ഫേസ് ബുക്കിലൂടെ പരിചയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, യുവാവിന് 20 വര്‍ഷം തടവ്

By Web Team  |  First Published Nov 2, 2023, 7:55 AM IST

മണ്ണാർകാട് സ്വദേശി അഫ്സലിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് 20 വർഷം ശിക്ഷ വിധിച്ചത്


പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ. മണ്ണാർകാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മണ്ണാർകാട് സ്വദേശി അഫ്സലിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി 20 വർഷം ശിക്ഷ വിധിച്ചത്. ഫേസ് ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയായിരുന്നു പീഡനം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാലടി പൊലീസാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.

Latest Videos

മറ്റൊരു കേസിൽ 65 കാരനും കോടതി ശിക്ഷ വിധിച്ചു. 9 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് എറണാകുളം അല്ലപ്ര സ്വദേശി ജോസിനെ 5 വർഷം തടവിന് ശിക്ഷിച്ചത്. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 65 കാരനായ ജോസ് പീഡിപ്പിച്ചത്. 2022 ഒക്ടോബർ 30നായിരുന്നു സംഭവം. ഈ കേസിൽ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങിയ ജോസ് മറ്റൊരു സ്ത്രീ പീഡന കേസിലും പ്രതിയായിട്ടുണ്ട്.

കോട്ടയത്ത് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു, പ്രതിക്ക് ഇരുപത് വര്‍ഷം തടവ് ശിക്ഷ

മാനസിക വൈകല്യമുള്ള 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിന തടവും 2,85,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുന്നംകുളം സ്വദേശി ഉണ്ണി കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പഠിച്ചിരുന്ന കുട്ടി ഭക്ഷണം കഴിച്ച് കൈകഴുകാൻ ശുചിമുറിയിൽ പോയ സമയം പിന്തുടർന്ന് ശുചിമുറിയുടെ വാതിൽ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷം ആയിരുന്നു പ്രതിയുടെ ക്രൂരകൃത്യം. സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ കാര്യം ചോദിച്ചറിയുകയായിരുന്നു.

tags
click me!