കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിൻമെൻറ് സോണുകൾ, ആറ് പ്രദേശങ്ങളെ ഒഴിവാക്കി

By Web Team  |  First Published Aug 24, 2020, 8:13 AM IST

കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം


കോഴിക്കോട്: ജില്ലയിൽ 18 പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 3- മുട്ടയം കിഴക്ക് പാലിയിൽ ഭാഗം മുതൽ പടിഞ്ഞാറ് നാരകശ്ശേരി മുന്നോട്ടുപൊയിൽ ഭാഗവും തെക്ക് മലയമ്മ സ്കൂൾ വരെയും വടക്ക് പാറക്കുളം വരെയും, 20 വേങ്ങേരി മഠം- അങ്ങാടി മുതൽ നെച്ചുളി അങ്ങാടി വരെയും ചിൻമയ മിഷൻ ക്ഷേത്രം വരെയും വട്ടമ്മാരി ഭാഗം ഉൾപ്പെടെ, 9 പാഴൂർ ഇരഞ്ഞിമാവ് പ്രദേശം അതിരുകൾ ചാലാക്കുഴി-നാരങ്ങാളി റോഡ്, ഇരഞ്ഞിപറമ്പ് റോഡ്, ഭജനമഠം റോഡ്, കക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കീരാലൂരിലെ പടിഞ്ഞാറ്റുംമുറി കീരാലൂർ സ്കൂൾ റോഡിൽ കട്ടയാട്ടൂർ വളവ് മുതൽ ചെറുകാടി പാലം വരെയും, കെ.ടി.ടി റോഡ്, വഴിപോക്കിൽ താഴം- താമരടി താഴം റോഡിൽ താമരടിതാഴം ഭാഗം, തേനിങ്ങൽ-അറപ്പായിൽ റോഡില്‍ തേനിങ്ങൽ ഭാഗവും ഉൾപ്പെടുന്ന പ്രദേശം, എടച്ചേരി ഗ്രാമപഞ്ചായത്ത് 17, മടവൂർ ഗ്രാമപഞ്ചായത്ത് 2 എരവന്നൂർ നോർത്ത്, മൂടാടി ഗ്രാമപഞ്ചായത്ത് 7 നെരവത്ത് ഭാഗികം, 15 നന്തി, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12 കരിമ്പാപ്പൊയിൽ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 3 പയിങ്ങോട്ടായി (കോട്ടപ്പാറ മല പ്രദേശം- പുനത്തിൽ താഴം പ്രദേശവും ഉൾപ്പെടെ), 4 കണ്ണമ്പത്ത് കര, ചേളന്നൂർ ഗ്രാമപഞ്ചായത്ത് 5 ഇരുവള്ളൂർ, മുക്കം മുനിസിപ്പാലിറ്റിയിലെ 24 മണാശ്ശേരി ടൗണിലെ തത്തമ്മക്കുഴി- വിളയത്ത് പന്നൂളി റോഡ്, കുറ്റേരിമ്മൽ മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം, വാർഡ് 11 നെടുമങ്ങാട്, വാർഡ് 16 വെസ്റ്റ് മാമ്പറ്റ കെ.എം.സി.ടി ഏരിയ, തിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 13 പാലൂർ വെസ്റ്റ് ഭാഗികം, വാർഡ് 16 തൃക്കോട്ടൂർ സൗത്ത്, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 14 പുതിയങ്ങാടി എന്നിവയാണ് പുതിയ കണ്ടെയിൻമെൻറ് സോണുകൾ.

Latest Videos

undefined

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി സഫിയ

click me!