ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരനെ പിന്നിലൂടെത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

By Web Desk  |  First Published Dec 28, 2024, 7:50 PM IST

വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.  


തിരുവനന്തപുരം: ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.  ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം. റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ  ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരിച്ച ആദിത്യൻ.

Latest Videos

click me!