വാക്കുല്‍സവത്തില്‍ പി എ നാസിമുദ്ദീന്‍ എഴുതിയ നാല് കവിതകള്‍
കാലവും അറിവും വരച്ചുണ്ടാക്കിയ കള്ളികളിലൊന്നും ഒതുങ്ങാത്ത കടലിരമ്പങ്ങളാണ് പി എ നാസിമുദ്ദീന്റെ കവിത. നടപ്പുകാലത്തിന്റെ കാവ്യാനുശീലനങ്ങളെ ഗൗനിക്കാതെ സ്വന്തം വഴിക്ക് കുതറിപ്പായുന്ന കുറുമ്പ്. മെരുക്കാനാവാത്ത ജീവിതത്തെ മെരുക്കാന്‍ കവിയ്ക്കുള്ള ഒരേയൊരുപാധി. അതില്‍, കവി ജീവിക്കുന്ന ജീവിതമുണ്ട്. ചുറ്റുപാടുമുള്ള മനുഷ്യരുണ്ട്. ഏച്ചുകെട്ടിയാലും എത്താത്ത മുഖ്യധാരാ ജീവിതത്തിന്റെ പുളപ്പുകളോടുള്ള നേര്‍ക്കുനേര്‍ പോരുകളുണ്ട്. ഇക്കാണുന്ന ആരവങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും ആത്യന്തികമായി 'ചലവും വ്രണവുമൊലിക്കുന്ന മാംസപഞ്ജര'മാണ് മനുഷ്യരെന്നും അതു പറഞ്ഞുകൊണ്ടേയിരിക്കുന്നു. പഞ്ഞിക്കെട്ടു ഭാഷകളിലുള്ള തലോടലുകളെയും ആഴങ്ങള്‍ തിരഞ്ഞുപോവുന്ന സൂക്ഷ്മതകളെയും നിരാകരിച്ച് അത് പരുപരുത്ത യാഥാര്‍ത്ഥ്യത്തോട് മുഖാമുഖം നില്‍ക്കുന്നു. ആ നില്‍പ്പിനുള്ള ത്രാണി സ്വയം കണ്ടെത്തുന്നു. ആ വഴിക്ക് സഞ്ചരിക്കുന്നു. ആത്മീയവും ഭൗതികവുമായ വഴികളിലൊന്നും പതിഞ്ഞുപോവാതെ അന്നന്നേരത്തിന്റെ അതിജീവനമാവുന്നു. ഭാഷയിലും ആഖ്യാനത്തിലും ശ്രദ്ധയൂന്നാതെ, കാലുറപ്പിക്കാനുള്ള മണ്ണ് മാത്രം തേടുന്നു. അതിലുറച്ചുനില്‍ക്കാന്‍ ഉരുകുന്നു.
നഷ്ടം
പര്‍വതത്തെ ധ്യാനിച്ചപ്പോള്‍
മണല്‍ത്തരിയുടെ സ്നേഹം നഷ്ടമായി
ദിഗ്വിജയത്തെ പറ്റി ഓര്‍ത്തു നടക്കുമ്പോള്‍
പെണ്‍കുട്ടിയുടെ ചുംബനം കിട്ടാതായി
അമാനുഷികതയെ കിനാവു കാണുമ്പോള്‍
പൈതലിന്റെ പുഞ്ചിരി കാണാതായി
ഭ്രാന്തും ചുഴലികളും നീന്തി
ഞാനെത്തിയ മറുകര
ഒരു ചെറിയ കൂര, ഒരു ചെറിയ ആകാശം
ഒരു ചെറിയ ജീവിതം.
അപ്പം
അപ്പം
അധ്വാനിയുടെ ഒരു ദിവസത്തെ നിര്‍മിക്കുന്നു
തത്വം
ചിന്തകന്റെ ഒരു ദിവസത്തെ നിര്‍മിക്കുന്നു
സൗന്ദര്യം
കവിയുടെ ഒരു ദിവസത്തെ നിര്‍മിക്കുന്നു
എന്നാല്‍
അപ്പത്തിന്റെ അദൃശ്യ വേരുകള്‍
ഭൂഭ്രമണത്തെ തുടര്‍ന്നുവെന്ന്
കവിയും ചിന്തകനും
പാവം പൊതുജനവും
പാടേ മറന്നുപോകുന്നു.
മൂന്നു കൂട്ടുകാര്‍
പെങ്ങളും
പൂച്ചക്കുട്ടിയും
അയല്‍ക്കുട്ടിയും
മുറ്റത്ത്
സ്വപ്നം കാണുന്നു.
പൂച്ചക്കുട്ടി
ഭൂലോകത്തിന്റെ വിസ്തൃതിയില്‍
ചാടി നടക്കുന്നു
അയല്‍ക്കുട്ടി
പൂത്തുലയുന്ന നെയ്യപ്പങ്ങളിലേക്ക്
കൈയുയര്‍ത്തുന്നു
പെങ്ങള്‍
ചിറകുനീര്‍ത്തിയ കുതിരയില്‍ പായുന്നു
കനികളില്ലാത്ത കാലത്തിന്റെ മരം
കാറ്റില്‍ ആഞ്ഞടിക്കുന്നു.
വരണ്ടുണങ്ങി
വന്ധ്യമായി
കാറ്റില്‍ ചായുന്നു
അയല്‍ക്കുട്ടി
ചില്ലയില്‍ പടരുന്നു
പെങ്ങള്‍
വേരിലാഴുന്നു
പൂച്ചക്കുട്ടി മാത്രം
മരച്ചോട്ടില്‍
ആനന്ദത്തില്‍
നൃത്തം ചെയ്യുന്നു.
പേടി
ഒരുവനിരിപ്പൂ
എന്‍ പാദപാര്‍ശ്വത്തില്‍
കറുത്ത കുപ്പായക്കൈ മറച്ചും
കനത്ത മീശ കവിളില്‍ വിടര്‍ന്നും
അവന്‍
അവന്‍തന്‍ മുന്നില്‍
മുട്ടുകുത്താന്‍ ആജ്ഞാപിക്കുമോ
തുരുമ്പ് പാദം
ചുംബിക്കാന്‍ ആക്രോശിക്കുമോ
അവനൊരു കൊലയാളിയായിരിക്കാം
അടുത്ത ഇര പാര്‍ത്തിരിക്കയായിരിക്കാം
എന്നെ കൊല്ലാക്കൊല
ചെയ്യുമായിരിക്കാം
എന്‍ ധൂളി
കാറ്റില്‍ പടര്‍ത്തുമായിരിക്കാം
മുള്ളാന്‍ മുട്ടുന്നു
തൂറാന്‍ മുട്ടുന്നു
നവദ്വാരങ്ങളടയുന്നു
അടുത്ത ചുവടു വെക്കാനാകാതെ
ആകെ തളര്‍ന്നു നില്‍പു ഞാന്‍
അടുത്ത ചുവടു പിന്നോട്ടെടുക്കാനാകാതെ
ആകെ തകര്‍ന്നു തരിപ്പുഞാന്‍
ഒറ്റ നിലവിളി
കാക്കകള്‍ മരങ്ങളില്‍ ഞെട്ടുന്നു
കറുത്ത ദൃഢഗാത്രരാം പുരുഷന്മാര്‍
ചുമക്കുന്നെന്നെ
മനോരോഗവിദഗ്ദനിരിക്കും മുറിയില്‍
ഷോക്കിന്‍ സെല്ലില്‍
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ
അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍
സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ
എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ
സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു