അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്തുകയറി, മേശ തകർത്തു; 42 പവൻ സ്വർണ്ണവും പണവും ക്യാമറയും കവർന്നു

By Web Team  |  First Published Oct 29, 2024, 3:07 PM IST

അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്


മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ കവർച്ച. 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും കവർന്നു. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെടുത്തു. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

മുൻകൂർ ജാമ്യമില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; 'വിധി സ്വാഗതം ചെയ്യുന്നു'

Latest Videos

undefined

 

 


 

click me!