സൈക്കിളിൽ ട്യൂഷൻ ക്ലാസിലേക്ക് പോയ പത്താം ക്സാസുകാരിയെ പിന്തുടർന്നു, റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിൽ

By Web Desk  |  First Published Jan 2, 2025, 6:00 PM IST

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 


മാന്നാർ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 

ഭയന്ന കുട്ടി നിലവിളിച്ച്  ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത  മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 

Latest Videos

മാന്നാർ സ്റ്റേഷൻ ഹൌസ് ഓഫീസർ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷൻ എസ് ഐ നൗഫൽ, സിപിഒ മാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്ഐ രജിത എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Read More: കെഎസ്ആർടിസി അടക്കം സർവ്വീസ് അനുവദിക്കില്ല; കലോത്സവത്തിന് ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം
 

click me!