എറണാകുളത്ത് നിന്ന് കാണാതായ 14 വയസുള്ള ആൺകുട്ടിയേയും 15 വയസുള്ള പെൺകുട്ടിയേയും വർക്കലയിൽ കണ്ടെത്തി

By Web Desk  |  First Published Jan 1, 2025, 8:51 PM IST

കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ കൊച്ചിയിൽ നിന്നും കാണാതായത്


തിരുവനന്തപുരം: എറണാകുളം പറവൂരിൽ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയിൽ നിന്ന് കണ്ടത്തി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന സെർച്ച് ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്. കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ കൊച്ചിയിൽ നിന്നും കാണാതായത്. 14 വയസ്സുള്ള ആൺകുട്ടിയെയും 15 വയസുള്ള പെൺകുട്ടിയെയുമായിരുന്നു കാണാതായത്.

ഇത് ചെയ്തവരെ കണ്ടെത്തിയിരിക്കും! ആ മൂടിക്കെട്ടിയ ലോറി കണ്ടെത്താൻ വെങ്ങാനൂർ പൊലീസ്; മാലിന്യം തള്ളിയതിൽ അന്വേഷണം

Latest Videos

ഇവരെ കണ്ടെത്താനായി എറണാകുളത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സി ഡബ്ല്യു സിയുടെ നേതൃത്വത്തിലെ സെർച്ച് ഡ്രൈവിനിടെ കുട്ടികളെ വർക്കലയിൽ നിന്ന് കണ്ടെത്തിയത്. നിലവിൽ കുട്ടികൾ പൂജപ്പുരയിലെ സി ഡബ്ല്യു സി ഓഫീസിലുണ്ട്. വിദ്യാർഥികളെ കണ്ടു കിട്ടിയ വിവരം  കുട്ടികളുടെ മാതാപിതാക്കളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!