ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല സ്വദേശി നൗഫൽ (31) ആണ് പിടിയിലായത്. 12.497 ഗ്രാം എംഡിഎംഎ, 2.860 ഗ്രാം 'ഖുഷ്' എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ് എസിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഘത്തില്‍ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ജെ നിർമലൻ തമ്പി, കെ ജി രഘു, ഐ ബി പ്രിവന്റീവ് ഓഫീസർ ബിജു മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോജോ ജെ, ജൂലിയൻ ക്രൂസ്, സൂരജ് പി എസ്, അജിത് ബി എസ്, അനീഷ് എം ആർ, സുനിൽ ജോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഷ വിവേക്, ഗംഗ ജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് കൊല്ലം സൈബർ സെൽ ടീം എന്നിവരുമുണ്ടായിരുന്നു.
അതേസമയം, തൃശൂരില്‍ വിൽപ്പനയ്ക്കായി എത്തിച്ച 95.29 ഗ്രാമോളം തൂക്കം വരുന്ന എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിലായി. പൊറത്തിശേരി കരുവന്നൂര്‍ ദേശത്ത് നെടുമ്പുരയ്ക്കല്‍ വീട്ടില്‍ ഷമീറി (40)നെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്. മണ്ണുത്തി സെന്ററില്‍ ലഹരിമരുന്ന് വിൽപ്പനയ്ക്കായി ഒരാള്‍ നില്‍ക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷും സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തെ കണ്ട ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പരിശോധനയില്‍ പ്രതിയില്‍നിന്ന് 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്