2 കോടി വരെ സബ്സിഡിയായി, കൂടാതെ ബാങ്ക് വായ്പയ്ക്ക് പലിശ ഇളവും...; അവസരം പാഴാക്കല്ലേ, സംരംഭകസഭ ജനുവരി 10ന്

By Web Desk  |  First Published Jan 8, 2025, 4:17 PM IST

മേളയിൽ  സബ്സിഡി അപേക്ഷകൾ നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്


ഇടുക്കി: ഇടുക്കി ജില്ലയിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി വ്യവസായ വകുപ്പ് സംരംഭകസഭ വിളിച്ചുചേർക്കുന്നു. അതോടൊപ്പം ലോൺ സബ്സിഡിമേളയും ഉണ്ടാകും. പരിപാടിയുടെ ഉദ്‌ഘാടനം  ജനുവരി 10ന് കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രാവിലെ 9.30 മുതൽ പരിപാടിക്ക് തുടക്കമാകും.

വ്യാപാര വാണിജ്യ മേഖലയിലുള്ള പുതിയ കച്ചവട സംരംഭങ്ങൾക്ക് 10 ലക്ഷം വരെയുള്ള ബാങ്ക് വായ്പക്ക് അഞ്ച് വർഷ പലിശ ഇളവും, കൂടാതെ ഓരോ കടയും ഇൻഷുറൻസ് ചെയ്ത തുകയുടെ അൻപത് ശതമാനം (5000 രൂപ വരെ ) സബ്സിഡിയും ലഭിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ വിൽപ്പന വർധിപ്പിക്കുന്നതിന് ഇൻവെസ്റ്റ്മെന്റിന്റെ 40 ശതമാനം പരമാവധി 2 കോടി വരെയും ബാങ്ക് വായ്പ പലിശയുടെ 50 ശതമാനം - 50 ലക്ഷം വരെ 5 വർഷത്തേക്ക് നൽകുന്നു. 

Latest Videos

കൂടാതെ ഉത്പാദന മേഖലക്ക് 45 ശതമാനം 40 ലക്ഷം രൂപയും ഭക്ഷ്യസംസ്കരണമേഖലയ്ക്ക് 10 ലക്ഷം രൂപയും സേവന മേഖലയ്ക്ക് ഏഴ് ലക്ഷം രൂപയും എഫ് ബി ഓ , കൂട്ടുസംരഭങ്ങൾക്ക് രണ്ട് കോടി വരെയും സബ്സിഡിയായി വ്യവസായവാണിജ്യവകുപ്പ് നൽകും. ഉത്പാദന സേവന സംരംഭങ്ങൾ കൂടാതെ എംഎസ്എംഇ ആക്ട് പ്രകാരം വ്യാപാര മേഖലയിലുള്ള സംരംഭകർക്കും സഹായവും സബ്സിഡിയും വ്യവസായ - വാണിജ്യ വകുപ്പ് ലഭ്യമാക്കും 

മേളയിൽ  സബ്സിഡി അപേക്ഷകൾ നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക്  അപേക്ഷ നൽകുന്നതിനായി എസ് ബി ഐ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കേരള ബാങ്ക്  തുടങ്ങിയവയുടെ ഹെൽപ് ഡെസ്കും ഉണ്ടാകും.

രാവിലെ 10 മണിക്ക് ഭക്ഷ്യമേഖലയിലെ സംരംഭകർക്കായി പ്രത്യേക പരിപാടി, 11.30 മുതൽ ജി എസ് ടി , വിവിധ സ്കീമുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 1.30 മുതൽ എല്ലാ വകുപ്പുകളുടെയും പ്രത്യേക വിഷയാവതരണം നടക്കും. രണ്ട് മണിക്ക്  ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംരംഭകസഭ ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടർ വി വിഘ്നേശ്വരി,നഗരസഭ ചെയർപേഴ്സൺ ബീന ടോമി . മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയിൽ ജില്ലയിലെ മികച്ച സംരംഭകർ, മിഷൻ 1000 അംഗീകരിച്ച സംരംഭകർ, ജില്ലയിൽ ആദ്യമായി ആരംഭിച്ച 'പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക് ഉടമ എന്നിവരെ ആദരിക്കും .കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വസായ കേന്ദ്രവുമായി ബന്ധപ്പെടാം 8590741115, 04862-235207,235410 ഇമെയിൽ gmdicidk@gmail.com,gm.idk.dic@kerala.gov.in.

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!