വാക്കുല്‍സവത്തില്‍ ഇന്ന് ഡി അനില്‍ കുമാറിന്റെ കവിതകള്‍
കടലിനും കവിതയ്ക്കുമിടയില്‍ പണ്ടേയുണ്ട് ഭാവനയുടെ ഒരാകാശം. ഏതു വികാരത്തിനും കൊളുത്തിടാവുന്ന ഭാഷയുടെ ഒരു സാദ്ധ്യത. കരയില്‍നിന്നും വാക്കുകളെ ചൂണ്ടയിടാന്‍ പറ്റിയ ഒരിടം. സങ്കടത്തിനും സന്തോഷത്തിനും ഉന്‍മാദത്തിനുമെല്ലാം ചേര്‍ത്തുവെയ്ക്കാവുന്ന ബിംബം. എന്നാല്‍, ഡി അനില്‍കുമാറിന്റെ കവിതകളിലെത്തുമ്പോള്‍ കടല്‍ ഒരു സാഹിത്യ ഉരുപ്പടിയല്ല. മനുഷ്യര്‍ക്കും മീനുകള്‍ക്കും പക്ഷികള്‍ക്കുമിടയില്‍ രക്തംപോലൊഴുകുന്ന ജീവസ്പര്‍ശം. കരയില്‍നിന്നുള്ള വെറും കാഴ്ചയല്ല അത്. കടലിനെ ചുറ്റി അലയടിക്കുന്ന ജീവിതങ്ങളില്‍നിന്നുള്ള നോട്ടം. അതിനാല്‍, ആ കവിതകളില്‍ കടല്‍ നമുക്ക് പരിചിതമല്ലാത്ത മറ്റു പലതുമാവുന്നു. ഇരമ്പിയാര്‍ക്കുന്ന ജീവിതമാവുന്നു. കടലിലേക്ക് അന്നം തേടിയുള്ള നെട്ടോട്ടങ്ങളാവുന്നു. കടലെടുത്തുപോവുന്ന ഇടങ്ങളില്‍നിന്നുള്ള പതംപറച്ചിലാവുന്നു. കടല്‍ച്ചൂരുള്ള കിതപ്പുകളുടെ വൈകാരിക സ്ഥലികളാവുന്നു.
കടലുപോലെ പിടികിട്ടാത്ത മനുഷ്യര്‍ കഴിഞ്ഞുപോരുന്ന ഇടങ്ങളുടെ ഉണക്കവും, ഉപ്പും അനില്‍കുമാറിന്റെ വരികളില്‍ തുടിക്കുന്നു. ആടി അറുതികള്‍ പ്രതീക്ഷിച്ച് അവയ്ക്കായി കരുതിവെച്ചുകഴിയുന്ന കടലോരജനതയുടെ അനുഭവ പരിസരമാണ് അവയുടെ ആഖ്യാന ഇടങ്ങള്‍. അതിന് കടപ്പുറഭാഷയുടെ പരുക്കന്‍ താളമാണ്. ജീവിതത്തിന്റെ ഉപ്പുകാറ്റേറ്റ് പാകംവന്ന വാക്കുകള്‍ ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് വായനക്കാരെ കൂട്ടുവിളിക്കുന്നു. അനില്‍കുമാറിന്റെ കവിതയിലെത്തുമ്പോള്‍ കടല്‍ സ്വന്തം ആവാസവ്യവസ്ഥകളെ ഗാഢമായി പുല്‍കുന്നു.
അവിയങ്കോര
ചാക്കാല കഴിഞ്ഞു
പക്കിയായി
ആത്മാവ് വീട്ടില്‍ വന്നു
'അപ്പാ അപ്പാ'യെന്ന്
ഞങ്ങളൊമ്പതും ആര്‍ത്തു.
തൈലം പെരട്ടി
കെടന്നതേയുള്ളൂ അമ്മ
ഒറ്റകുത്തിന് കൊണ്ടയ്ക്ക്
പിടിച്ചു നിര്‍ത്തി
തെറിച്ച കടലാളത്തില്‍
നാല് പളളുരിച്ചു
'അപ്പാ അപ്പാ
അപ്പന്റെ ചെറകെന്തായിങ്ങനെ
കല്ലറയിലെ കെടപ്പെങ്ങനെ'
ഞങ്ങളൊമ്പതും മുട്ടുകുത്തി
'വലയെടുക്ക് മക്കളെ
മേലാട്ട് നടക്ക്
അവിയങ്കോര പാവി
തിരിച്ചണയാം'
നേരം വെട്ടം വച്ചു
ഈരഞ്ചീലയോടെ
ഞങ്ങള് പത്താളും
വന്നേറി
നല്ല ഒറക്കത്തിലാ അമ്മ
'പ്ഫാ ! എണീക്കെടി'
അപ്പന്റെ ആട്ട്
അവിയങ്കോര വെന്തു മണത്തു
മരിച്ചീനിയും ഉപ്പും മുളകും
ഏമ്പക്കം വിട്ട് അപ്പനെറങ്ങി
'അപ്പാ അപ്പാ അപ്പനെങ്ങോട്ടാ
ഇവിടിരുന്നോണം
ഞങ്ങള് പത്താളും പോയി കെടക്കാം
കല്ലറയില്‍'
.
കടലെറങ്കണ പെണ്ണുങ്കോ
കടപ്പെറം വെളുത്തു
ചരുവം കമിഴ്ത്തി
ചന്തിയുറപ്പിച്ച
മീന്‍ക്കാരി പെണ്ണുങ്ങള്‍
മുറുക്കാന്‍ തുപ്പളി
വിരല്‍ വിടവിലൂടെ
പമ്പരം കണക്ക് വിട്ട്
മുടിയിഴകളിലെ
പേന്‍ ഞെരിച്ച്
അവന്തചീല
അഞ്ചാറു വട്ടം കെട്ടി
പെരുത്ത കലിയില്‍
പള്ളുരിച്ചു
സൂര്യന്‍ കറുത്തു
പെണ്ണുങ്ങളായ പെണ്ണുങ്ങള്‍
വള്ളം തള്ളി
കടലിലിട്ടു
തലമോരിയിലൊരുത്തി
കടബോട്ടിലൊരുത്തി
തോര്‍ത്ത് തലേ ചുറ്റി
കൈ പിറകെ കൂട്ടി
മൂന്നാമതൊരുത്തി
തണ്ടു വലിക്കാന്‍
നാലാമതൊരുത്തി
തൂണ്ടയിടാന്‍
അഞ്ചാമതൊരുത്തി
പെണ്ണുങ്ങള്‍
കടല്‍ കടന്നേ പോയല്ലോ
മീന്‍ കൊയ്യാന്‍ പോയല്ലോ
സെന്റ് ആന്‍ഡ്രൂസ്
സെന്റ് ആന്‍ഡ്രൂസ് കടപ്പെറത്ത്
ബോട്ട് ഇടിച്ചേറി
ഒടമ കടപ്പെറത്ത്
മുട്ടാങ്കിയിട്ടിരുന്നു
പള്ളിയെ നോക്കി
മണിക്കൂറില്‍ നന്നാല് വട്ടം
ചിലുവ വരച്ചു
അവന്റെ കൊടലെരിച്ചിലിന്റെ
പൊറത്ത് കൂടി
ചെലര്‍ പടം പിടിച്ചു
'മക്കളെ, ഇതാണ് ബോട്ട്
നൂറ്റിനാല്പത് മൈലും താണ്ടി
ഇലങ്കയ്‌ക്കോ ബോംബയ്‌ക്കോ പോകും
മീന്‍ കൊണ്ടുവരും
അതിര്‍ത്തിയൊന്നുമറിയില്ല
ജയിലിലാവും
ചെലര് വെടിയേറ്റ്
പെടഞ്ഞ് പെടഞ്ഞ് ചാവും
മാസങ്ങളോളം പലരുടെയും വീട്
ട്രോളിംഗ് നിരോധനക്കാലത്തെ
ഉപവാസക്കൂട് '
കാഴ്ച്ചക്കാര്‍ മടങ്ങുന്നു
ബോട്ടിലുണ്ടായിരുന്നവര്‍
ചത്തെന്നോ
ഉയിരോടെ ഒണ്ടെന്നോ
എത്തും പിടിയും കിട്ടുന്നില്ല
കടപ്പെറത്ത്
ഒടമയുടെ പെടലിയെ
ആരോ കോഴിയെ പോലെ
തിരുക്കി വച്ചിരുന്നു
മുട്ടാങ്കി - തല കുമ്പിട്ടിരിക്കുക
ചിലുവ - കുരിശ്
ഒറ്റപ്പെട്ടവര്‍
ഒറ്റപ്പെട്ടവര്‍
രാത്രിയെ കൂട്ടുപിടിച്ച്
മുടിഞ്ഞുപോയ പ്രേമത്തെ പറ്റി പാടും
ചീവീടും കാറ്റും
കാക്കത്തൊള്ളായിരം നിശബ്ദതകളും
അതിലലിഞ്ഞു ചേരും
ഉദ്യാനങ്ങളില്‍
കടല്‍ക്കരയില്‍
നിലാവും സൂര്യനും
മാറി മാറിയുദിക്കുന്ന കുന്നിന്‍പുറങ്ങളില്‍
എല്ലാ വഴികളും പുറപ്പെട്ടൊടുങ്ങും
ഒറ്റപ്പെട്ടവര്‍
മരണത്തോട് നിരന്തരം സംസാരിക്കും
അവര്‍ക്കൊപ്പം
ഭൂമിയിലെ എല്ലാ ഉറവകളുമൊഴുകും
എല്ലാ കാടും മഞ്ഞു പുതച്ചു കിടക്കും
ഒരു കിളിക്കരച്ചില്‍ അവരെ പിന്തുടരും
ഒറ്റപ്പെട്ടവര്‍ക്ക് വേണ്ടി പാടാനായില്ലെങ്കില്‍
നമ്മുടെ പാട്ടുകളെത്ര വ്യര്‍ത്ഥം
കുഴിമാടം
കുഴിമാടമൊരുക്കുന്ന ഒരാളുണ്ട്
സിമിത്തേരിയില്‍ തന്നെയാണുറക്കം
കുഴിച്ച് കുഴിച്ച്
കുഴിമാടം പോലെയായി ജീവിതമെന്നയാള്‍
ആരും വീട്ടിക്കേറ്റില്ല
കണ്ടാല്‍ 'ദേ ചാവ് പോവുന്നെന്ന്' കൂവും
അയാള്‍ക്ക് അടക്കത്തിനു മുമ്പുള്ള
പ്രേതത്തിന്റെ മണമാണ്.
ചവറ് കൊട്ടാന്‍ പോകും
പുല്ലാഞ്ചിവട്ടത്തില്‍
പാമ്പിന്‍ നിഴലാട്ടം കാണും രാത്രിയില്‍
അയാള്‍ ആത്മാക്കള്‍ക്കൊപ്പം മദ്യപിക്കും
കുടിച്ചു കുടിച്ചു കൂത്താട്ടമാടും
തണുത്ത കാറ്റില്‍
മൂളും പാട്ടില്‍
അന്നാടുമൊത്തം
ഗാഢമുറങ്ങും
അപ്പോള്‍ ആത്മാവിലൊരുവന്‍
നാവ് കുഴഞ്ഞു പറയും
'എത്ര ഭംഗിയായാണ് നീയെന്റെ ജീവിതത്തെ
ആറടിയിലൊതുക്കിയത് ?'
രണ്ടാമന്‍ തോളില്‍ തട്ടി ചിരിക്കും
'അനാഥപെണമായിരുന്നു
നീയെടുത്ത് മൂടിയല്ലോ'
മൂന്നാമന്‍ : 'പ്ഫ! നായിന്റെ മോനെ
കുഴിയിലേക്കിറക്കുമ്പം
നോക്കീം കണ്ടും പാടില്ലായിരുന്നോ
തറയിലിടിച്ചെന്റെ കൂമ്പു കലങ്ങിപ്പോയി'
അവര്‍ പയ്യെ പയ്യെ
സിമിത്തേരിയില്‍ നിന്നിറങ്ങും
തൂങ്ങിച്ചത്ത
വണ്ടിയിടിച്ചു മരിച്ച
കെട്ടിയോന്‍ കഴുത്തു ഞെരിച്ചു കൊന്ന
മണ്ണെണ്ണയൊഴിച്ചു തീകോരിയിട്ട
എല്ലാ മനുഷ്യരും അവര്‍ക്കൊപ്പമിറങ്ങും
വിജനമായ മൈതാനത്തില്‍
കാറ്റൊഴിഞ്ഞ യാമത്തില്‍
കുര്‍ബാന ചൊല്ലും
അതു കേള്‍ക്കെ
മത്സ്യങ്ങള്‍ക്ക് ചിറക് മുളയ്ക്കും
അവ വാനിലുയര്‍ന്നു പറക്കും
അതു കേള്‍ക്കെ
കല്ലുകള്‍ക്ക് ചെകിള പൂക്കും
അവ ജലത്തില്‍ നീന്തി തുടിക്കും
അതു കേള്‍ക്കെ
നൂറ്റാണ്ടുകള്‍ക്ക് മുന്നേ താണുപോയവര്‍
അവരവരുടെ ഭവനങ്ങളിലേക്ക് ഓടിക്കേറും
അതു കേള്‍ക്കെ
അന്നാടുമൊത്തമുണരും
അപ്പോള്‍
അപ്പോള്‍ കാണാനാവുക
കുഴിമാടമൊരുക്കുന്ന അയാളെ മാത്രം
അയാള്‍ക്ക് അടക്കത്തിനു മുമ്പുള്ള
പ്രേതത്തിന്റെ മണമാണ്
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ