പ്രസവവേദന കടുത്തു; ആംബുലൻസിൽ സൗകര്യമൊരുക്കി ജീവനക്കാർ, ആൺകുഞ്ഞിന് ജന്മം നൽകി യുവതി

By Web Team  |  First Published Nov 17, 2024, 12:56 PM IST

അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസിക്കുന്ന19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. 


കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്. അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസിക്കുന്ന19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. യുവതി 11.10ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റി. 

Latest Videos

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഇനിയും സ്ഥലം കണ്ടെത്തിയില്ല, സാങ്കേതിക തടസമായി ഉന്നയിക്കാന്‍ കേന്ദ്രം

https://www.youtube.com/watch?v=Ko18SgceYX8

click me!