പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന് വിമല്‍ജിത്ത് എഴുതിയ കവിത
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.
undefined
പാമ്പുകള്‍ പോലെയാണ്
ചില പ്രണയങ്ങള്‍,
ഒരിക്കല്‍ കടിയേറ്റാല്‍
ജന്മം മുഴുവന്‍
നീലിച്ചു കിടക്കും
ഒറ്റ കൊത്തിനു തീര്‍ത്തുകളയും
ഉഗ്രവിഷമുള്ളവ,
രാജവെമ്പാല, മൂര്‍ഖന്‍
പിന്നെ വെള്ളിക്കെട്ടന്‍...
ചേര ചുറ്റിപ്പുണരും
പൊള്ളിയടര്‍ന്നുപോകും തൊലി
ചിലവ വന്യമായി വിഴുങ്ങും,
പെരുമ്പാമ്പ് പോലെ.
എന്നാലും
നീര്‍ക്കോലി മതി
അത്താഴം മുടങ്ങാന്‍.
എങ്കിലും
നിങ്ങള്‍ക്കൊരു സത്യമറിയുമോ
പാമ്പുകള്‍ക്ക് വിഷമേയില്ല
അത്
ഒരായിരം
പോഷകങ്ങള്‍ ഒന്നിച്ചു
സിരകളിലേക്
പടര്‍ത്തുമ്പോഴാണ്
താങ്ങാനാവാതെ
നമ്മള്‍ മരിച്ചു പോകുന്നത്.
പ്രണയ ദംശനവും
അതുപോലെ.
പ്രണയമെഴുത്തുകള്‍ വായിക്കാം:
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം
നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത
രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത