ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Nov 7, 2019, 5:24 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് വി ടി ജയദേവന്‍ എഴുതിയ ആറ്  കവിതകള്‍ 


വി ടി ജയദേവന്റെ കവിതകള്‍ വായിച്ചുകഴിഞ്ഞുള്ള രണ്ടുനിമിഷം ഒരു യാത്ര പോകലിന്‍റേതാണ്. അവരവരിലേക്ക്, ഓര്‍മ്മകളിലേക്ക്, കണ്ടുമറന്നവരിലേക്ക്, ചുറ്റുമുള്ള പ്രകൃതിയുടെ വൈചിത്ര്യങ്ങളിലേക്ക്. വായനക്കാര്‍ക്കും അവരുടെ ജീവിതങ്ങള്‍ക്കുമിടയില്‍ അതൊരു പാലമായി നില്‍ക്കുന്നു. അതുകൊണ്ടാവാം, ഇളകാതെ നില്‍ക്കുന്ന നമ്മെയവ ഒഴുകുന്നൊരു നദിയാക്കുന്നത്. കെട്ടിനില്‍ക്കുന്ന മനസ്സുകളിലേക്ക് ഒരു കല്ല് വലിച്ചെറിയുന്നത്. അനക്കമറ്റ അനുഭവങ്ങള്‍ക്ക് ചിറകു നല്‍കുന്നത്. സ്വന്തം ആകാശങ്ങളിലേക്ക് വായനക്കാരെ പറത്തിവിടുന്നത്. ആ കവിതകള്‍ ജയദേവന്‍ കണ്ടെടുക്കുന്നത് നമ്മളോരോരുത്തരില്‍നിന്നുമായതാവാം അതിനു കാരണം. നാം നടന്ന വഴികളിലേക്ക്, ഒരിക്കല്‍ അനുഭവിച്ച തീവ്രതകളിലേക്ക്, എന്നോ ഒട്ടിനിന്ന ആവാസ വ്യവസ്ഥകളിലേക്ക്, എന്നൊക്കെയോ ചേര്‍ത്തുപിടിച്ച മനുഷ്യരിലേക്ക്, ആരുമറിയാതെ, ഏകാന്തതതകളില്‍ നാം പാടിയ പാട്ടുകളിലേക്ക്, കൊണ്ട വെയിലുകളിലേക്ക്, നനഞ്ഞ മഴകളിലേക്ക്, കുളിര്‍ന്ന മഞ്ഞുകാലങ്ങളിലേക്ക് നമ്മെയാ കവിതകള്‍ ചേര്‍ത്തുപിടിക്കുന്നു. 

ഓര്‍മ്മയിലെ വീട്ടുമുറ്റത്തെ, പച്ച പൊതിഞ്ഞ കിണറ്റില്‍നിന്നും വെള്ളം മുക്കിയെടുക്കുന്നത് പോലൊരനുഭവമാണ് ജയദേവന്റെ കവിതകളുടെ വായന. ജീവിതം കൊണ്ട് നാം മൂടിവെച്ച നമ്മെ കണ്ടെത്താനുള്ള അടയാളവാക്യമാവും ചിലപ്പോഴത്. ഉള്ളിനുള്ളിലെ ഏകാന്തതകളെ ചൂണ്ടയിട്ടു പിടിക്കുമത്. നമ്മുടെ ഇഷ്ടങ്ങളെ, പ്രണയങ്ങളെ, ആസക്തികളെ, കൊടിയ ശൂന്യതകളെ, നിലയില്ലാക്കയങ്ങളെ, നിസ്സഹായതകളെ കണ്ണാടിയിലെന്ന പോലെ കാണിച്ചുതരും. ഈ ഭാഷയോ ഈ ചുറ്റുപാടുകളോ നമുക്കന്യമല്ല. അതെപ്പോഴും ഉള്ളകങ്ങളില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നുവെന്ന് ആ കവിതകള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയിലേക്കും തന്നിലേക്കും ചുറ്റുമുള്ളവരിലേക്കും എപ്പോഴും ഒരു വാതില്‍ തുറന്നുവെച്ചിട്ടുണ്ട് ജയദേവന്‍. അതിലൂടെ കടന്നുവരുന്നതാണ് ആ കവിതകള്‍. വാതിലടയുമ്പോള്‍ തീര്‍ന്നുപോവുന്ന വെളിച്ചം പോലെ, വായിച്ചു തീരുമ്പോള്‍ ആ വാക്കുകളില്ലാതാവുന്നു. പകരം അതവശേഷിപ്പിക്കുന്ന ഗാഢമായ സ്‌നേഹം മാത്രമാവുന്നു. അതിഭയങ്കരമായ സ്‌നേഹം. ബാക്കിയെന്തും അദൃശ്യമായിപ്പോകുന്ന സ്‌നേഹം. ചരാചരങ്ങളോടുള്ള സ്‌നേഹത്തില്‍ മുങ്ങിയെഴുതിക്കൊണ്ടേയിരിക്കുകയാണ് ഈ കവി.

Latest Videos

undefined


ഹര്‍ഷാ മണി

ഹര്‍ഷാമണി ഞങ്ങളുടെയഞ്ചാംതരം ബിയിലെ
ഏറ്റവും വലിയ പെണ്‍കുട്ടിയായിരുന്നു.
ഞാനേറ്റവും ചെറിയ ആണ്‍കുട്ടിയും.
അവളാ ക്ലാസിലെ അടികൊള്ളിപ്പെണ്ണുമായിരുന്നു.

കോപ്പിയെഴുതാത്തതിന്,
ഗുണകോഷ്ഠമുറയ്ക്കാത്തതിന്,
ഏബീസീഡി പോലും ഒപ്പിക്കാന്‍ പറ്റാതിരുന്നതിന്....

അവളെന്നും മാഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്
ചന്തിയ്ക്കോ കൈവെള്ളയ്ക്കോ
എണ്ണിയെണ്ണിയടിവാങ്ങി.
പാഠങ്ങളും പിരീഡുകളും മാറിയെങ്കിലും
ഹര്‍ഷാ മണിയ്ക്ക് സമയം ചൂരല്‍പ്പുളച്ചിലിന്റെ
സ്വരസ്ഥാനങ്ങള്‍ മാറിയ സംഗീതവും
വേദനയുടെ രുചിഭേദങ്ങളും മാത്രമായിരുന്നു.

എങ്കിലും, ഓര്‍ക്കുമ്പോളത്ഭുതം തോന്നുന്നു.

ഇടനേരങ്ങളിലേറ്റവും ഉച്ചത്തില്‍ മുഴങ്ങിയ ചിരി
അവളുടേതായിരുന്നു.

കഥ കേട്ടു രസിപ്പാനായാലും
കൊത്തങ്കല്ലാടാനായാലും
അവള്‍ക്കു ചുറ്റിലുമായിരുന്നു വലിയ പുരുഷാരം.

അവളെന്നും വെള്ള പൊട്ടുമ്പോഴേ ക്ലാസിലെത്തി.
കീശ നിറച്ചും ചവര്‍പ്പന്‍ പുളിവെണ്ടയും
വാപൊളിച്ചിരുന്നു പോകുന്ന യക്ഷിക്കഥകളുമായി...
ഒരു ദിനം ഞങ്ങളൊരുമി-
ച്ചൊറ്റയ്ക്കായിപ്പോയ ആ നാട്ടുവഴി നടത്തം
പെട്ടെന്നു മുന്നേ കടന്നു നിന്നു നിറുത്തി,
ഏതോ കഥയുടെ രസച്ചരടു പാതിയില്‍ മുറിച്ച്,
അവളെന്നോടു ചോദിച്ചു,
എടാ, നീയെന്ന പ്രേമിക്കുമോ?
ഞാനന്തംവിട്ടു നില്‍ക്കെ
ഒരു തമാശയും തോന്നാത്തൊരു ഭാവത്തില്‍
എന്റെ ചെളിയും വിയര്‍പ്പും പറ്റിയ
വിരലുകളിലമര്‍ത്തിപ്പിടിച്ച്
അവള്‍ പിന്നെയും ചോദിച്ചു,
പറയ്, നിനക്കതിന് ധൈര്യമുണ്ടോ?

എന്റെ നാക്കിറങ്ങിപ്പോയിരുന്നു,
മൗനം സമ്മതമെന്നു ഗണിച്ചാവണം
അവള്‍ പ്രേമപൂര്‍വ്വം പറഞ്ഞു,
നാളെ കീശ നിറച്ചും
നല്ല മൂത്ത പുളിവെണ്ട കൊണ്ടത്തരാട്ടോ...
കൊത്തങ്കല്ലാടാന്‍ പഠിപ്പിച്ചും തരാട്ടോ...

 

ഒളിഞ്ഞും തിരിഞ്ഞും

പൊടി മണല്‍ മൂടിപ്പോ-
യൊളിച്ച ചങ്ങാതിയെ
തിരഞ്ഞിട്ടും തിരഞ്ഞിട്ടും
കണ്ടതില്ലൊരേടത്തും.
തുല്ലിട്ടു മടങ്ങവേയതാ
ചെമ്പകക്കൊമ്പത്തവന്‍,
പ്രസാദം താരകാദീപ്തം
വിടര്‍ന്നു ചിരി തൂകുന്നു.


പാഠങ്ങള്‍

സംഗീതം
നിലാവിന്റെ ലഹരിയില്‍
ഉറങ്ങാന്‍ മറന്നുപോയ
ആ രാക്കുയിലില്‍ നിന്നു
പഠിക്കുക.

നൃത്തം
കാറ്റിലിളകുന്ന
ആലിലത്തളിരില്‍ നിന്ന്.

ധ്യാനം
പുലരി മഞ്ഞിന്‍
പുക മൂടി നില്‍ക്കുന്ന
നീല മലകളില്‍ നിന്ന്.

ആ പാര്‍ശ്വങ്ങളിലെ
കാലാതീതരായ
പേരറിയാ മരങ്ങളില്‍ നിന്ന്.

ജീവിതം
പ്രവാഹങ്ങളില്‍ നിന്ന്.
മരണം
ജലപാതത്തില്‍ നിന്നും.

 

ദിവാസ്വപ്നം

ക്ലാസില്‍ മിണ്ടിപ്പോകരുതെന്നു
കത്തുന്ന കണ്‍മുന്നിലെങ്ങനെയോ
കൊണ്ടിരുത്തിയമ്മ പോയതും
മനസ്സടുക്കളയില്‍ പതുങ്ങി നടന്നു.
പറമ്പില്‍ അലഞ്ഞു....

അതാ. കള്ളിപ്പൂച്ച,
അമ്മ വിറകെടുക്കാന്‍ പോയ തക്കത്തിന്
മീന്‍ കക്കാന്‍ വരുന്നു.

പൈക്കിടാവ് വേലിക്കലേയ്ക്കു പായുന്നു.

സീതപ്പഴ മരത്തിന്റെ പച്ചപ്പടര്‍പ്പില്‍
ചവേലാച്ചിക്കമ്പല്‍....

മലഞ്ചോര ഇഴഞ്ഞിഴഞ്ഞ്
കോഴിക്കൂട്ടിന്നടുത്തെത്തി.
അയല്‍പക്കത്തെ കല്യാണ്യേടത്തി
പുതിയൊരു പ്രേതകഥയുമായി
വടക്കിനിച്ചായ്പ്പിലെത്തുന്നു....

പോസ്റ്റുമാന്‍ വരുന്നു.
മീന്‍കാരന്‍ വരുന്നു.
കൊയ്യക്കാരന്‍ രാഘവേട്ടന്‍
ഏണിയും ഇളനീര്‍ക്കുലയുമായി വരുന്നു.
ചെണ്ടയും അരങ്ങോലയുമായി ഉത്സവം വരുന്നു.
മസ്തകമാട്ടിയാട്ടി ആന വരുന്നു.
മുറ്റത്ത് കയ്പപ്പന്തലിലൂടുതിര്‍ന്ന
വെയിലിന്റെ വരകള്‍....

മാഷെന്തോ ചോദിക്കുന്നു.
എന്താണെന്നാര്‍ക്കറിയാം.
സിംഹമലറുന്നു.
ചോരക്കണ്ണു കത്തുന്നു.
മലഞ്ചേരയതാ ഒരിത്തിരിക്കുഞ്ഞിനെ വിഴുങ്ങി...


തളിര്‍ക്കുന്ന കൊടിമരം

സ്‌കൂള്‍ മുറ്റത്തെ തരിശില്‍,
മേലോട്ടുയര്‍ത്തിയ തോക്കിന്‍കുഴലു പോലെ
ഈ കൊടിമരം,
ചില്ല വന്ന്,
തളിരു വന്ന്.
പൂവിടര്‍ന്ന്,
അതിരിനപ്പുറത്തു നിന്നും
കൂടൊരുക്കാന്‍ കിളി വന്ന്
എന്നാണൊരു മരമാവുക?

മുക്കാലില്‍ കയറി നില്‍ക്കുന്ന
ഈ കറുത്ത ബോര്‍ഡ്,
ഏതു ജ്ഞാന പാഠകനും ഇവിടേയ്ക്ക്,
ഇവിടേയ്ക്കെന്ന്
എപ്പോഴും ആട്ടിത്തളിക്കാറുള്ള ആ ഇരുള്‍ച്ചതുരം,
പരന്നു പരന്ന്,
പടര്‍ന്ന്, പടര്‍ന്ന്,
എപ്പോഴാണൊരാകാശമാകുന്നത്?

അതിലെ ചിരിക്കാനേയറിഞ്ഞു കൂടാതെ
മുഖം വീര്‍പ്പിച്ചിരിക്കുന്ന ഉരുളന്‍ അക്ഷരങ്ങളും
സ്ഥാന മോഹികളായ അക്കങ്ങളും
നിറമണികളായുടഞ്ഞു ചിതറുന്നത്?
 
എണ്ണം പഠിപ്പിക്കാന്‍ വന്ന തത്തകള്‍
ചിറകടിച്ചാകാശം നിറയുന്നത്?

ജനാല പൊളിച്ചെത്തുന്ന ഭ്രാന്തന്‍ കാറ്റ്
ദൈവത്തിന്റെ പടക്കുതിരകളുമായി വന്ന്
എല്ലാ കുരുന്നുതടവുകാരെയും
അവരുടെ പൂഴിമണല്‍ക്കളികളിലേക്കും
കാടുതെണ്ടി നടത്തങ്ങളിലേക്കും മോചിപ്പിക്കുന്നത്? 

 

അനധ്യയനം

മാഷന്മാരാരും വരാതിരുന്ന ആ ദിവസമാണ്
പള്ളിക്കൂടത്തിന്റെ തെക്കെ അരമതിലിനപ്പുറം
പച്ചയും നീലയും പൂത്തിറങ്ങിയ
ഒരതിരില്ലാപ്പാടമുണ്ടെന്നും
പടിഞ്ഞാറെ മതിലിന്നപ്പുറത്തെ
പൊട്ടിപ്പൊളിഞ്ഞ പടവുകള്‍ കയറിച്ചെന്നാല്‍
ആകാശം വിരല്‍ നീട്ടിത്തൊടാവുന്ന
ആ കുന്നില്‍ പുറത്തെത്താമെന്നും
കയ്യും കയ്യും കോര്‍ത്തു കെട്ടി
ഊഞ്ഞാലയാക്കാമെന്നും
ഗുണകോഷ്ഠത്തെറ്റിന് കൊട്ടിന് കൊട്ടും
ചന്തിയ്ക്കടിയും നേര്‍ച്ച വാങ്ങുക പതിവുമുള്ള
മണ്ടന്‍ പോക്കറിന്
കച്ചവടക്കളിക്കണക്കുകള്‍ കിറു കൃത്യമാണെന്നും
ചട്ടുകാലന്‍ നാരായണന് മരം കയറ്റമറിയാമെന്നും
ഉറക്കം തൂങ്ങി വാസു നല്ലൊരഭ്യാസിയാണെന്നും
മൂക്കളയമ്മിണിക്ക്
കണ്ടാല്‍ ഞെട്ടുന്ന മഞ്ചാടിക്കുരു സമ്പാദ്യമുണ്ടെന്നും
കാലുകള്‍ കൊണ്ടു മാത്രമല്ല
കൈകള്‍ കൊണ്ടും നടക്കാനാവുമെന്നും
പറമ്പിലെ തെങ്ങിന്‍ പൊത്തുകളിലും
വേലിപ്പടര്‍പ്പുകളിലും മുള്ളിന്‍ പൊന്തയിലും
മുട്ടയിട്ടും അടയിരുന്നും നിറം വെച്ചു പറന്നും
ആരൊക്കെയോ
ഞങ്ങളുടെ പഠിപ്പോ പാഠങ്ങളോ അറിയാതെ
പുലരുന്നുണ്ടെന്നും ഞങ്ങളറിഞ്ഞത്.

ആ ഒറ്റപ്പകലിനു ശേഷമാണ്
അത്രയ്ക്കടുത്തിരിക്കല്‍
അത്രയ്ക്കു സുഖമായത്.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ 

സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

click me!