വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തി; കോട്ടയത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തത് വിൽക്കാനെത്തിച്ച 30ഗ്രാം കഞ്ചാവുമായി

By Web Desk  |  First Published Dec 29, 2024, 3:37 PM IST

പാലാ മുത്തോലിയില്‍ 30 ഗ്രാം കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി


കോട്ടയം: പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വിൽപ്പന നടത്തി ബന്ധപ്പെട്ട്  രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. പാലാ പുലിയന്നൂര്‍ മുത്തോലി വലിയമറ്റം വീട്ടില്‍ വി.എസ് അനിയന്‍ ചെട്ടിയാര്‍, പുലിയന്നൂര്‍ കഴുകംകുളം വലിയ പറമ്പില്‍ വീട്ടില്‍ ജയന്‍ വി ആര്‍ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം മുത്തോലി ഭാഗത്ത്  നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി  സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ്  സൂക്ഷിച്ചിരുന്നത്. ജയന്‍ മുന്‍പും  കഞ്ചാവ് കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.  ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

Latest Videos

click me!