ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബസുകൾ തടഞ്ഞുനിർത്തി പരിശോധന; 2 യാത്രക്കാർ പിടിയിൽ; കണ്ടെത്തിയത് എംഡിഎംഎ

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന 2 സ്വകാര്യ ബസുകളിലെ യാത്രക്കാരെ എംഡിഎംഎയുമായി പിടികൂടി. 

2 passengers of Kallada bus from Bangalore to Kochi arrested with 125 gram MDMA

കൊച്ചി: അങ്കമാലിയിൻ വൻ ലഹരിവേട്ട. 125 ഗ്രാം എംഡി എം എ യുമായി രണ്ട് പേർ ഡാൻസാഫ് ടീമിൻറെ പിടിയിലായി. ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്. 2 ബസുകളിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസുകൾ തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.

Latest Videos

vuukle one pixel image
click me!