സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Nov 6, 2019, 7:20 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ലാസര്‍ ഷൈന്‍ എഴുതിയ കഥ


രഹസ്യവും പരസ്യവുമായി, പുതിയ കാലത്ത് നാം ജീവിക്കുന്ന ജീവിതങ്ങളുടെ വെളിമ്പുറത്തുണ്ട് ആ ചെമ്പോത്ത്.  ഉയരത്തിലുള്ള മരച്ചില്ലയിലിരുന്ന് സര്‍വ്വതും കാണുന്ന ആ ചെമ്പോത്തിനെപ്പോലാണ്, ഒന്നിച്ചു വായിക്കുമ്പോള്‍, ലാസര്‍ ഷൈനിന്റെ കഥ. വെറുതെ കാണുകയല്ല, നമുക്കൊപ്പം നമ്മിലൊരാളായി നില്‍ക്കുകയാണ് ആ ചെമ്പോത്ത്. അതിന്റെ കണ്ണിന്‍മുന്നിലുണ്ട്, ആര്‍ക്കും വേണ്ടാത്ത മനുഷ്യരുടെ അധോതല ജീവിതങ്ങള്‍. ഏവര്‍ക്കും വേണ്ടപ്പെട്ടവരുടെ കോമാളിജീവിതം. ആണും പെണ്ണും അതല്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന മനുഷ്യബന്ധങ്ങളുടെ മഹാസങ്കീര്‍ണ്ണതകള്‍. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളും മനുഷ്യജീവിതവുമായി ഒരുമ്പെട്ടു കളിക്കുന്ന കളികള്‍. അധികാരത്തിന്റെ വെട്ടം പതിക്കുമ്പോള്‍ മനുഷ്യര്‍ മറ്റു പലതുമാകുന്ന വിധം. അതീവഗൗരവവും ഉല്‍ക്കണ്ഠാകുലവുമായി നാം സ്വയം കണക്കാക്കുന്ന ജീവിതങ്ങളുടെ തമാശയും അപഹാസ്യതയും. ഓരങ്ങളില്‍ തീ തിന്നുമ്പോഴും ആനന്ദത്തിനു വേണ്ടി മനുഷ്യര്‍ ചെന്നുകൊത്തുന്ന കളിതമാശകള്‍. 

വായിക്കുന്നൊരാളിനെ മുക്കിക്കൊല്ലുംവിധം കഥ പറയാനറിയാം ആ ചെമ്പോത്തിന്. അതിര്‍ ബ്ലാക്ക് ഹ്യൂമറുണ്ട്. ആഞ്ഞു തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്. വേദനയും ഒറ്റപ്പെടലും മഹാസങ്കടങ്ങളുമുണ്ട്. ലൈംഗികചിന്തകളുടെ അടുപ്പിന്‍ കല്ലില്‍ സദാ പൊരിയുമ്പോഴും മറ്റുള്ളവര്‍ക്കായി വിളമ്പുന്ന സദാചാര ടിപ്‌സുകളുണ്ട്. കള്ളനും കൊലപാതകിയും ലൈംഗിക തൊഴിലാളിയും അന്യസംസ്ഥാന തൊഴിലാളിയും ഒരു പണിയുമില്ലാത്തവരുമെല്ലാം നിത്യജീവിതത്തോട് നടത്തുന്ന മല്‍പ്പിടിത്തങ്ങളുണ്ട്. ആണത്തത്തിന്റെ മേല്‍മീശയ്ക്കുള്ളില്‍ മറച്ചുവെക്കപ്പെട്ട അസംബന്ധങ്ങളുണ്ട്. സഹതാപാര്‍ഹമായ നെഞ്ചുവിരിക്കലുകളുണ്ട്. സ്വയം ഒറ്റുകൊടുക്കാന്‍ വെമ്പുന്ന ഉടലുകളുണ്ട്. ഭാവനയും റിയലിസവും ഭ്രമാത്കതയുമെല്ലാം അതാതിന്റെ ഇടങ്ങളില്‍ വന്നിരുന്ന് തിമിര്‍ത്താടുന്ന നാടകങ്ങളുണ്ട്. അവയെ അകമേ ആവാഹിക്കുന്ന അസാധാരണമായ ആഖ്യാനചാതുരിയുണ്ട്, ലാസര്‍ ഷൈനിന്. ചടുലമായ ശില്‍പ്പഭദ്രത കഥയുടെ മരണക്കിണറുകളില്‍ വായനക്കാരെ തനിച്ചാക്കുന്നു. രേഖീയവും അല്ലാത്തതുമായ ആഖ്യാനസാദ്ധ്യതകളിലെല്ലാം ആ കഥകള്‍ വിസ്മയിപ്പിക്കുന്നത്, ലാസര്‍ ഷൈന്‍ എഴുത്തില്‍ പുലര്‍ത്തുന്ന കൈയടക്കംകൊണ്ടു തന്നെയാണ്.

Latest Videos

undefined

 

റോസയ്ക്കിടാന്‍ ആട്ടിന്‍കാട്ടം പെറുക്കി തിരിച്ചു വീട്ടിലെത്തിയ ചീമോനെ കാത്തിരുന്നത് അമ്മച്ചിയുടെ കെറുവാണ്.

''ആ വെടിമാത്തന്റെ മോന്‍ നിന്നേം തിരക്കി വന്നായിരുന്നു''

ചെടിക്ക് കാട്ടം ഇടുന്നതിനിടയില്‍, അരുണെന്തിനാണിപ്പോ തന്നെ തിരക്കിയതെന്ന് ചീമോന് മനസിലായി. ഉണ്ടയ്ക്കേ ആകു. അവന്റെ കല്യാണം കഴിഞ്ഞിടയ്ക്കായിരുന്നല്ലോ.

ഇപ്പോ വണ്ടീമെടുത്തു വിട്ടാ സ്‌കൂള്‍ വളവിനപ്പുറം അവന്‍ പോയിട്ടുണ്ടാവില്ല. 

വളവില്‍ത്തന്നെ അരുണ്‍ തങ്ങി നില്‍പ്പുണ്ട്. ചീമോന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ത്തന്നെ അരുണ്‍ വന്നു അനുസരണയോടെ പിന്നില്‍ കയറി.

''നീയിപ്പോ പണിക്കൊക്കെ പോകുന്നുണ്ടോ'' 

''വണ്ടിയോടിക്കാന്‍ പോണൊണ്ടേട്ടാ''

വെടിമാത്തനാണ് അവന്റപ്പന്‍. പള്ളിയിലെ കുഴിവെട്ടും കതിനപ്പണിയുമാണ്. അവന്റെ അമ്മച്ചിയെ ചട്ടയും മുണ്ടും ഉടുത്ത് മാര്‍ക്കറ്റില്‍ ഇരിക്കുന്നത് കാണാറുണ്ട്. പള്ളിപ്പണി കഴിഞ്ഞ് മാത്തന്‍ വീശുന്ന മീന്‍ വില്‍ക്കാനിരിക്കുന്നതാണ്. അരുണങ്ങനെ പണിക്കൊന്നും പോയിക്കണ്ടിട്ടില്ല. ഇടയ്ക്ക് ക്രിക്കറ്റ് കളിക്കുന്നിടത്ത് കാണാം. ആളു തികഞ്ഞില്ലെങ്കില്‍ ഏതെങ്കിലും ടീം വിളിച്ചു കേറ്റിയാലായി. അവന്റെ ഒച്ച അങ്ങനെയാരും കേട്ടിട്ടുണ്ടാവില്ല. എപ്പോഴും എന്തോ കള്ളത്തരം ചെയ്തതു പോലെ തലയും താഴ്ത്തി നടക്കും. വല്ലതും പറഞ്ഞാലോ അതിലധികവും അബദ്ധം.

''വിരുന്നും മറ്റുമൊക്കെ കഴിഞ്ഞോടാ''

''അവള്‍ടെ വീട്ടില് കുറച്ചിടത്തൊക്കെ പോയി''

''ഹണിമൂണിന് എങ്ങും പോയില്ലേ?''- ചീമോന്‍ വണ്ടിയോടിച്ച് ചോദിച്ചു. എന്നിട്ടു മിററില്‍ അരുണിന്റെ മുഖം നോക്കി. ഹണിമൂണെന്നു കേട്ടതിന്റെ ഇക്കിളി അവന്റെ ചുണ്ടിലൊരു ചിരിയായി തെളിഞ്ഞപ്പോള്‍ ചീമോന് സന്തോഷമായി. അരുണുത്തരം പറഞ്ഞില്ല.

''മൂന്നാറ് പോടാ... അവിടാകുമ്പോ നല്ല തണുപ്പാ. എന്റൊരു ഫ്രണ്ടവിടെ റിസോര്‍ട്ടിലുണ്ട്''- ചീമോന്‍ ഇത്തിരി ഇറങ്ങിയിരുന്നു. അരുണിന്റെ സാധനത്തിന്റെ അനക്കം പരിശോധിക്കാമെന്നു കരുതി. ഒരനക്കവുമില്ല. 

''അതിനൊക്കെ കുറേ കാശുവേണ്ടേ...''- അരുണിന് അതൊക്കെ സങ്കടമാണ്

''മൂന്നാറില് പോയാ അതൊരു വേറെ സുഖമാ. ഞാന്‍  പോകാറുണ്ട്''- ചീമോന്‍ അവനെ ഉണര്‍ത്താനുള്ള നമ്പരിട്ടു.

''ഓ അതൊക്കെ എനിക്കറിയാം''- അരുണിന് പിന്നേം നാണം.

അങ്ങു പരക്കട്ടെ എന്നു കരുതി ചീമോന്‍ പറയാറുള്ള കഥകള്‍ നാട്ടില്‍ ബാച്ചിലേഴ്സിനിടയിലുണ്ട്. നെറ്റിന്നൊക്കെ വായിക്കുന്ന കമ്പിക്കഥകളില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തി തട്ടും. കേള്‍ക്കുന്നവനൊരു സുഖം.

''ആരാ... നീ പറ''- ചീമോന്‍ പ്രോത്സാഹിപ്പിച്ചു.

''പൊലീസുകാരിയല്ലേ?''- അരുണ്‍ ചെവിയോടടുത്ത് ചോദിച്ചു.

ഞെട്ടിയത് ചീമോനാണ്. അതേതു കഥ!

ചീമോന്റെ ഒരു ഫ്രണ്ടിനെ വെള്ളമടിച്ച് പൊലീസ് പിടിച്ചു. ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോഴാണ് പൊലീസുകാരിയെ ചീമോന്‍ ആദ്യമായി കണ്ടത്. സ്റ്റേഷനില്‍ കൊടുത്ത ചീമോന്റെ ഫോണ്‍ നമ്പരില്‍ പൊലീസുകാരി പിറ്റേന്ന് എന്തോ കാരണമുണ്ടാക്കി തിരിച്ചു വിളിച്ചു. സംസാരിച്ചാണ് തുടങ്ങിയത്. പിന്നെ ഒട്ടും വൈകിയില്ല. ഭര്‍ത്താവ് ഡ്യൂട്ടിക്കു പോയ സമയത്ത് ചീമോനെ പൈപ്പ് നന്നാക്കാനാന്നും പറഞ്ഞ് വിളിച്ചു വരുത്തി. വീട്ടില് ഭര്‍ത്താവിന്റെ അമ്മയുണ്ട്. പൈപ്പ് നന്നാക്കുകയാണെന്ന ഭാവേന ഫിറ്റിങ്സ് നടത്തി. ഉച്ചയ്ക്ക് അമ്മ ഉറങ്ങിയപ്പോള്‍ ചറപറ. പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാറിനു വിട്ടു. ഇവര് മൂന്നാറില്‍ കറങ്ങുന്നത് നാട്ടിലാരോ കണ്ടു- കഥ കേട്ട് ചീമോന്‍ ഒന്നു ഞെട്ടി.

''പൊലീസുകാരിയുടെ ഭര്‍ത്താവിന്റെ ജോലി അറിയാമോ?''

''പുള്ളീം പൊലീസിലാ''

ഈ കഥയെങ്ങാനും പുള്ളിയറിഞ്ഞാല്‍ ഇടിയും കള്ളക്കേസും ഉറപ്പാണല്ലോയെന്ന് ചീമോന്‍ വിയര്‍ത്തു. ഇത് വെറും കഥയാണ് എന്നു തിരുത്തിയാലോയെന്ന് ചീമോന് തോന്നി. വേണ്ട തിരുത്തണ്ട ബാക്കിയുള്ള കഥയും കള്ളമാണെന്നു കരുതും. കഥയല്ലേ... പൊലീസുകാരയോ ഭര്‍ത്താവോ സത്യത്തിലില്ലല്ലോ എന്നാശ്വസിച്ചു.

''ഞാനാ സാറിനെ കണ്ടിട്ടുണ്ട്''- അരുണ്‍ തുടരുകയാണ്.

ചീമോന്‍ സഡന്‍ ബ്രേക്കിട്ടു. അരുണ്‍ ചീമോന്റെ പുറത്തേയ്ക്ക് അമര്‍ന്നു വീണു.

''ഏത് സാറിനെ?''

''പൊലീസുകാരിയുടെ ഭര്‍ത്താവിനെ''- അരുണിനതൊക്കെ പറയുമ്പോള്‍ നാണത്തോട് നാണമാണ്.

''നീയിനി ഇതാരോടും പറയണ്ട''- ചീമോന്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. കഥപറഞ്ഞ് അരുണുണര്‍ന്നു.

''നീയിച്ചിരി ഇറങ്ങിയിരുന്നേ''- ചീമോന് അരുണിന്റെ ലൈംഗിക ശേഷിക്ക് കുറവില്ലെന്നു മനസിലായി.

''നിന്നോട് പൊലീസുകാരിയുടേത് ആരാ പറഞ്ഞത്?''-ഷാപ്പിനു പിന്നില്‍ ബൈക്ക് നിന്നു. 

''ക്രിക്കറ്റ് പാടത്ത് കേട്ടതാ''- അരുണങ്ങ് വിട്ടു പറയുന്നില്ല.

''പറയണതല്ലല്ലോ... പൊലീസുകാരനെ നീ കണ്ടതല്ലേ''- ചീമോന് അല്‍പ്പം ദേഷ്യം വന്നു.

''കോടതിക്കവലേല് എപ്പഴും കാണണ ആ പൊലീസുകാരനല്ലേ?''- അരുണതും പറഞ്ഞു.

ദൈവമേ അതേത് പൊലീസ്... ചീമോന്‍ രണ്ടു കുപ്പിയും പറഞ്ഞ് ബഞ്ചിന് ആട്ടമുണ്ടോയെന്ന് ഇളകി നോക്കി.

രണ്ടു ഗ്ലാസ് ചെന്നപ്പോ അരുണ്‍ വന്നകാര്യം പറഞ്ഞു- ''ചേട്ടായി... ഒന്നുമങ്ങ് ശരിയാകുന്നില്ല. അവക്ക് ഭയങ്കര വേദനയാന്ന്''

അപ്പോ അതാണ് കാര്യം. ചീമോന്‍ ബൈക്കിന്റെ കീ കൊടുത്തിട്ട് പോയി ഒരു ഷീറ്റ് വെള്ള പേപ്പറും ഒരു പേനയും വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു. അരുണ്‍ പോയപ്പോള്‍ പൊലീസുകാരിയുടെ കഥ ചീമോന്റെ ഉള്ളില്‍ തികട്ടി. ഫോണെടുത്ത് സനോജിനെ വിളിച്ചു. അവനോട് സംഭവം പറഞ്ഞു. അങ്ങനെയൊരു സംഭവമേയില്ലെന്നു പറഞ്ഞിട്ടും ഏതു പൊലീസുകാരിയാടാ അതെന്നു സനോജും ചോദിച്ചതോടെ ചീമോന്‍ രണ്ടു ഗ്ലാസ് പടപടയടിച്ചു. 

 

.....................................................................

ചുണ്ടാണ് വരയ്ക്കുന്നതെന്ന് അരുണിന് തോന്നി. യോനിയാണെന്നു മനസിലായപ്പോള്‍ മാറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു ചുറ്റും നോക്കി.

.....................................................................

 

പേപ്പറും പേനയുമായി അരുണ്‍ വന്നു. പേനയുടെ ക്യാപ്പൂരി പേപ്പറിനു മുകളില്‍ തയ്യാറാക്കി വച്ച ശേഷം അരുണിനോട് ചോദിച്ചു- ''നിനക്ക് എത്ര ദ്വാരമുണ്ട്?''

ചെവി
മൂക്ക് 
വായ

''ആറ്.. പിന്നെയോ''- ചീമോന്‍ പ്രോത്സാഹിപ്പിച്ചു.

''പിന്നെ താഴെ രണ്ട്''- അരുണ്‍ എണ്ണിയൊപ്പിച്ചു.

''അല്ല... കണ്ണും കൂടിയുണ്ട്. അങ്ങനെ ഒന്‍പത്... നവദ്വാരങ്ങള്‍''- 'അരുണ്‍-9' എന്നു മാര്‍ക്കു ചെയ്ത ശേഷം ചോദിച്ചു- ''ഒരു സ്ത്രീയ്ക്കോ?'' അരുണിന് ഒരു സംശയവുമില്ല- ''ഒന്‍പതു തന്നെ''

ചീമോന്‍ പേപ്പറില്‍ വരയ്ക്കാന്‍ തുടങ്ങി. ചുണ്ടാണ് വരയ്ക്കുന്നതെന്ന് അരുണിന് തോന്നി. യോനിയാണെന്നു മനസിലായപ്പോള്‍ മാറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു ചുറ്റും നോക്കി. കൂടുതല്‍ സമയമെടുത്തത് ചുറ്റുമുള്ള രോമം വരയ്ക്കാനാണ്. ഒരു പണിയെടുക്കുമ്പോ വൃത്തിക്ക് എടുക്കണമല്ലോ. എന്നിട്ട് രേഖാ ചിത്രം അരുണിന് നേരെ നീക്കി വിശദീകരിച്ചു- ''ഇത് മൂത്രാശയത്തിലേയക്ക്... ഇത് ഗര്‍ഭാശയത്തിലേയ്ക്ക്. അപ്പോ നീ പറഞ്ഞേ... എത്ര ദ്വാരമുണ്ട്''

''ഒന്‍പത്''

ചീമോന്‍ ധൃതിയില്ലാതെ രേഖാചിത്രത്തില്‍ മലദ്വാരം കൂടി വരച്ചു താഴത്തെ മൂന്നു ദ്വാരങ്ങളും അടയാളപ്പെടുത്തി- ''നീ ഒന്നു കൂടി എണ്ണി നോക്കിക്കേ''

അരുണിന് എണ്ണിയിട്ടൊട്ട് കിട്ടുന്നില്ല. വെറുതെ ഒരു ചെറുപ്പക്കാരന് അപകര്‍ഷത ഉണ്ടാക്കണ്ടെന്നു കരുതി ചീമോന്‍ തന്നെ പറഞ്ഞു കൊടുത്തു- ''പത്ത്. യോനിയ്ക്കുള്ളില്‍ രണ്ട് ദ്വാരങ്ങളുണ്ട്''

അരുണിനത് ആദ്യത്തെ അറിവായിരുന്നു. അവന്റെ കണ്ണുകള്‍ ആ അറിവില്‍ വിടര്‍ന്നു.

''എന്താ നിന്റെ ഭാര്യയുടെ പേര്''- ചീമോനിപ്പോള്‍ ഒരു ഡോക്ടറുടെ ഗൗരവമാണ്.

അരുണ്‍ പേരു പറഞ്ഞു. ''തുളസി-10'' എന്നു മാര്‍ക്കു ചെയ്തു.

രണ്ടു ദ്വാരങ്ങളില്‍ പേന തൊട്ട് ചീമോന്‍ ചോദിച്ചു- ''നീ ഇതിലേതിലൂടെയാ ട്രൈ ചെയ്യുന്നത്''

അരുണിനിപ്പോള്‍ മൂന്നെണ്ണത്തില്‍ ഏതിലൂടെയാണ് എന്നു പോലും അറിയില്ല. അവനാകെ കണ്‍ഫ്യൂഷനിലായി- ''മൂന്നും അടുത്തടുത്തോണ്ടല്ലേ ചേട്ടാ... മാറിപ്പോകില്ലേ?'' 

''നീ ലിംഗപ്രവേശനത്തിനു ശ്രമിക്കുന്നത് മൂത്രാശയത്തിലൂടെയുള്ളതിലാകും അതാണ് വേദന. മാത്രവുമല്ല നിന്റെ ഭാര്യ വെര്‍ജിനാകാനുള്ള സാധ്യതയുമുണ്ട്''- ചീമോന്‍ നിഗമനത്തിലെത്തി. 

 വെര്‍ജിന്‍ എന്നു കേട്ടപ്പോള്‍ അരുണിന്റെ മുഖം വാടി. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായി സംശയം.

''വിര്‍ജിനോ''- അതെന്താ സാധനം എന്നനിലയ്ക്കു അരുണുടന്‍ ചോദിച്ചു.

''കന്യക''- ചീമോന്‍ അതുപറഞ്ഞപ്പോള്‍ അരുണിന്റെ മുഖം പിന്നെയും തുടുത്തു. നാണിച്ചു.

ശരിക്കും ലിംഗ പ്രവേശനം നടത്തേണ്ട സ്ഥലവും അതെങ്ങനെ തൊട്ടു കണ്ടെത്താമെന്നുമെല്ലാം വരച്ചും പറഞ്ഞും കാണിച്ചു കൊടുത്തപ്പോഴേയ്ക്കും ഒരു ഷീറ്റ് പേപ്പറിന്റെ നാലുവശവും തീര്‍ന്നു.. അരുണ്‍ ആ പേപ്പര്‍ വാങ്ങി ഭവ്യതയോടെ മടക്കി പോക്കറ്റിലിട്ടു. ഷാപ്പിലെ കാശും കൊടുത്ത് ഇറങ്ങാന്‍ നേരം ചീമോന്‍ ഒരഞ്ഞൂറിന്റെ നോട്ട് ചീമോന്റെ പോക്കറ്റിലിട്ടു. ആ കാശെടുത്ത് അരുണിന്റെ കയ്യില്‍ തിരിച്ചേല്‍പ്പിച്ച് ചീമോന്‍ നിന്നാടി- ''നിന്റെ സുഖം... അതാണെന്റെ സുഖം''

 

.....................................................................

'നീ ലിംഗപ്രവേശനത്തിനു ശ്രമിക്കുന്നത് മൂത്രാശയത്തിലൂടെയുള്ളതിലാകും അതാണ് വേദന. മാത്രവുമല്ല നിന്റെ ഭാര്യ വെര്‍ജിനാകാനുള്ള സാധ്യതയുമുണ്ട്''- ചീമോന്‍ നിഗമനത്തിലെത്തി. 

.....................................................................

 

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പുകിലൊന്ന് വേറെയാണ്. അളിയന്റെ കൂട്ടുകാരാരോ അരുണിന്റെ കൂടെ ഷാപ്പില്‍ ചീമാനെ കണ്ടത് പറഞ്ഞു. ചേച്ചിയത് അമ്മച്ചിയോടും. അപ്പന്‍ മരിച്ച കാലം മുതലുള്ള വൈരാഗ്യമാണ്. കുഴിവെട്ടീത് അരുണിന്റപ്പന്‍ വെടിമാത്തനാണ്. അമ്മച്ചി കരച്ചിലൊക്കെ കഴിഞ്ഞ് എഴുന്നേറ്റപ്പോ രണ്ടു ദിവസം കഴിഞ്ഞല്ലോ. അപ്പോഴാണ് അമ്മച്ചിയാ സത്യം തിരിച്ചറിഞ്ഞത്. അപ്പനെ വായിലുണ്ടായിരുന്ന സ്വര്‍ണ്ണപ്പല്ലോടെയാണ് അടക്കിയിരിക്കുന്നത്. സംഭവം കുഴിയിലായിപ്പോയില്ലേ. തഞ്ചത്തിന് മാത്തനോട് പറഞ്ഞ് ഇനി കുഴിമാന്തുമ്പോ അതെടുത്തു തരണം എന്നു ശട്ടം കെട്ടി. അപ്പന്റെ കുഴിമാന്തി എല്ലുമസ്ഥിയും എടുത്തോയെന്ന് വര്‍ഷങ്ങളോളം നോക്കി. ഒരു ദിവസം നോക്കുമ്പോഴുണ്ട്, കുഴിയൊക്കെ മാന്തിയിട്ടുണ്ട്. പല്ലും തിരക്കി അമ്മച്ചി മാത്തന്റെ വീട്ടില്‍ ചെന്നു. പല്ലൊന്നും കിട്ടിയില്ലെന്ന് പുള്ളി. അതു നുണയാണെന്നും പല്ല് അയാള്‍ കട്ടെന്നും അമ്മച്ചി. ഒന്നു പറഞ്ഞു രണ്ടു പറഞ്ഞ് അവരുതമ്മില്‍ തല്ലോളമെത്തി. അതോടെ അമ്മച്ചിക്ക് പല്ലി മേരി എന്ന പേരും വീണു. ഭര്‍ത്താവിന്റെ കുഴിമാടം തോണ്ടി പല്ലെടുക്കാന്‍ ശ്രമിച്ച അറുക്കീസായി.
  
''ആ വീടുമായിട്ട് നിനക്കെന്താ പരുപാടി''- അമ്മച്ചി ഉറഞ്ഞു നില്‍ക്കുകയാണ്.

''ഒന്നുമില്ല. അവനിച്ചിരി കള്ളു വാങ്ങി തന്നു. കുടിച്ചു''- ചീമോന്‍ ഷര്‍ട്ടൂരി അയയില്‍ തൂക്കി കാര്യം സിംപിളാക്കി.

അമ്മച്ചി പിന്നില്‍ മറച്ചു പിടിച്ചിരുന്ന ചൂലെടുത്തു മുഖമാണോ പുറമാണോയെന്നു നോക്കാതെ അടിച്ചു. ചീമോന്‍ ചൂലേറ്റ് പുളഞ്ഞ് പുറത്തേയ്ക്കോടുന്നതിനിടയില്‍ ഉറക്കെ വിളിച്ചു- ''പോടി പല്ലീ''. ഒത്തപുറത്താണ് അടി കിട്ടിയത്. തടവാന്‍ കൈപോലും എത്തുന്നില്ല. ഇനി രണ്ടു ദിവസത്തേയ്ക്ക് ആ വഴി ചെന്നിട്ടു കാര്യമില്ല. നേരെ അമ്മാവന്റെ വീട്ടിലേയ്ക്കു നടന്നു. ഷര്‍ട്ടില്ലെങ്കിലും കള്ള് മൂത്തതിന്റെ ഒരു പിടുത്തമുണ്ട്. അമ്മാവന്റെ വീട്ടില്‍ ചെന്നു കയറിയപ്പോഴുണ്ട് വാതിലകത്തു നിന്നും പൂട്ടിയിരിക്കുന്നു. കൊട്ടിയിട്ടും തുറക്കുന്നില്ല. തുറന്ന ജനല്‍പാളിയിലൂടെ അകത്തേയ്ക്ക് വിളിച്ചു ചോദിച്ചു- ''ഉച്ചച്ചെത്താണേ... ഞാന്‍ പുറത്തിരുന്നോളാം'' 

ചീമോന്‍ ചെടികള്‍ക്കടുത്ത് കുത്തിയിരുന്ന് ഇലകള്‍ നോക്കി. പുഴുകുത്തിയവ അടര്‍ത്തിക്കളഞ്ഞു. അമ്മായിയാണ് വാതില്‍ തുറന്നത്. ''മഞ്ഞ റോസിന്നലെ പൂത്തു''- അകത്തേയ്ക്ക് കയറുംവഴി ചീമോന്‍ പറഞ്ഞു. അകത്ത് അമ്മാവനെ കാണാഞ്ഞപ്പോ- ''ങ്ഹാ അപ്പോ അമ്മാവനല്ലായിരുന്നോ''യെന്ന് തലയിളക്കി ചിരിച്ചു. ''നീ വല്ലോമെടുത്ത് കഴിക്ക്... ഞാനൊന്നു കുളിക്കട്ടേ''യെന്നു പറഞ്ഞ് അമ്മായി അടുക്കള വാതിലു വഴിയിറങ്ങി. ''എനിക്കൊരു ഷര്‍ട്ടിങ്ങു തന്നാമതി ഞാന്‍ പോണേപ്പോകാ''മെന്ന് ചീമോന്‍ ചിരിച്ചു. കട്ടിലില്‍ കിടന്ന ബ്രായെടുത്ത് അയയിലേയ്ക്കെറിഞ്ഞ് ചീമോന്‍ കിടന്നു. 

വൈകുന്നേരത്തെ വെയിലു പൊള്ളി എഴുന്നേറ്റപ്പോ അടുത്ത് അമ്മായി കിടപ്പുണ്ട്. അമ്മാവന്‍ ടീവീം വച്ചോണ്ടിരിപ്പുണ്ട്. കട്ടിലില്‍ എഴുന്നേറ്റ് അമ്മായിയെ കവച്ചു കടന്ന് അടുക്കളേപ്പോയി വെള്ളവും രണ്ടു ഗ്ലാസും എടുത്ത് അമ്മാവന്റെ അടുത്തേയ്ക്ക് ടീപ്പോയ് നീക്കിയിട്ടു. അമ്മാവനത് ശ്രദ്ധിച്ചില്ല. മീനും കൂടി പാത്രത്തിലാക്കി വന്നപ്പോ സ്‌കൂട്ടറിന്റെ കീകൊടുത്തു. ചീമോന്‍ പോയി സ്‌കൂട്ടറ് തുറന്ന് കുപ്പിയെടുത്തു.

രണ്ടെണ്ണം വിട്ടപ്പോ- ''ഇന്നൊരുത്തന്റെ സംശയം കേക്കണാ അമ്മാവാ... ദ്വാരം എത്രയുണ്ടെന്ന്?''

''അതെങ്ങനെ പത്ത്. ഒമ്പതല്ലേയുള്ളു''- അമ്മാവനും സംശയം.

''ആണുങ്ങക്കൊന്‍പത്... പെണ്ണുങ്ങക്ക് പത്ത്''- ചീമോന്‍ പറഞ്ഞു. താഴത്തു മൂന്നുണ്ടെന്നു പറഞ്ഞിട്ടും അമ്മാവനുണ്ടോ വിടുന്നു. രണ്ടും കൂടി തര്‍ക്കമായി. അതുകേട്ടാണ് അമ്മായി ഉണര്‍ന്നു വന്നത്. ''നീ പറ''- എന്നായി അമ്മാവന്‍.

''ചിലേര്‍ക്ക് പതിനൊന്നാന്നാ വിചാര''മെന്ന് അമ്മായി. അമ്മാവനിട്ടാണ്. പൊക്കിളാകും ഉദ്ദേശിച്ചത്. 

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പിന്നെയും തിരക്കി വന്ന അരുണിനെ വഴിയില്‍ വെച്ചു തന്നെ കണ്ടതിനാല്‍ അമ്മച്ചിയുടെ തെറി കേള്‍ക്കേണ്ടി വന്നില്ല. അരുണാകെ നിരാശനാണ്. ചീമോന്‍ സിനിമയ്ക്കിറങ്ങിയതായിരുന്നു. നിശബ്ദനായി അരുണും കൂടെ ചെന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കോടതിക്കവലയില്‍ ഒരു പൊലീസുകാരന്‍ നില്‍പ്പുണ്ടായിരുന്നു. ഇയാളുടെ ഭാര്യയാണോ ആ പൊലീസുകാരി എന്ന് ചോദിക്കണമെന്നു തോന്നിയെങ്കിലും ചോദിച്ചില്ല. അവനാകെ തകര്‍ന്ന മട്ടാണല്ലോ. നാട്ടില്‍ തിരിച്ചെത്തിയിട്ടും അവനൊന്നും മിണ്ടണില്ല. എന്നാപ്പിന്നെ ബീച്ചില്‍ പോയാലോടാ എന്നു ചോദിച്ചു. പോണമെന്നോ വേണ്ടന്നോ അവന്‍ പറഞ്ഞില്ല. 

''എന്തായി''- ചീമോന്‍ തന്നെ മണിക്കൂറുകള്‍ നീണ്ട നിശ്ബദത അവസാനിപ്പിച്ചു. 

''ചേട്ടായീടെ ഉണ്ടയില്ലേ...''- അരുണ്‍ പറഞ്ഞു തുടങ്ങി. കാര്യങ്ങള്‍ മരുന്നിലേയ്ക്ക് എത്തി.

''എത്ര സമയം കിട്ടുന്നൊണ്ടടാ''- ചീമോന്‍ സാവകാശം ചോദിച്ചു.

''പെട്ടന്നു തന്നെയങ്ങ്''- ജാള്യതയിലാണ് കക്ഷി. 

''നേരെയങ്ങ് അകത്തേയ്ക്കാണോ?''- ചീമോന്‍ ചോദിച്ചു.

''എന്നുവച്ചാ''- ഇവനെ കൊണ്ടു തോറ്റു. വിശദമായി പറഞ്ഞു കൊടുത്തു. ഏറെ സമയമെടുത്ത് തൊടുന്നതിനെ കുറിച്ചും. ഒരൊന്നൊന്നര മണിക്കൂര്‍ ചെലവഴിക്കുന്നതിനെക്കുറിച്ചും. വരൂന്ന് തോന്നിയാല്‍ അപ്പോ തന്നെ സങ്കടമുള്ള വല്ലതുമോ, ഇഷ്ടമില്ലാത്ത മുഖമോ, പേടിതോന്നുന്ന കാര്യങ്ങളോ ഓര്‍ത്താല്‍ മതി എന്നുള്ളതടക്കം- ''കുരങ്ങിനെ ഓര്‍ത്താമതി അതാ ബെസ്റ്റ്''. 

മടങ്ങുമ്പോള്‍ അരുണാകെ ഉഷാറിലായിരുന്നു. പാവം ഫോര്‍പ്ലേ എന്നൊന്നും കേട്ടിട്ടു പോലുമില്ല. മൂത്രം ഒഴിക്കുമ്പോള്‍ പലവട്ടം പിടിച്ചു നിര്‍ത്തി ഗ്യാപ്പിട്ട് ഒഴിച്ചുള്ള എക്‌സര്‍സൈസും പറഞ്ഞു. നാട്ടിലെത്തിയപ്പോള്‍ രാത്രിയായി. നല്ല ഇരുട്ടുണ്ട്. ആരുമില്ലാത്ത ഇടം നോക്കി ബൈക്ക് നിര്‍ത്തി ചീമോന്‍ അരുണിനോട് ഒന്നു കാണിക്കാന്‍ പറഞ്ഞു. അരുണ്‍ മടിയില്ലാതെ മുണ്ടു പൊക്കി. ചീമോന്‍ വിശദമായി പരിശോധിച്ചു. 

''നിന്റെ ഭാര്യ പോണ്‍ സിനിമയൊക്കെ കാണുമോ?''- ചീമോന്‍ ചോദിച്ചു. അരുണിനിത്തിരി ആത്മവിശ്വാസമായിക്കോട്ടെ എന്നു കരുതി ചീമോന്‍ ബൈക്കില്‍ തന്നെയിരുന്ന് അവയവം കാണിച്ചു കൊടുത്തു. അരുണിന്റത്ര പോലുമില്ല. അരുണ്‍ അതില്‍ പിടിച്ചു നോക്കി. ചീമോന്‍ സൗകര്യത്തിന് ഇരുന്നുകൊടുത്തു. ഒരു സന്തോഷമല്ലേ... 

.............................................................................

''നിന്റെ ഭാര്യ പോണ്‍ സിനിമയൊക്കെ കാണുമോ?''- ചീമോന്‍ ചോദിച്ചു.

.............................................................................

പുതിയൊരു ഫ്ളാറ്റിന്റെ പ്ലമ്പിങ് ജോലികളുമായി ചീമോന് കുറേനാള്‍ ടൗണില്‍ത്തന്നെ നില്‍ക്കേണ്ടി വന്നു. ഒരു ദിവസം ദാ പിന്നില്‍ താടിയൊക്കെ നീണ്ട അരുണ്‍. സനോജാണ് ഇവിടുണ്ടെന്നു പറഞ്ഞു കൊടുത്തത്. അരുണിപ്പോ ടൗണില് വെള്ളവുമായി ചെറിയ ലോറി ഓടിക്കുകയാണ്. പണിതീരും വരെ അവന്‍ കാത്തുകിടന്നു. താമസിക്കുന്ന ലോഡ്ജിലേയ്ക്ക് അരുണ്‍ വന്നു. ഭാര്യയെ ലേശം സംശയമായി തുടങ്ങിയിട്ടുണ്ട് അവന്. അവള്‍ക്കിതൊക്കെ നേരത്തെ അറിയാമെന്ന നിലയ്ക്കാണ് കാര്യങ്ങള്‍.

''അതിപ്പോ ആര്‍ക്കാടാ അറിയാത്തത്''- ചീമോനൊരു ലോക സത്യം പറഞ്ഞു. 

''അതല്ല ചേട്ടായി... അവളിതിലെല്ലാം ഭയങ്കര എക്സ്പേര്‍ട്ടാന്നേ''- അരുണ്‍ താന്‍നേരിടുന്നത് എന്തോ ഭീതിദമായ സംഭവമാണെന്ന നിലയ്ക്കാണ് പറയുന്നത്. 

''എന്നിട്ടാണോ അവക്കേത് തൊളയാന്നു പോലും അറിയാഞ്ഞത്?''

''അതന്നവള് മണ്ടികളിച്ചതാ''

''നീ മുന്‍പ് ആരോടെങ്കിലും ചെയ്തിട്ടുണ്ടോ?''

''ഏയ് ഇല്ല'' 

''തൊട്ടിട്ടുപോലുമില്ല?''

''ഇല്ലെന്നേ''

''കൈപ്പിടി മാത്രമേയുള്ളോ?''

''അങ്ങനല്ല...''

ചീമോന്റെ കയ്യിന്ന് ഉണ്ട സംഘടിപ്പിച്ചാല്‍ എല്ലാ പ്രശ്നവും തീരും എന്നാണ് അരുണ്‍ കരുതുന്നത്. അടുത്ത ശനിയാഴ്ച വരുമെന്നും അപ്പോള്‍ ലിസ്റ്റ് തരാമെന്നും ചീമോന്‍ വാക്കു പറഞ്ഞു. അരുണിനൊരു മൂഡുണ്ടായിരുന്നെങ്കിലും പണിയെടുത്തു ക്ഷീണിച്ചതിനാല്‍ ചീമോന്‍ അവനെ കെട്ടിപ്പിടിച്ച് കുറച്ച് ഉമ്മകളൊക്കെ കൊടുത്തതേയുള്ളു.

ശനിയാഴ്ച ചീമോന്‍ വരുന്നതും നോക്കി വളവില്‍ത്തന്നെ അരുണ്‍ നില്‍പ്പുണ്ടായിരുന്നു. ബൈക്ക് നേരെ അമ്മാവന്റെ വീട്ടിലേയ്ക്കു വിട്ടു. കൊച്ചിന്റെ ബുക്കിന്ന് പേപ്പറു കീറി ഒരു കിലോ നെല്ലിക്കയും നായ്ക്കുരണയും കടുക്കയുമെല്ലാമുള്ള ഒരു ലിസ്റ്റ് അരുണിന് എഴുതി നല്‍കി. അരുണ്‍ പോയപ്പോള്‍ ചീമോന്‍ അമ്മായിയോട് പറഞ്ഞു- ''അവക്കെല്ലാം അറിയാം. ഇവനൊന്നും അറിയില്ല''

അമ്മാവന്‍ പറഞ്ഞു- ''അതവള് ഇവനങ്ങ് പറഞ്ഞു കൊടുത്താപ്പോരേ''

''അവക്കിത് എവിടന്നറിയാം എന്നാണിവന് ഡൗട്ട്''- ചീമോന്‍ വേഗം രണ്ട് പെഗ്ഗടിച്ചു വീട്ടിലേയ്ക്കു വിട്ടു.

നെല്ലിക്ക ഉണക്കി പൊടിച്ച് മറ്റു പച്ചമരുന്നുകളും ചേര്‍ത്താണ് ചീമോന്‍ ഉണ്ടയുണ്ടാക്കുന്നത്. അമ്മായിയുടെ കൂട്ടാണ്. കൂടോത്രം ചെയ്യുന്നതു പോലെ രണ്ടാളും കൂടി രാത്രി ഒറക്കൊഴിച്ച് ഉണ്ടയുണ്ടാക്കും. ഇക്കാര്യത്തില്‍ രണ്ടാള്‍ക്കും വലിയ താല്‍പ്പര്യമാണ്. അമ്മായിയും മകനും കൂടി ഉണ്ടയ്ക്കിരുന്നാല്‍ അമ്മാവനെ കൂട്ടില്ല. പുള്ളി വര്‍ത്താനം പറഞ്ഞ് കണക്കു തെറ്റിക്കും. സുഖത്തിന്റെ അളവ് തെറ്റരുതെന്ന കണിശതയാണ് ഇരുവര്‍ക്കും. സുഖിയനെന്നാണ് ഇരുവരും ആ ചെറിയ ഗുളികകള്‍ക്ക് ഇട്ടിരിക്കുന്ന ചെല്ലപ്പേര്. മധുരം ചേര്‍ത്ത് പുഴുങ്ങിയ ചെറുപയര്‍ ഉണ്ടയാക്കി അരിമാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുന്ന സുഖിയനെന്ന പലഹാരത്തെ പറ്റിയാണ് അമ്മായിയും മകനും പറയുന്നതെന്നേ മറ്റുള്ളവര്‍ക്കു തോന്നു. ചീമോന്റെ ഈ പൊടിക്കൈ നാട്ടില്‍ പലര്‍ക്കും അറിയാം. ചീമോനിത് പഠിപ്പിച്ചു കൊടുത്തത് അമ്മായിയാണ് എന്നാര്‍ക്കും അറിയില്ല. അമ്മായിക്ക് തലമുറയായി കൈവന്നതാണ്. അമ്മാവനായാണ് കെട്ടിക്കൊണ്ടു വന്ന ശേഷം ആദ്യമുണ്ടാക്കിയത്. ഞരമ്പിനു നല്ല ശക്തി കിട്ടും എന്നു പറഞ്ഞ് ചീമോനെക്കൊണ്ടും കുഞ്ഞുന്നാളിലെ കഴിപ്പിക്കുമായിരുന്നു. ''അമ്മായീടെ മരുന്നു കഴിച്ചാന്നു തോന്നുന്നു എന്റത് ചൊങ്ങിപ്പോയതെ''ന്ന് ചീമോന്‍ തമാശ പറയും. 

''അവിടക്കൂടി കേറി വായി കൂടി എറങ്ങുകയൊന്നും വേണ്ടല്ലോ''- അമ്മായിക്ക് അതു സംബന്ധിച്ച് പലപ്പോഴും പല മറുപടിയാണ്. പുതിയതു കേള്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് അതേ കാര്യം തന്നെ ചീമോന്‍ പറഞ്ഞു കൊണ്ടേയിരിക്കും. ''വായിലാ രുചി... കുടലിന് നാവില്ലല്ലോ?''- ഭക്ഷണ സാധനങ്ങള്‍ ചവച്ചരച്ച് വായില്‍ ഏറെ നേരം വയ്ക്കുന്നതിനെ കുറിച്ചാണ് അമ്മായി പറയുന്നതെന്നേ പുറത്തു നിന്നൊരാള്‍ കേട്ടാല്‍ തോന്നു. റോസാപ്പൂക്കള്‍ ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കാതെ വറുക്കുന്നതിനിടയില്‍ അമ്മായി ചോദിച്ചു- ''അവന്റെ ഭാര്യയെ നീ കണ്ടിട്ടുണ്ടോ?''

ഉണ്ട കൊടുത്തപ്പോഴും അരുണ്‍ കാശ് നീട്ടി. ചീമോന്‍ അടിച്ചു നല്ല ഫിറ്റിലാടി നില്‍ക്കുകയാണ്- ''നിനക്കത്ര നിര്‍ബന്ധമാണേല്... നീ നിന്റെ വീട്ടിലൊന്ന് ആഞ്ഞ് തപ്പ്... എന്റപ്പന്റെ സ്വര്‍ണ്ണപ്പല്ല് കാണും'' അരുണിന് ആ പല്ലിന്റെ കഥ അറിയാവുന്നതാണ്. വീട്ടിലാണേല്‍ അവനതു കണ്ടിട്ടുമില്ല. 

പലര്‍ക്കും ഉപദേശവും സുഖിയനുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അരുണില്‍ നിന്നു കിട്ടിയതു പോലൊന്ന് ചീമോന് വറെ കിട്ടിയിട്ടില്ല. നല്ലൊരുച്ച. ഒരു സര്‍ബത്ത് കുടിക്കാന്‍ ദാഹിച്ചിട്ടാണ് ബേക്കറിയിലേയ്ക്ക് കയറിയത്. പെട്ടെന്നു ചേട്ടായീന്നുള്ള വിളി കേട്ടതും തിരിഞ്ഞു നോക്കിയപ്പോള്‍ അരുണ്‍. കൂടെ അവന്റെ ഭാര്യ. അവന്‍ ഭാര്യയെ കൈപിടിച്ച് വലിയ സന്തോഷത്തോടെ ചീമോന്റെ അടുത്തേയ്ക്കു കൊണ്ടുവന്ന് ഒരൊറ്റ ചോദ്യം- ''എടീ നിനക്ക് ചേട്ടായിയെ മനസിലായോ?''

അവള്‍ക്കത്ര മനസിലായിട്ടില്ല.

അവളെന്തു പറയുമെന്നു ചീമോനും സാകൂതപ്പെട്ടു.

''ഇതാണ് നമ്മുടെ ചീമോന്‍ ചേട്ടായി. നമ്മുടെ മറ്റേ സൂത്രമെല്ലാം ചേട്ടന്റെയാ''- അരുണങ്ങ് പറഞ്ഞതും അവന്റെ ഭാര്യ തെറ്റിക്കിടന്ന ചുരിദാറിന്റെ ഷാളങ്ങ് വലിച്ചിട്ടു നോട്ടം മാറ്റി. ചീമോന് തുണിയങ്ങുരിഞ്ഞതു പോലായി. ''തുളസി എന്നാണല്ലേ പേര്''- ചീമോന്‍ ചോദിച്ചും പോയി. പെട്ടന്നവള്‍ ചമ്മലോടെ ബേക്കറി വിട്ടിറങ്ങി. ചീമോന്‍ അയ്യടാന്നായി. അരുണ്‍ പിന്നെയും എന്തോ പറയുന്നുണ്ടായിരുന്നു. ചീമോനത് കേള്‍ക്കാന്‍ പോലുമാവതില്ലാതെ നിന്നുരുകി. ഇക്കാര്യം സനോജിനോട് പറഞ്ഞപ്പോഴുണ്ട്, ഡോക്ടര്‍ കളിച്ചിട്ടല്ലേ ഇങ്ങനെയിരിക്കും എന്നവന് പരിഹാസം. മൂത്രം മാത്രമല്ല പശയും വരുമെന്ന് സനോജിനും കാണിച്ചു കൊടുത്തതും ചീമോനാണ്. കല്യാണത്തിനു മുന്‍പ് അരുണിലും സംശയമായിരുന്നു സനോജിന്. 

 

.............................................................................

''ഇതാണ് നമ്മുടെ ചീമോന്‍ ചേട്ടായി. നമ്മുടെ മറ്റേ സൂത്രമെല്ലാം ചേട്ടന്റെയാ''- അരുണങ്ങ് പറഞ്ഞതും അവന്റെ ഭാര്യ തെറ്റിക്കിടന്ന ചുരിദാറിന്റെ ഷാളങ്ങ് വലിച്ചിട്ടു നോട്ടം മാറ്റി

.............................................................................

 

അമ്മച്ചി പിടിച്ചിരുത്തി തലയില്‍ എണ്ണ തേപ്പിക്കുന്നതിനിടയില്‍ ഒരു കോളു വന്നു. ചീമോന്‍ ഫോണെടുത്തു- ''ഹലോ ചേട്ടാ ഞാന്‍ അരുണിന്റെ ഭാര്യയാണേ'' എന്നു കേട്ടതും എണ്ണതേപ്പ് പകുതിക്കാക്കി ചീമോന്‍ എഴുന്നേറ്റ് വീടിന്റെ പിന്നിലെ ആളൊഴിഞ്ഞ തെങ്ങിന്‍ തോപ്പിലേയ്ക്ക് പോയി- ''പറയ് മോളെ''

''എനിക്ക് ചേട്ടനെ ഒന്നു കാണണം. നാട്ടില് വേണ്ട. വേറെവിടെയെങ്കിലും''- അവള്‍ ഒളിച്ചു നിന്നാണ് ഫോണ്‍ ചെയ്യുന്നത്.

''അതിപ്പോ... എവിടാന്നു വെച്ചാ''- ചീമോന് പെട്ടെന്നൊരൂഹം കിട്ടിയില്ല.

''ചേട്ടന്‍ നാളെ ഒരുച്ചയ്ക്ക് രണ്ടിന് റെയില്‍വെ സ്റ്റേഷനില്‍ വരാമോ...''- സ്ഥലമൊക്കെ അവള്‍ തീരുമാനിച്ചിട്ടുണ്ട്.

''എന്റമ്മായീ ഈ സെക്സൊന്നും പെണ്ണുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനൊന്നും എനിക്കറിയത്തില്ലെന്നേ... അമ്മായി കൂടി ഒന്നു വരാമോ''- ചീമോന്‍ സഹായം ചോദിച്ചു. ''സ്‌കൂളീന്നു വിളിച്ചേക്കുവല്ലേ രക്ഷകര്‍ത്താവിനേം കൂട്ടി ചെല്ലാന്‍. നീ ചെല്ല്. വല്ല ഒക്കണതുമാണേല്‍ ഞാനായിട്ടു മുടക്കണോ''- അമ്മായിക്ക് വരാന്‍ ഒരു താല്‍പ്പര്യവുമില്ല. ''കഥേം ചോദിച്ചു വാട്ടാ... ഞാന്‍ കുന്തം പറയും''- ചീമോന്‍ ഫോണ്‍ വെച്ചു. അമ്മായി തിരിച്ചു വിളിച്ചു- ''ഞാന്‍ വരണോടാ...'' പിണങ്ങിയെന്നോര്‍ത്തുള്ള വിളിയാണ്. വേണ്ട, ഇനി അമ്മായിയെക്കണ്ട് അവള് പരിഭ്രമിച്ചാലോ...

ലോക്കല്‍ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനാണ്. അങ്ങനൊന്നുണ്ടെന്ന് നാട്ടിലാരുരുമങ്ങ് ഓര്‍ക്കില്ല. എല്ലാവരും ബസിനെ ആശ്രയിക്കുന്നവരാണ്. ബൈക്കൊതുക്കി സ്റ്റേഷനിലേയ്ക്ക് കയറിയപ്പോള്‍ പരിചയക്കാരാരും ഉണ്ടാകില്ലെന്നു ചീമോന് നൂറുറപ്പായിരുന്നു. എന്നാലും പേരിനൊരു ടിക്കറ്റെടുത്തു. ആരെയെങ്കിലും കണ്ടാല്‍ കാണിക്കാനൊരു തുറുപ്പ്. പ്ലാറ്റ്ഫോമില്‍ ഒറ്റനോട്ടത്തിനു കാണാത്ത ഒരു മറയുടെ പിന്നില്‍ തുളസി നില്‍ക്കുന്നുണ്ടായിരുന്നു. ചീമോന്‍ അടുത്തേയ്ക്ക് വന്നപ്പോള്‍ ഏറെ പരിചയമുള്ള ഒരാളോടെന്ന വിധം ചിരിച്ചു പെട്ടന്നു കാര്യം പറഞ്ഞു- ''ചേട്ടാ രണ്ടു കാര്യങ്ങളാണ്. ഈ അരുണിന്റെ അവിടെ ഇപ്പോഴും തൊലി ചേര്‍ന്നു നില്‍ക്കുകയാണ്. ഒരു ഡോക്ടറെ കാണിച്ച് ഓപ്പറേഷന്‍ ചെയ്യേണ്ടി വരും. ഞാനതു പറഞ്ഞാല്‍ പുള്ളി എങ്ങനെ എടുക്കും എന്നറിയില്ല. മറ്റൊന്ന് അപ്പനെ കുറിച്ചാണ്. അടിയിലേതൊന്നും ഊരിയിടാന്‍ പറ്റാത്ത സ്ഥിതിയാണ്. അരുണിനോട് അതും ഞാനെങ്ങനെ പറയും. ഭയങ്കര ഒളിഞ്ഞു നോട്ടോമുണ്ട്'' ഉത്തരവാദപ്പെട്ട ഒരാളെ വിവരം അറിയിക്കുന്ന ഗൗരവത്തോടെയാണ് തുളസി പറയുന്നത്. കാര്യം പറഞ്ഞു തീര്‍ത്ത് അവള്‍ വേഗം പോയി. 

അമ്മായി വിളിച്ചപ്പോള്‍ വന്നിട്ടു പറയാമെന്നു പറഞ്ഞു. അരുണിന്റെ തൊലി നീങ്ങാത്ത കാര്യം താനും ശ്രദ്ധിച്ചില്ലല്ലോ എന്നു ചീമോന് കുറ്റബോധം തോന്നി. പിടിച്ച് മുഴുപ്പിച്ചിരുന്നങ്കില്‍ മനസിലാകുമായിരുന്നു. സാരമില്ല, അതുപരിഹരിക്കാവുന്ന വിഷയമേയുള്ളു. വെടിമാത്തനെ കുറിച്ച് തുളസി പറഞ്ഞ പരാതി ചീമോനെ കൂടുതല്‍ ഉത്സാഹിയാക്കി. അപ്പന്റെ സ്വര്‍ണ്ണപ്പല്ലു കട്ട നാറിയാണവന്‍. 

സംഭവം അറിഞ്ഞപ്പോള്‍ അമ്മാവനും ഉഷാറായി. മാത്തന്റെ വെടി തീര്‍ക്കണ കേസായതിനാല്‍ ആകെ ഉത്സാഹം. തുളസി പറഞ്ഞ് അറിഞ്ഞതാണെന്ന് ആരും അറിയാനും പാടില്ല. കുമ്പസാരത്തിലതങ്ങ് അച്ചനോട് പറഞ്ഞാലോ എന്നൊരാലോചന വച്ചതും അമ്മാവനാണ്. അച്ചനത് പുറത്തു പറയാനുമാകില്ല, എന്നാലത് വെച്ച് പെരുമാറുകേം ചെയ്യും. വെടിമാത്തന്റെ പണി കളയണ കാര്യമാണ് അമ്മാവന്റെ പദ്ധതി. അത് ആ കൊച്ചിനേ ദോഷമാകു എന്നമ്മായി തീര്‍ത്തു പറഞ്ഞു. അച്ചന്‍ അതും മനസില്‍ വച്ച് ആ കൊച്ചിന്റെ നെഞ്ചേലോട്ടാകും കേറുക. കുര്‍ബ്ബാന തരുമ്പോ പോലും നെഞ്ചിലാ അങ്ങേരുടെ നോട്ടമെന്നു അമ്മായി ഇടപെട്ടു. ''അവനു കടിയല്ലേ, അപ്പോ നന്നായിട്ടു മാന്തട്ടേ'' എന്ന ഗുട്ടന്‍സ പറഞ്ഞത് അമ്മച്ചിയാണ്.

ഞായറാഴ്ച പള്ളിയില്‍ കണ്ടപ്പോ തുളസിയോട് അമ്മായി അങ്ങോട്ടു കയറി കുശലം പറഞ്ഞു- ''കൊച്ച് പ്രാര്‍ത്ഥനേം പാട്ടുമൊക്കെ പഠിച്ചാ''. അവള്‍ ചിരിച്ചു. 

''തുളസീന്നു തന്നെയാണോ... മാമോദീസ പേരെന്താ''- അമ്മായി പിന്നെയും സംസാരിച്ചു. താന്‍ ചീമോന്റെ അമ്മായിയാണെന്നു പരിചയപ്പെടുത്തി കാര്യവും പറഞ്ഞ് ഒരു പൊതിയും അവളുടെ കയ്യിലേയ്ക്കങ്ങ് വച്ചു കൊടുത്തു. 

തുളസി അടീലുള്ളതെല്ലാം കഴുകിയാ ഇപ്പോ നോക്കി നിന്നാ ഉണക്കുന്നത്. എന്നിട്ട് അലമാരയില്‍ പൂട്ടി താക്കോല് പാത്തു വെയ്ക്കും. അലമാര തുറന്ന് ഷഡ്ഡികളില്‍ രണ്ടെണ്ണവും ഒരു ബ്രായുമെടുത്ത് ചീമോന്‍ കൊടുത്ത പൊതിയിലെ പൊടി അതില്‍ കുടഞ്ഞ് ഉണക്കാനെന്ന ഭാവേന അയയിലിട്ടു. ഒരു രാത്രി ഷഡ്ഡികളും ബ്രായും അവിടത്തന്നെ കിടന്നു. പിറ്റേന്ന് രാവിലെ തുളസി ഉണര്‍ന്നു നോക്കിയപ്പോള്‍ സാധനങ്ങള്‍ അയയില്‍ കാണാനില്ല. അതേസമയം മുറിക്കുള്ളില്‍ അപ്പന്റെയും അമ്മയുടെയും ഉറക്കെയുള്ള സംസാരം കേട്ടു. അവിടെച്ചെന്ന് തുളസി എത്തിനോക്കി. തുള്ളി വിറച്ച് മാത്തനവിടെ നിപ്പുണ്ട്. ചിരിയടക്കാന്‍ അവള്‍ പാടുപെട്ടു. 

ശരീരമാകെ ചൊറിഞ്ഞു പുളയുകയാണ് മാത്തന്‍. ഒച്ച കേട്ട് അരുണും എഴുന്നേറ്റു വന്നു- 'ഇച്ചായന്‍ ചേരിന്റെ അടിയില് വല്ലോം പോയോ...?'- അമ്മച്ചി ചുവന്നു തിണര്‍ത്തു കിടക്കുന്നിടത്തെല്ലാം എണ്ണതേച്ചു. 

മുണ്ടിന്റകത്ത് കയ്യിട്ടാണ് മാത്തന്‍ കൂടുതല്‍ മാന്തിക്കൊണ്ടിരുന്നത്. അരുണ്‍ ഓട്ടോ വിളിച്ച് അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്തോ അലര്‍ജിയാണെന്നു തോന്നുന്നു എന്നു ഡോക്ടര്‍ വിധിയെഴുതി. മൂന്നാലു ദിവസം ആശുപത്രിയില്‍ത്തന്നെ ചെറിഞ്ഞു കിടന്നു. ആശുപത്രി വിട്ട് തിരിച്ചെത്തിയപ്പോഴേയ്ക്കും മരുമോളുടെ ജട്ടിയെടുത്ത് മേല് തൊടച്ച് മാത്തന് ചൊറിപിടിച്ചത് നാട്ടിലാകെ പടര്‍ന്നു. അരുണ്‍ അതറിയാതിരിക്കാന്‍ നാട് പ്രത്യേകം ശ്രദ്ധിച്ചു എന്നു പറയേണ്ടല്ലോ. ചൊറിച്ചിലിന് ഇപ്പോ കൊറവുണ്ടോടാ മാത്താ- കാണണവര് ചിരിയടക്കി കുശലാന്വേഷണം നടത്തി. മരുമോളുടെ ജട്ടി താനെടുത്ത വിവരം ഈ നാട്ടുകാരിതെങ്ങനെ അറിഞ്ഞുവെന്നോര്‍ത്ത് മാത്തനാകെ വിയര്‍ത്തു. മോളുടെ വീട്ടിലേയ്ക്ക് മാത്തന്‍ കുറച്ചു നാളത്തേയ്ക്കെന്നും പറഞ്ഞ് താമസവും മാറ്റി.

അരുണിനെ ഓപ്പറേഷന് കയറ്റി പുറത്തിരിക്കുമ്പോള്‍ തുളസി ചീമോനോട് പറഞ്ഞു- ''ഇതിനൊക്കെ പകരമിപ്പോ ചേട്ടനെന്നെ ചോദിക്കേന്നുമില്ലല്ലോ അല്ലേ?'' ചീമോന്‍ ചിരിച്ചു. 

''പൊലീസുകാരിയുടെ കാര്യമൊക്കെ എനിക്കും അറിയാം''- തുളസി ഇത്തിരി അടുത്തോട്ടിരുന്നു രഹസ്യം പറഞ്ഞു.

ചീമോനും രഹസ്യം പറഞ്ഞു- ''എന്റെ കൊച്ചേ അതൊക്കെ പുളുവാ. അതൊക്കെ ഓരോരോ കഥയാന്നേയുള്ളു''

തുളസിയത് വിശ്വസിച്ചതേയില്ല- ''കഥയൊന്നുമല്ല ചേട്ടന് എല്ലാമറിയാമല്ലോ?''

വിവിധങ്ങളായ സെക്സ് പൊസിഷനുകളൊക്കെ അരുണിന് പറഞ്ഞു കൊടുത്തിട്ടുണ്ട്- ''ഞാനതൊക്കെ ഓരോ ബുക്കേന്നു വായിക്കുന്നതാ''

ചീമോന്‍ നുണ പറയുകയാണെന്നാണ് തുളസി കരുതിയത്. അവളതിന്റെ പിണക്കം കാണിച്ചപ്പോള്‍ ചീമോന്‍ വെളിപ്പെടുത്തി. നേരിട്ടൊന്നു കണ്ടിട്ടു പോലുമില്ല എന്നതാണ് സത്യമെന്ന് അവളോട് പറഞ്ഞു. ഇയാളിനി കന്യകനായി ചമഞ്ഞ് തന്നെ വളക്കാന്‍ ശ്രമിക്കുകയാണോയെന്ന് തുളസിക്കു തോന്നി. അതൊന്നറിയണമല്ലോ. തുളസി പിന്നേം ചോദിച്ചു- ''എന്നോടങ്ങനെ വല്ലതും തോന്നണുണ്ടോ''

''എന്റപ്പന്റൊരു സ്വര്‍ണ്ണപ്പല്ല് വീട്ടിലുണ്ടാകും. നീയത് കണ്ടുപിടിച്ച് തന്നാ മതി''- ചീമോന് അവളോടങ്ങനെ തോന്നുന്നില്ലെന്ന് തീര്‍ത്തു പറഞ്ഞു. അവള് അളക്കുകയാണെന്നും മനസിലായി. 

''കൊച്ചിനൊരു കാര്യമറിയാമോ... ഇക്കാര്യമൊക്കെ കണ്ണു കൊണ്ടാ പറയുന്നതും കേക്കുന്നതും''- തുളസിയുടെ കണ്ണില്‍ അടുപ്പമുള്ളൊരു കുസൃതി മാത്രമേ ചീമോന് കാണാനായുള്ളു. 

''കൊച്ചിന് എല്ലാമറിയമല്ലോ... എവിടെക്കൂടിയാന്നൊക്കെ... എന്നിട്ടെന്താ അവന് കാണിച്ചു കൊടുക്കാഞ്ഞത്''- ചീമോന്‍ തിരിച്ചും അളന്നു.

''അതുകേക്കാനുള്ള പാങ്ങ് അരുണേട്ടനുണ്ടെ്ന്ന് അന്നു തോന്നിയില്ല''- ആദ്യ രാത്രി വെള്ളത്തുണിയും വിരിച്ച് അരുണ്‍ കിടന്നതൊക്കെ കേട്ട് ചീമോനും ലജ്ജ തോന്നി. എല്ലാ ദിവസവും ഇങ്ങനെ തുണി വിരിച്ചപ്പോള്‍ സഹികെട്ട് അവള്‍ വായ്ക്കകം കടിച്ച് ചോരവരുത്തി അതില്‍ തുപ്പിവെച്ചെന്നു കേട്ടപ്പോള്‍ ചീമോന്‍ ചിരിച്ചു. തുളസിക്കത്ര ചിരി വന്നില്ല.

 

.............................................................................

ആശുപത്രി വിട്ട് തിരിച്ചെത്തിയപ്പോഴേയ്ക്കും മരുമോളുടെ ജട്ടിയെടുത്ത് മേല് തൊടച്ച് മാത്തന് ചൊറിപിടിച്ചത് നാട്ടിലാകെ പടര്‍ന്നു.

.............................................................................

 

''അമ്മായി അന്നവള് ചുമ്മാ ഇളക്കിയതാ''- ആരുമില്ലാത്ത വീട്ടിലേയ്ക്ക് തുളസിയുടെ ക്ഷണം വന്ന വിവരം പറഞ്ഞ് ചീമോന്‍ അമ്മായിയോട് തര്‍ക്കിച്ചു. ''എടാ നീ പറഞ്ഞു കൊടുത്തതേ ഗംഭീരം, അപ്പോ നീയാണെങ്കിലോ എന്നവള്‍ക്ക് തോന്നിയെങ്കിലോ''- അമ്മായി വല്ലാണ്ട് പ്രോത്സാഹിപ്പിക്കുകയാണ്. കല്യാണവും കഴിക്കില്ല, ചീത്തപ്പേരാണെങ്കില്‍ നിറയെ ഉണ്ടുതാനും. എന്നാലൊരുത്തിയോ തൊടുമോ അതുമില്ല- ''നിനക്കീ ആമ്പിള്ളേരോടെ പറ്റൂള്ളന്നാ എനിക്ക് തോന്നണത്''

പോകുന്നില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും തുളസിയുടെ മിസ്ഡ് കോളു വന്നപ്പോള്‍ വരമ്പിലൂടെ അറിയാതങ്ങു നടന്നു. പേടി തോന്നിയതേയില്ല. അരുണിന്റെ വീടിന്റെ പിന്നിലെത്തുന്ന വഴിയിലേയ്ക്ക് കയറി. അടുക്കള വാതില്‍ പതിയെ തള്ളിയപ്പോള്‍ത്തന്നെ തുറന്നു. ഇരുട്ടില്‍ തടഞ്ഞു വീഴാതെ ചീമോന്‍ അകത്തേയ്ക്ക് നടന്നു. ഒരു പൂച്ച കുറുകെ ചാടി ഓടി. നേരിയ വെളിച്ചമുള്ള മുറിയുടെ വാതില്‍ അല്‍പ്പം തുറന്നു കിടപ്പുണ്ടായിരുന്നു. പെട്ടെന്നു അരുണ്‍ ആ കിടപ്പറവാതില്‍ വലിച്ചു തുറന്നു. അവന് ലവലേശം തുണിയില്ലായിരുന്നു. ചീമോന്‍ പെട്ടന്നൊന്നു പകച്ചു. അരുണ്‍ സര്‍പ്രൈസ് നല്‍കുന്ന ചിരിയോടെ ചീമോനെ അവരുടെ കിടപ്പു മുറിയിലേയ്ക്ക് കയ്യേല്‍പ്പിടിച്ചു കൂട്ടിക്കൊണ്ടു പോയി. തുളസിയും പൂര്‍ണ്ണ നഗ്നയായി ആ മുറിയിലുണ്ട്. അവളും ചിരിക്കുകയാണ്. ചീമോന് പെട്ടെന്നു ഭയം പോയി. ''ചേട്ടായി ഇരിക്ക്... എന്നിട്ടൊന്ന് നോക്ക്''- അരുണ്‍ തുളസിയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. അവള്‍ കാലെടുത്ത് അരുണിന്റെ മടിയില്‍ വെച്ചു. അവനവളുടെ ചെറുവിരല്‍ കുടിച്ചു തുടങ്ങി. രണ്ടാമത്തേത് തുടങ്ങിയപ്പോള്‍ത്തന്നെ ചീമോന്‍ എഴുന്നേറ്റ് പോക്കറ്റില്‍ കരുതിക്കൊണ്ടുവന്ന കോണ്ടം പാക്കറ്റ് പൊട്ടിച്ച് അരുണിന് കൊടുത്തു. അതിടാനറിയാതെ അരുണ്‍ പാടുപെട്ടപ്പോള്‍ തുളസിയും ചീമോനും കൂടി അതിട്ടുകൊടുത്തു.

കാണ്‍കെ കാണ്‍കെ മുന്നിലൊരു നൃത്തമെന്ന നിലയ്ക്കായി. കാണാന്‍ ആളുള്ളതിനാല്‍ സഭാ കമ്പം കഴിഞ്ഞതും നര്‍ത്തകര്‍ ആടിത്തിമിര്‍ക്കുകയാണ്. മുകളേത് താഴെയേത് കയ്യേത് കാലേതെന്നറിയാത്ത വിധം അരുണും തുളസിയും ചീമോനു മുന്നിലിരുന്നു. ''മതി എന്നു പറയുന്നിടത്തു നിന്നു തുടങ്ങണം''- വിശകലനം ചെയ്ത് കുറച്ചു നേരം ആലോചിച്ച ശേഷം ഒരു തിരുത്ത് ചീമോന്‍ പറഞ്ഞു. തുണിയുടുക്കാതെ തന്നെ മുറിവിട്ടു പോയി ഒരു കുപ്പിവെള്ളവും കുടിച്ചു തുളസി തിരിച്ചു വന്നു. അരുണിനും കൊടുത്തു. കിതപ്പാറ്റാതെ തന്നെ അവര്‍ വേഗം തീന്‍മേശ റെഡിയാക്കി. 

ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍, ചീമോന് എന്തിനെന്നറിയാതെ കരച്ചില്‍ വന്നു. അരുണും തുളസിയും ചീമോനെ കെട്ടിപ്പിടിച്ച് ഇരു കവിളിലും ഉമ്മ വെച്ചു. അവര്‍ക്കു മൂവര്‍ക്കുമിടയില്‍ അപ്പോള്‍ സ്പര്‍ശം സംഭവിച്ചു. പിന്നീടാണവര്‍ മൂന്നുപേരും കൂടി പരസ്പരം ഭക്ഷണം വാരിക്കൊടുത്തതും സ്വര്‍ണ്ണപ്പല്ല് തിരക്കാന്‍ തുടങ്ങിയതും. ആ കളിക്കൊടുവില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കുരിശില്‍ കിഴുത്തയുണ്ടാക്കി പാത്തു വെച്ച പല്ല് അവര്‍ മൂവരും ചേര്‍ന്നു കണ്ടെത്തി.

നേരം വെളുത്തപ്പോള്‍ തുളസിയും ചീമോനും കൂടി അടുക്കളയില്‍ കയറി കട്ടന്‍ ചായയിട്ടു കുടിച്ചു. അരുണ്‍ നല്ല ഉറക്കത്തിലായിരുന്നു. തുളസി കളയാന്‍ തന്നു വിട്ട കെട്ടിവെച്ച കോണ്ടം തോട്ടിലേയ്ക്ക് നീട്ടിയെറിഞ്ഞ് ചെറയിലേക്കിറങ്ങി. വാതിലില്‍ കൊട്ടിവിളിച്ചു- ''പല്ലി മേരി... എടീ പല്ലി മേരി'' തെറിവിളിയുമായി വാതില്‍ തുറന്ന അമ്മച്ചിയുടെ കയ്യിലേയ്ക്ക് അപ്പന്റെ സ്വര്‍ണ്ണപ്പല്ല് കൊടുത്തു. 

കൈവെള്ളയിലിരിക്കുന്ന പല്ല് കണ്ട് അമ്മച്ചി തിളങ്ങി. അമ്മച്ചി പൊട്ടിക്കരഞ്ഞ് ചീമോനെ കെട്ടിപ്പിടിച്ചു- പിന്നെയും സ്പര്‍ശം!

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ ...
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

click me!