20 അടി നീളം, കുറ്റൂർ പള്ളിയുടെ തിരുമുറ്റത്ത് ഒരുങ്ങി രക്ഷയുടെ ബെയ്‌ലിപാലം; 20 പേരുടെ അധ്വാനം വലിയ ലക്ഷ്യത്തിന്

By Web Team  |  First Published Dec 24, 2024, 10:21 PM IST

ബെയ്‌ലി പാലത്തിലൂടെ നടക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്


തൃശൂര്‍: നാടിനെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ദൃശ്യം ദേവാലയ തിരുമുറ്റത്ത് ക്രിസ്തുമസിന്‍റെ ടാബ്ലോയായി ഒരുക്കിയിരിക്കുകയാണ് കുറ്റൂര്‍ പള്ളിയിലെ വിന്‍സെന്‍റ് ഡി പോള്‍ സംഘം. ദുരിതബാധിതരുടെ രക്ഷയ്ക്കായി നീട്ടുന്ന ബെയ്‌ലി പാലം പോലെയാണ് അശരണയുടേയും അഗതികളുടേയും ഇടയിലേക്ക് നീട്ടുന്ന സഹായ ഹസ്തങ്ങളാകുന്ന വിന്‍സെന്‍ഷ്യന്‍ എന്ന് ഓര്‍മ്മപ്പെടുത്തുന്ന 20 അടി നീളമുള്ള ബെയ്‌ലി പാലം ഒരുക്കിയിട്ടുണ്ട്.

ബെയ്‌ലി പാലത്തിലൂടെ നടക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും വ്യത്യസ്തങ്ങളായ ദൃശ്യവിരുന്നുകള്‍ ഒരുക്കുന്ന സംഘം, ഈ പാലത്തിലൂടെ സഞ്ചരിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന സഹായ ധനം ഉപയോഗിച്ച് കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്  നല്‍കാനുള്ള ശ്രമത്തിലാണ്.

Latest Videos

undefined

എല്ലാ ടിക്കറ്റിനും സമ്മാനങ്ങള്‍ നല്‍കുന്ന ക്രിസ്തുമസ് കൂപ്പണും ഒരുക്കിയിട്ടുണ്ട്. ഇരുപതോളം അംഗങ്ങളുടെ ശ്രമഫലമായാണ് വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് ഒരുക്കാന്‍ സാധിച്ചത് എന്ന് പ്രസിഡന്‍റ് ടിനു വര്‍ഗീസ് പറഞ്ഞു. പരസ്‌നേഹ പ്രവര്‍ത്തികള്‍ കൊണ്ട് ഇടവക സമൂഹത്തിന്‍റെ ഇടയില്‍ കരുണയുടെ മുഖമായി പ്രവര്‍ത്തിക്കുന്ന ഈ യുവജനങ്ങള്‍ വരും തലമുറക്ക് വഴിക്കാട്ടിയാണെന്ന് റവ. ഫാ. ജോജു പൊറത്തൂര്‍ പറഞ്ഞു.

384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!