പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റിൽ

By Web Team  |  First Published Aug 25, 2024, 5:16 PM IST

അന്വേഷണത്തെ തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും പുലർച്ചയോടെ പോലീസ് കണ്ടെത്തി. യുവാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 


തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി ഒരു മണിക്കാണ് പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെ തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും പുലർച്ചയോടെ പോലീസ് കണ്ടെത്തി. യുവാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

Latest Videos

click me!