മൈസൂരു, മാഹി, പളനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു; 16കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ 19കാരി അറസ്റ്റിൽ

By Web Desk  |  First Published Dec 28, 2024, 1:19 PM IST

യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധമറിഞ്ഞ വീട്ടുകാർ, യുവതിയുടെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു.


കായംകുളം: പതിനാറുകാരനെ പീഡിപ്പിച്ചെന്ന കേസിൽ പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ ശങ്കരമംഗലം സ്വദേശിനിയായ 19കാരിയെ ആണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ ടി ബിനുകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയെന്നും പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. യുവതിയും 16കാരനും മൈസൂരു, മാഹി, പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറയുന്നു. 

നേരത്തെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാർ, യുവതിയുടെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവിൽ പോയത്. 16 കാരൻറെ മാതാവ് വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ബസ് സ്റ്റാന്‍റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ റിമാൻഡ് ചെയ്തു. 

Latest Videos

undefined

ചിലപ്പോൾ മുഖ്യമന്ത്രിയുടെ പിഎ, ചിലപ്പോൾ ചീഫ് സെലക്ടർ; 6 വർഷത്തിനിടെ യുവാവ് പിരിച്ചത് 3 കോടി, പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!