പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Nov 26, 2019, 7:04 PM IST

വാക്കുല്‍സവത്തില്‍ ആശാലത എഴുതിയ നാല് കവിതകള്‍ 


യുക്തിയുടെ കുപ്പായമിട്ട, അധികാരത്തിന്റെ അസംബന്ധങ്ങളുമായുള്ള നേര്‍ക്കുനേര്‍ പോരുകളാണ് ആശാലതയുടെ പുതിയ കവിതകള്‍. രാഷ്ട്രീയാധികാരത്തോടും ലിംഗാധികാരത്തോടും ജാതീയ, മത, വേരുകളുള്ള അധികാരബോധങ്ങളോടും അത് കലഹിക്കുന്നു. അസംബന്ധങ്ങളെ പ്രപഞ്ചസത്യമായി വാഴിക്കുന്ന യുക്തിയുടെ അടരുകളെ അഴിച്ചെടുക്കുന്നു. പുതിയ കാലത്തിന്റെ രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ വാക്കിന്റെ പാലമാവുന്നു. 'കടല്‍പ്പച്ച' എന്ന ആദ്യ സമാഹാരത്തില്‍ നിന്നും 'എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍' എന്ന സമാഹാരത്തില്‍നിന്നും മുന്നോട്ടു നടക്കുമ്പോള്‍ ആശാലതയുടെ കവിത പുതിയകാലത്തിന്റെ രാഷ്ട്രീയവുമായി മുഖാമുഖം നില്‍ക്കുന്നു. ആത്മഗതങ്ങളുടെ, ഇരുണ്ട തമാശകളുടെ, രൂക്ഷപരിഹാസങ്ങളുടെ, പാഠാന്തര നടത്തങ്ങളുടെ, ജനപ്രിയ സംസ്‌കാര രൂപങ്ങളുടെ ആഖ്യാനവഴികളിലൂടെ പുതിയ ജീവിതവും കാലവും തലകുനിച്ചു കടന്നുവരുന്നു. സ്വന്തം ഉള്ളിലേക്കുള്ള പടവുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്ന ആവിഷ്‌കാരങ്ങളില്‍നിന്നും വഴി മാറി, സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറപ്പുള്ള നിലപാടു തറയില്‍നിന്നു കൊണ്ട് പെണ്‍മയുടെ പല അടരുകള്‍ സാദ്ധ്യമാക്കുന്നു. 

Latest Videos

 

ജീവപര്യന്തം

ആറ് മണിക്കൂറങ്ങോട്ടും
ആറ് മണിക്കൂറിങ്ങോട്ടും കിഴിച്ച്
ശിഷ്ടം കൃത്യം ഒന്നര ദിവസമാണ്
അനുവദിച്ചു കിട്ടിയ പരോള്‍

ഏഴാമത്തെ മണിക്കൂറില്‍ 
കാണണ്ടയാളെ തപ്പിച്ചെന്നപ്പോള്‍
ആറു മണിക്കൂര്‍ കഴിഞ്ഞ് അമ്പത്തൊമ്പതാം മിനിറ്റില്‍
ആളെവിടെയ്‌ക്കോ പോയി.

എവിടെയാണെന്നാര്‍ക്കുമറിയില്ല.

ഛെ! എന്നു തലയില്‍ കൈവച്ചു
എന്നിട്ട് സാധ്യതാ പഠനം നടത്തി 
അടുത്ത താവളത്തിലെത്തുന്നതിന്
കൃത്യം മൂന്നേ മുക്കാല്‍ സെക്കന്റു മുമ്പ്
പൊയ്ക്കളഞ്ഞു.

പാതിരാ വരെ
സിനിമാ തിയേറ്ററില്‍
ഉത്സവപ്പറമ്പില്‍
ബാറിലാറ്റു തീരത്തമ്പലത്തില്‍
ചന്തക്കടവില്‍ തപ്പിത്തിരഞ്ഞു

എല്ലാടത്തും നേരം വൈകിയെത്തി
ഒരു മിനിറ്റ്
രണ്ടര
പത്ത് സെക്കന്‍ഡ് 

ഒരുവേള ജ്ഞാനദൃഷ്ടി കൊണ്ടറിഞ്ഞ്
ഒഴിവാക്കിപ്പോയതാണോന്നു വരെ ചിന്തിച്ചു.
അന്നേരം കരച്ചിലുവന്ന്
ചങ്കുപൊടിഞ്ഞു

പുലരും വരെയും
പുലര്‍ന്നിട്ടും
ഉച്ചതിരിയും വരെയും
പിന്നെ വൈകുന്ന വരേം
തെരഞ്ഞോണ്ടിരുന്നു.
പൊറത്തെറങ്ങ്യേന്റെ ശേഷം
പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.

വൈന്നേരത്തെ വെയില് ചാഞ്ഞപ്പോ
വണ്ടി വന്നു നിന്നു.
അടച്ചു മൂടിയ ഇരുട്ടു വണ്ടി.
ചലിക്കുന്ന ജീവപര്യന്തത്തടവു പോലെ.
കൃത്യം പാളത്തില്‍ക്കൂടെ
അത് നീങ്ങാന്‍ തുടങ്ങി.
-ഒരു ജയിലീന്ന് മറു ജയിലിലേക്ക്

അന്നേരമാണേതാണ്ടു തോന്നിയത്.
എന്നിട്ട്
ഓടുന്ന തീവണ്ടീന്ന് 
ഇരുമ്പു കവാടത്തിന്റെ 
അപ്പുറത്തേക്ക്
ഇരുളാ
വാ തുറന്ന്
വിഴുങ്ങ്
എന്ന്
ഒറ്റച്ചാട്ടം

കഴിഞ്ഞു
ജീവപര്യന്തം

 


പതിനെട്ടാമത് വയസ്സ്

പതിനെട്ടു വയസ്സില്‍
യൗവനത്തുടിപ്പില്‍
അന്നെങ്ങാന്‍ 
കണ്ടുമുട്ടിയിരുന്നെങ്കില്‍ 
മുട്ടിയുരുമ്മി നടന്നിരുന്നെങ്കില്‍
ലോകം മാറിപ്പോകുമായിരുന്നോ?

ആവോ ആര്‍ക്കറിയാം!

ഇരുളാന്‍ മുട്ടി നില്‍ക്കുന്ന നേരത്ത് 
ഈ മഴവില്‍പ്പാലത്തില്‍
ഇപ്പഴെന്തിനാ കണ്ടു മുട്ടിയത്?
അതും ആര്‍ക്കറിയാം!

താഴെ നോക്ക്
ഇരുട്ടിലേക്ക് പോവ്വാണ് പുഴ.
മോളില്‍ നോക്ക്
കരിമേഘങ്ങള്‍ മുട്ടി നില്‍ക്കുവാണാകാശത്ത്

ചങ്ങാതീ
ഇപ്പം അലിഞ്ഞു തീരും
ഈ മഴവില്ല്.
ദേ അതിന്റെ അങ്ങേ വാലറ്റം
പൊടിഞ്ഞു പൊടിഞ്ഞു പോണതു കണ്ടോ?
അതിപ്പം ഇങ്ങെത്തും
കൈവരീലൊന്നും പിടിച്ചിട്ട് കാര്യമില്ല
അതും അലിഞ്ഞു പോകും

എത്താറായി -
അല്ല, ദേ എത്തിക്കഴിഞ്ഞു

അതു കൊണ്ട്
ഒരു ഞൊടിയിടയെങ്കിലത്ര
മുറുകെ കെട്ടിപ്പിടിക്ക്.
ആഞ്ഞാഞ്ഞ്

ഈ മായക്കാഴ്‌ചേടെയൊപ്പം
നമ്മളും
അലിഞ്ഞ്
മാഞ്ഞ്
മറഞ്ഞ് 
ഇല്ലാതാവും

ആയ്‌ക്കോട്ടെ

ഓ ലോകമൊന്നും ഇപ്പം
മാറാന്‍ പോണില്ല

 

 

പ്രതിലോമകാരി

പൊതുസ്ഥലത്ത് വളി വിട്ടേനാണ്
പിടിച്ചുകൊണ്ടുപോയത്
ഇവിടെ അതൊക്കെ നിരൊധിച്ചിരിക്കണതാണത്രേ
അറിഞ്ഞില്ലായിരുന്നു സാറേ
അറിഞ്ഞെങ്കി ചെയ്യില്ലായിരുന്നു എന്ന് മാപ്പും പറഞ്ഞു
പറഞ്ഞിട്ടൊന്നും ഒരു കാര്യോമില്ലത്രേ
ജനാധിപത്യംന്നോ മറ്റോ പറയണ എന്തോ ഒരു കുന്ത്രാണ്ടത്തിനെ
തകര്ക്കാനാണത്രേ ഞാന് വളി വിട്ടത്

എന്റെ സാറേ, അടക്കിപ്പിടിക്കാന് നോക്കീതാ, 
മനസ്സറിയാതെ പൊറത്തു ചാടിപ്പോയീന്നൊക്കെ
പറഞ്ഞു നോക്കി
(അല്ലേലും ഇതൊക്കെ എത്രനേരം അടക്കിപ്പിടിക്കാന് പറ്റും സാറേ?)

ആ സാറു പക്ഷേ ഒരൊറ്റ വാശി
ഞാന് വിധ്വംസകംന്നോ മറ്റോ പറയണ എന്തോ ചെയ്‌തെന്നും 
പ്രതിലോമകാരിയാണെന്നും ആ സാറ് തല്ലണേന്റെ എടേല് പറഞ്ഞു
മാവോയിസ്റ്റാണോ എന്റെ പിന്നിലെന്നും ചോദിച്ചു സാറേ.
ആ പേരില് ആരേം എനിക്കറിഞ്ഞൂടാ
(പെരുമ്പാവൂരെ മാവൂട്ടിച്ചേട്ടനെ അറിയാം.
അങ്ങേരെ ഇനിയിപ്പൊ അങ്ങനെ എരട്ടപ്പേരു വിളിക്കുനുണ്ടോ ആവോ?)

എന്നാലും എന്റെ സാറമ്മാരേ,
ഇതിന് എന്നെ തല്ലാനും കൊല്ലാനും മാത്രം ഞാനെന്താ ചെയ്‌തേ?
ബഷീറെന്നും ഓവീവിജയനെന്നും പറഞ്ഞ് രണ്ട് സാറമ്മാര് 
ഇതിനെയൊക്കെപ്പറ്റി ഏതാണ്ടൊക്കെ എഴുതീന്ന് ആരാണ്ടോ പറഞ്ഞ് കേട്ടിട്ടുണ്ട്
ആ സാറമ്മാര്‍ക്കൊക്കെ ഒരു കൊഴപ്പോമില്ലല്ലോ സാറേന്ന് ഞാന് സഹി കെട്ടപ്പോ ചോദിച്ചു
ഇതു കേട്ടതും ആ സാറ് മറ്റേ സാറിനോട് ഇവള്‌ടെയൊക്കെ പൊറകേ വേറെ ആള്ക്കാര്‍ ഒണ്ട്,
അവമ്മാരെ രണ്ടിനേം ഇപ്പത്തന്നെ പൊക്കണംന്ന്

ആ സാറമ്മാര് അവരെ രണ്ടാളേം പിടികൂടാന് പോയിരിക്ക്യാ 
അവരു വന്ന് സത്യാവസ്ഥ പറഞ്ഞാ മതിയായിരുന്നു
എന്നാപ്പിന്നെ എന്നെ പൊറത്തു വിടുമായിരുന്നു

അവര് എവടെയാ ഉള്ളതാവോ?
ഇപ്പഴെങ്ങാന് വരുമോ?
എന്റെ വൈക്കത്തപ്പാ....

 

 

ആട്ടിന്‍ കുട്ടികള്‍

ആട്ടിന്‍ കുട്ടികള്‍
വരിവരിയായി നടക്കുന്നു
ആട്ടിന്‍കുട്ടികള്‍
പച്ചപ്പുല്ലു കടിച്ചു തിന്നുന്നു
വീണ്ടുംവരിവരിയായി നടക്കുന്നു

റോഡു നിയമം പാലിച്ച്
സീബ്രാ ക്രോസ്സിങ്ങില്‍ മാത്രം
റോഡു മുറിച്ച്
പാലത്തില്‍ കയറി
അച്ചടക്കത്തോടെ പാലമിറങ്ങി
വരിവരിയായി പുഴയിലിറങ്ങി
സംയമനത്തോടെ വെള്ളം കുടിച്ചു 
കരക്കു കയറി
വേലിത്തലപ്പു കടിക്കാതെ
മറ്റു പൂച്ചെടി കട്ടുതിന്നാതെ
നടന്നു നടന്നു പോവുന്നു.

എത്ര നല്ല ആട്ടിന്‍ കുട്ടികള്‍

ഗോട്ടി കളിച്ചു നേരം കളയുന്നില്ല
ഉമ്മ വെച്ചും തൊട്ടു തോണ്ടിയും
ഇക്കിളിപ്പെടുത്തി സൊല്ലയുണ്ടാക്കുന്നില്ല 
വര്‍ത്തമാനം പറഞ്ഞുഴപ്പുന്നില്ല
മുഷ്ടി ചുരുട്ടി
മുദ്രാവാക്യം മുഴക്കുന്നില്ല :
കണ്ടു പഠിക്കണം
ഈ അനുസരണ
ഈ ശാന്തശീലം

എന്തു ചന്തം ! എന്തു ശേല്! 
എന്തു ജനാധിപത്യ മര്യാദ !

ഒരുകാമറ  
മറഞ്ഞിരുന്ന്
ഈ നല്ല കുട്ടികള്‍ടെ പടം പിടിക്കുന്നു
പിടിച്ചോണ്ടിരിക്കുന്നു

ഹാ! നല്ല കുഞ്ഞാട്ടിന്‍കുട്ടികള്‍
നടന്നു പോകുന്നു
നടന്നു നടന്നു പോകുന്നു
പുല്ലില്‍ ചവിട്ടി നോവിക്കാതെ

മറുതെരുവു കടന്ന്
അവരവരുടെ കല്ലിന്മേല്‍
തലവെച്ചു കിടക്കുന്നു
കഴുത്തുവെച്ചു കൊടുക്കുന്നു

ആട്ടിന്‍കുട്ടികള്‍!
ഹാ!
എന്തു
നല്ല
കുഞ്ഞാട്ടിന്‍
കുട്ടികള്‍
കുട്ടികള്‍

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ 

സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍

പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍

വെയില്‍, സുജീഷ് എഴുതിയ കവിതകള്‍

സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍ 

വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്

പേടി, പി.എ നാസിമുദ്ദീന്‍ എഴുതിയ കവിതകള്‍ 


 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍  പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു

click me!