പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന് നെരൂദയുടെ കവിത സൊണാറ്റ XXV. മൊഴിമാറ്റം - രാമന്‍ മുണ്ടനാട്.
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.
undefined
സൊണാറ്റ XXV/ പാബ്‌ളോ നെരൂദ
നിന്നെ പ്രണയിയ്ക്കുന്നതിന്‍ മുമ്പ്, പ്രിയേ,
എന്റേതായൊന്നും ഉണ്ടായിരുന്നില്ല.
തെരുവിലെ പാഴ് വസ്തുക്കള്‍ക്കിടയിലൂടെ
അലക്ഷ്യനായ് അലയുകയായിരുന്നൂ ഞാന്‍.
ഒന്നുമെനിയ്ക്കന്നു വിഷയമായിരുന്നില്ല.
ഒരു പേരുപോലുമുണ്ടായിരുന്നില്ലെനിയ്ക്ക്.
ലോകം എന്തോ കാത്തിരിയ്ക്കുന്ന
വായുവിനാല്‍ തീര്‍ത്തതായിരുന്നു.
ഞാനറിഞ്ഞു, ചാരം നിറഞ്ഞ മുറികള്‍,
തിങ്കള്‍ താമസിയ്ക്കുന്ന തുരങ്കങ്ങള്‍,
കടന്നു പോ എന്നു മുരളുന്ന മുരടന്‍ കലവറകള്‍.
മണലിലൂന്നിയുറപ്പിച്ച ചോദ്യങ്ങള്‍.
എല്ലാം ശൂന്യം, നിര്‍ജ്ജീവം, മൂകം.
പരാജയപ്പെട്ടത്, ഉപേക്ഷിയ്ക്കപ്പെട്ടത്, ജീര്ണ്ണിച്ചത്.
എല്ലാം ഗൂഢവും അപരിചിതവും.
മറ്റാരുടേയോ സ്വന്തം, ആര്‍ക്കുമല്ലാതിരുന്നത്.
നിന്റെ ലാവണ്യവും ദാരിദ്ര്യവും
സമൃദ്ധമായ സമ്മാനങ്ങളാല്‍
എന്റെ ശരത്കാലത്തെ നിറയ്ക്കും വരെ.
പ്രണയമെഴുത്തുകള്‍ വായിക്കാം:
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം