ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ കുട്ടിയ്ക്ക് അവശത കൂടിയിരുന്നു.
ഇടുക്കി: വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരൻ കാരൻ മരിച്ചു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ അവശത കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന്‍ റൂബന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇരട്ടയാറിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. വൈകീട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വണ്ടന്‍മേട് പൊലീസ് കേസ് എടുത്തു.
READ MORE: കുഞ്ഞ് മരിച്ചത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി എന്ന് തെറ്റിദ്ധരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ