അത് അങ്ങനെയൊരു അപൂ‍ർവ സംഗമമായി! മുത്തശ്ശന്മാരെല്ലാവരും കൂടി അരനൂറ്റാണ്ടിന് ശേഷം വിദ്യാർഥികളായി ക്ലാസിലെത്തി

By Web Desk  |  First Published Jan 4, 2025, 12:03 AM IST

എടത്വ  സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ 1973-74 എസ് എസ് എല്‍ സി ബാച്ചുകാരാണ് അമ്പതു വര്‍ഷത്തിന് ശേഷം വീണ്ടും മാതൃ കലാലയത്തില്‍ ഒത്തുചേര്‍ന്നത്


കുട്ടനാട്: സ്‌കൂളില്‍ പഠിച്ചിറങ്ങിയതിന്റെ അമ്പതാം വര്‍ഷത്തില്‍ അവര്‍ വീണ്ടും സ്‌കൂളില്‍ ഒന്നിച്ചു കൂടി. എടത്വ  സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ 1973-74 എസ് എസ് എല്‍ സി ബാച്ചുകാരാണ് അമ്പതു വര്‍ഷത്തിന് ശേഷം വീണ്ടും മാതൃ കലാലയത്തില്‍ ഒത്തുചേര്‍ന്നത്. ഇവരുടെ ഗോള്‍ഡന്‍ ജൂബിലി സംഗമം മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. ബാച്ചുകാരനായ ഫാ. വര്‍ഗീസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.

പോയാൽ 400 പോട്ടേന്ന് കരുതി ബമ്പർ എടുത്തവരുടെ എണ്ണം കണ്ടോ? അമ്പരക്കും! അടിച്ചാൽ 20 കോടി, 1 കോടി 20 പേ‍ർക്കും

Latest Videos

സംഗമത്തിന്റെ ഓര്‍മ്മക്കായി സ്‌കൂളിന് നല്‍കിയ രണ്ട് ലാപ്ടോപ്പും, എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന രണ്ട് പേര്‍ക്ക് നല്‍കാനുള്ള ക്യാഷ് അവാര്‍ഡ് തുകയും മാനേജര്‍ ഏറ്റുവാങ്ങി. മുന്‍ പ്രധാന അധ്യാപകന്‍ ടോം ജെ കൂട്ടക്കര സംസാരിച്ചു. ക്ലാസ് അധ്യാപകരായിരുന്നവരെയും രോഗശയ്യയില്‍  ആയ സഹപാഠികളെയും ഭവനങ്ങളില്‍ എത്തി ആദരിക്കുകയും ചെയ്തു. വീണ്ടും ഒന്നിച്ച് കൂടണമെന്ന തീരുമാനത്തോടെയാണ് പരസ്പരം അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!