തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണ്ണമായി തകർന്നിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷാലുവിനൊപ്പമുണ്ടായിരുന്ന ആളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.