കൊവിഡ് വ്യാപനം; കോഴിക്കോട് 17 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

By Web Team  |  First Published Aug 20, 2020, 10:30 PM IST

കോഴിക്കോട് ജില്ലയിലെ 17 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.


കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 17 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 7 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. 

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 9 പുല്ലാഞ്ഞിമേട്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 - മുപ്പതേക്ര, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 7-നന്മണ്ട 14, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ലെ തച്ചറു കണ്ടിതാഴെ ഹെൽത്ത് സെൻ്റർ ഉൾപ്പെടുന്ന സ്ഥലങ്ങളും വാർഡ് 15 ലെ ചാത്തോത്ത് താഴെ മാവട്ടയിൽ താഴെ തുടങ്ങിയ പ്രദേശവും ,വാർഡ് 11 ചാലിക്കര , ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 7 മൂക്കടത്തും വയൽ, ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 കണ്ടന്നൂർ, കാക്കൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കായലാട്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 22 മാത്തറ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 1-തേനായി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ചിറവളപ്പിൽ, വാർഡ് 6 പട്ടർപ്പാലം, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 55 പയ്യാനക്കൽ, മുക്കം മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 14 മുക്കം ടൗൺ, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 കുരുവട്ടൂർ നോർത്ത്, അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 18 അഞ്ചാംപീടിക , വാർഡ് 16 ലെ എലിഫൻ്റ് റോഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ.

Latest Videos

undefined

7 കണ്ടെയ്ൻമെൻ്റ് സോണുകളെ ഒഴിവാക്കി 

കടലുണ്ടി  ഗ്രാമപഞ്ചായത്തിലെ  വാർഡുകളായ 2,7, 9, 14, 16, 20 രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 9, 20,21,25, കക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ  വാർഡുകളായ 1,8, തലക്കുളത്തൂർ
ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 2,17, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ16 , ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ്  14 എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

click me!