു കെയിലെ റെക്കോര്‍ഡുമാണ് ഇസബല്ല സ്വന്തമാക്കിയത്.

Latest Videos

2024 ഫെബ്രുവരി 8 നാണ് ഇസബല്ലയുടെ ജനനം. 45 ദിവസത്തിനുള്ളില്‍ കുട്ടി കമഴ്ന്നു തുടങ്ങി. മൂന്നാം മാസത്തില്‍ ഇരിക്കുകയും  നാലാമത്തെ മാസത്തില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തച്ചുടപറമ്പ് സ്വദേശികളായ ജിന്‍സനും ഭാര്യ നിമ്മിയും യു കെയില്‍ സ്ഥിരതാമസക്കാരാണ്.

യു.കെയില്‍ ജോലിനോക്കുന്ന അമ്മ ഡോ. നിമ്മിക്കൊപ്പം മൂന്നുമാസം പ്രായമുള്ളപ്പോള്‍ നാട്ടിലെത്തിയപ്പോഴാണ് ഇസബെല്ല. അഞ്ചാം മാസമായതോടെ കുട്ടി പിടിക്കാതെ നിന്നുതുടങ്ങി. ഒരു കൗതുകത്തിന് ഇത് റെക്കോര്‍ഡ് ചെയ്ത നിമ്മി പിന്നീട് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് റെക്കോര്‍ഡിനുള്ള അപേക്ഷ നല്കിയത്. അപേക്ഷ നല്കി ഒരു മാസം തികയും മുമ്പേ റെക്കോര്‍ഡിന് അര്‍ഹയായെന്ന മറുപടി ലഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റും വീട്ടിലെത്തി. അങ്ങനെ അവിശ്വസിനീയമായ നേട്ടത്തിന് ഏറ്റവും പ്രായം കുറഞ്ഞ റെക്കോര്‍ഡ് ഉടമയായി ഇസബല്ല. 

ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, 3 വയസുകാരനെ തലങ്ങും വിലങ്ങും അടിച്ചു; കൊച്ചിയിൽ അധ്യാപികക്കെതിരെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!