കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവര്‍

By Web Team  |  First Published Jun 8, 2020, 7:31 PM IST

ഇന്ന് 61 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7147 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7009 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6868 എണ്ണം നെഗറ്റീവാണ്. 


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (6 അബുദാബി, 5 കുവൈത്ത്) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണുള്ളത്.

ഇന്ന് പോസിറ്റീവായവര്‍: 

Latest Videos

undefined

1. കാരപറമ്പ് സ്വദേശി (23 വയസ്സ്)
2. ഒളവണ്ണ സ്വദേശി (22)
3. ചാലപ്പുറം സ്വദേശി (23)
4. നൊച്ചാട് സ്വദേശി (22)
5. കുറ്റ്യാടി സ്വദേശി (26)
6. കടലുണ്ടി സ്വദേശി (45)

ഇവര്‍ ആറു പേരും മെയ് 27 ന് അബുദാബി-കൊച്ചി ഇ.വൈ.282 വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.  ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

7. കൊയിലാണ്ടി സ്വദേശി (40)
8. മൂടാടി സ്വദേശി (24)
9. കുന്നമംഗലം സ്വദേശിനി (42)
10. താമരശ്ശേരി സ്വദേശി (27)
11. പുതുപ്പാടി സ്വദേശിനി  (42)

ഇവര്‍ അഞ്ച് പേരും മെയ് 27 ന് ജെ.9- 1405 കുവൈറ്റ് - കൊച്ചി വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

12. പന്തീരങ്കാവ് സ്വദേശിനി (19)  
13 പന്തീരങ്കാവ് സ്വദേശിനി (49)  

ഇവര്‍ രണ്ടുപേരും മെയ് 17 ന് ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 13 പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 115 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരു മരണം. ഇപ്പോള്‍ 70 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 2 പേര്‍ കണ്ണൂരിലും ഒരുഎയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്ന് 61 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7147 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7009 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6868 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 138 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

click me!