സ്കൂളിൽ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

By Web Team  |  First Published Aug 18, 2024, 11:06 AM IST

 സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം  ഇൻക്വസ്റ്റ് ഇന്ന്  നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിടും.


തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം  ഇൻക്വസ്റ്റ് ഇന്ന്  നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിടും. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടർന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Latest Videos

undefined

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!