പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്
തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
വിശദാംശങ്ങൾ ഇങ്ങനെ
2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസിൽ ഉണങ്ങാനിട്ടിരുന്ന കൊപ്രതേങ്ങ വാരുന്നതിനിടയിൽ പ്രതി ടെറസിൽ വച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ തൊഴെയെത്ത് അമ്മൂമ്മയോട് വിവരം പറയുകയായിരുന്നു. പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. അന്നത്തെ നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായിരുന്ന രമേശൻ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 രേഖകൾ ഹാജരാക്കുകയും നാല് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.
ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം