സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Oct 5, 2019, 3:13 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് രഗില സജിയുടെ അഞ്ച് കവിതകള്‍


കാഴ്ചയുടെ ഒരു ഡിസക്ഷന്‍ ടേബിളുണ്ട് രഗില സജിയുടെ കവിതകളില്‍. അവിടെത്തുമ്പോള്‍ ജീവിതം അതിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിലേക്ക് ചിതറുന്നു. അനുഭവങ്ങള്‍ അതിന്റെ ഉറവിടങ്ങളിലേക്ക് ചുരുങ്ങുന്നു. വൈകാരികതകളുടെ ആഴങ്ങള്‍ വെളിവാകുന്നു. ഓര്‍മ്മകള്‍ അത് പിറന്ന വഴികളെ തൊടുന്നു. പ്രകൃതിയും ലോകവും പ്രപഞ്ചവുമെല്ലാം അതിന്റെ ഏറ്റവും സൂക്ഷ്മ വിതാനങ്ങളിലേക്ക് പിന്‍മടങ്ങുന്നു. നോക്കിനോക്കി ഓരോന്നിന്റെയും അടരുകള്‍ ചികയുന്ന ഒരു മജീഷ്യന്‍ ആണിവിടെ കവി. ആ അടരുകളില്‍ കണ്ടെത്തപ്പെടുന്നത്, അതേ സൂക്ഷ്മതയില്‍, അതേ ഗാഢതയില്‍ കവിതകളില്‍ പകര്‍ത്തപ്പെടുന്നു. ആ കവിത നമ്മുടെ സാധാരണ നോട്ടങ്ങള്‍ക്കു മേല്‍ മറ്റൊരു കാഴ്ചാസാദ്ധ്യത കൊണ്ടുവെയ്ക്കുന്നു. ജീവിതത്തെയും ലോകത്തെയും മറ്റൊരു കണ്ണിലൂടെ സമീപിക്കാനുള്ള സാദ്ധ്യതകള്‍ തുറക്കപ്പെടുന്നു. മലയാള കവിത ആഴത്തിലാഴത്തിലേക്ക് പോവുന്ന വഴിയില്‍, വേറിട്ടു നില്‍ക്കാന്‍ രഗില സജിക്ക് കഴിയുന്നത് ഇങ്ങനെയാണ്. 

 

Latest Videos

undefined


 

ഒരു വീടുണ്ടായിരുന്നു

ഒച്ചകളുടെ താഴെ
ഒരു വീടുണ്ടായിരുന്നു.
വീട്ടില്‍ മിണ്ടാന്‍ വയ്യാത്ത ഒരു കുട്ടിയുണ്ടായിരുന്നു.
കുട്ടിക്ക് ഒരു പൂച്ചയുണ്ടായിരുന്നു.
പൂച്ചക്ക് പന്തീരായിരം രോമങ്ങളുണ്ടായിരുന്നു.

രോമത്തിനിടക്ക്
ചെള്ള് പാര്‍ത്തിരുന്നു.
ചെള്ള് പൂച്ചയെ ഒഴികെ ഒന്നിനെയും കടിച്ചിരുന്നില്ല.

കടിച്ചിരുന്നെങ്കില്‍ വലിയ വായില്‍ കരയുമായിരുന്ന
ഒരു പട്ടി ഉണ്ടായിരുന്നു.
പട്ടി കരയാതെ
കുരക്കുക മാത്രം ചെയ്തിരുന്നു.

ചെയ്യാനില്ലാത്തവ
കൂട്ടിമുട്ടി ഒച്ചയുണ്ടായിരുന്നു.
ഉണ്ടായ ഒച്ച വീട്ടില്‍ നിന്നാവിയായ് 
പറന്ന് പറന്ന് ആകാശത്ത് ചെന്ന്
മേഘങ്ങളായി നിന്നു.

മേഘങ്ങള്‍ക്ക് ചോട്ടില്‍ ഒരു വീടുണ്ടായിരുന്നു


പേര്

മരം ഇല തുടങ്ങിയ വാക്കുകള്‍
അവ ആയിരുന്ന
വസ്തുവില്‍ നിന്ന് മാറി
മറ്റൊരു പേരാകുന്നു.

മരത്തെ ഇപ്പോള്‍
നമുക്ക് ഇലയെന്നോ
മണ്ണെന്നോ മാനമെന്നോ
പക്ഷിയെന്നോ വിളിക്കാം.
ഇതൊന്നുമല്ലെങ്കില്‍ നമ്മുടെ തന്നെ പേരുകള്‍ കൊണ്ടവയെ അടയാളപ്പെടുത്താം.

ഇലയെ ഇളക്കമെന്നോ
ഇമയെന്നോ ഇഞ്ചിക്കാടെന്നോ
വിളിക്കാം.
ഇലയെ ഇലയാക്കുന്ന
ഒന്നും ഇലയിലില്ലാത്തതിനാല്‍
ഇവ്വിധമുള്ള പേരുകളിലെ
അഭിസംബോധന ഇലക്കും
ബോധിച്ചേക്കാം.

ഇനി
മണ്ണിനെ
മഴയെന്നും മഴയെ കുരുവിയെന്നും വിളിച്ച് നോക്കാം.
മഞ്ചാടിയെ മധുര നാരങ്ങയെന്നും
അമ്പിളിയെ
കുമ്പിളെന്നും ഓര്‍ക്കാം.

ആരോ
പൊന്മയെന്ന്
പറയുമ്പോള്‍
ഉടുമ്പിനെ വരക്കുന്നു.
കണ്ണീരെന്ന് കരയുമ്പോള്‍
കാട്ടുതുമ്പപ്പൂ കാണുന്നു

നമുക്കും ഒരു പേരുണ്ടായിരുന്നല്ലോ.
ഞാനതിലൊന്നു കൊണ്ട്
കൈനഖം വെട്ടുകയാണ്.

ഞാന്‍ എന്ന പറച്ചിലില്‍
നീ വാതിലോടാമ്പല്‍
മുറുക്കം നോക്കുന്നു.

വാക്കുകള്‍ എങ്ങിനെയാണ്
പേരുകളായി
ഓരോ വസ്തുവിനെയുമോര്‍പ്പിക്കുന്നത് ,
ഞാന്‍ ആരുടെ പേരാണ്?
എന്റെ പേര് എന്താണ്?

 

ആക്‌സിഡന്റ്

മരിച്ചോ എന്നുറപ്പിന് അവര്‍ നമ്മളെ മലര്‍ത്തിക്കിടത്തി
ഉടുപ്പിന്റെ നിറം കൊണ്ടും ചേല് കൊണ്ടും നമ്മെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

നിന്റെ എളിയില്‍
അരഞ്ഞു ചേര്‍ന്ന എന്റെ കൈ.
തോളില്‍ ചരിഞ്ഞ് തൂങ്ങിയ
എന്റെ തല.
എന്റെ കാലിടുക്കില്‍
നിന്റെ പിരിയന്‍ ഗോവണി.
നമ്മുടെ കാലുകള്‍ മണ്ണിലേക്കാഴ്ന്ന
കാറ്റാടി വേരുകള്‍.
നാക്ക് എന്റെയോ നിന്റെയോ എന്നറിയാന്‍ വയ്യാത്ത വിധം വാക്ക് തറഞ്ഞ്..
ചുണ്ടുകളൊന്നേ അവര്‍ കണ്ടുകാണൂ

നെഞ്ച്, വയര്‍, ലിംഗം, യോനി
എന്നിങ്ങനെ വേര്‍തിരിക്കുമ്പോള്‍
നീ ഞാനും ഞാന്‍ നീയുമെന്നവര്‍ക്ക് തെറ്റുന്നു.
അവര്‍ തര്‍ക്കിക്കുന്നു.
തര്‍ക്കം മൂക്കുന്നു.

നിന്റെ കുപ്പായം
എനിക്ക് പാകമുള്ളത്.
എന്റെയുടുപ്പ് നിനക്കിണക്കമുള്ളത്.

അവര്‍ വീണ്ടും തര്‍ക്കിച്ചു.
തര്‍ക്കം മൂത്തു.
ഇരുട്ടായി
വെളിച്ചമായി.

നിനക്കറിയുമോ നീയേതെന്നും
ഞാനേതെന്നും
നമ്മുടെ മൃതശരീരങ്ങളേതെന്നും?

 

സ്വാതന്ത്ര്യം

ആകാശം ഒരു പക്ഷിയാണ്.
ചിറകു വിരിച്ച് സദാ
പറന്ന് കൊണ്ടിരിക്കുന്നത്.
അതിനോട് പേര് ചോദിക്കരുത്
കൂടോ കൂടണഞ്ഞ
മരമോ ചോദിക്കരുത്.
കാലുകൂട്ടി
തൂവല്‍ പടര്‍ത്തി
മെല്ലെയുള്ളൊരിരിപ്പിലാണ്.
അതിന്
തീറ്റ കാട്ടരുത്
ഇണക്കാനായരുത്.
ആഞ്ഞ് പറന്നാല്‍
ഭൂമി കാലു തെറ്റി
കടലില്‍ വീണേക്കാം
കടല്‍ കാറ്റു തട്ടി കവിഞ്ഞേക്കാം.

പറക്കുന്ന പക്ഷിയെ
അതിന്റെ പാട്ടിന് വിട്ടേക്കുക.


മടക്കം

വെറുതെയിരിക്കുമ്പോഴല്ലാതെ
കഴിഞ്ഞ ഒരു നിമിഷത്തിലേക്ക്,
പറഞ്ഞ ഒരു വാക്കിലേക്ക്,
നട്ട ഒരു ചെടിയിലേക്ക്,
കിളിര്‍ത്ത ഒരു വെയിലിലേക്ക്,
നനഞ്ഞ ഒരു കുളിയിലേക്ക്,
ഉണര്‍ന്ന ഒരു ഉറക്കത്തിലേക്ക്,
ഇറങ്ങിയ പല കയറ്റങ്ങളിലേക്ക്,
മടങ്ങിപ്പോവുകയാണ്.

മടങ്ങുമ്പോള്‍
കഴിഞ്ഞ ഒരു നിമിഷം
ഒരായുസ്സ്.
കൈ വിട്ട വാക്ക്
ഒരു ഭാഷാ സന്ധി,
കുഴിച്ചിട്ട ചെടി
ഒരു മഹാവൃക്ഷം,
മുളച്ച വെയില്‍
തണലുമേയുമപ്പുറം.
മെയ്യാകെ നനയും കുളി
ഗര്‍ഭത്തിലൊട്ടിക്കിടന്നതിന്റെ  ഓര്‍മ്മ.
ഉറക്കമെല്ലാം മരണത്തിന്റെ റിഹേഴ്‌സല്‍.
ഇറക്കങ്ങളെല്ലാം
മറ്റൊരു കയറ്റത്തിന്റെ മുന്‍ വഴികള്‍.

ഒരാള്‍ അയാളെഴുതിയിട്ട
കവിതയിലേക്ക് തിരിഞ്ഞ്
കുഴിയാനയെപ്പോലെ
പിന്‍ നടത്തം ശീലിക്കുന്നത് നോക്കൂ

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

click me!