ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

By Web Team  |  First Published Dec 27, 2023, 4:42 AM IST

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിന് ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


മാനന്തവാടി:  കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു - ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിന് ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. അജിത്ത്, അപ്പു, അമ്മു എന്നിവരാണ് സഹോദരങ്ങള്‍.

വില നോക്കാതെ പോയി ദോശ എങ്ങാനും ഓ‍ര്‍ഡർ ചെയ്താൽ! 'ഓർക്കാപ്പുറത്തെന്‍റെ പിന്നീന്നൊരടിയിത്', അറിയാതെ പാടി പോകും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!