വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത കവി അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ഒന്നുവെച്ച് മറ്റൊന്നിന്റെ കൈരേഖ വായിക്കാന്‍ വകുപ്പില്ലാത്ത കവിതകളാണ് അന്‍വര്‍ അലിയുടേത്. അത്രയ്ക്ക് ദൂരമുണ്ട്, ഒരു കവിതയില്‍നിന്ന് മറ്റൊന്നിലേക്ക്. അതിന്റെ രക്തത്തിലുണ്ട്, അബോധപൂര്‍വ്വമായ കുതറല്‍. എങ്ങോട്ടുമാവാം ആ കുതറല്‍. ചിലപ്പോഴത് നമുക്കൊട്ടും പരിചയമില്ലാത്ത ഇടങ്ങളിലേക്ക് ഒരു ഫ്രീക്കന്‍ ബൈക്കുപോലെ പറക്കും. നിരാകരിക്കപ്പെടാനും തിരിച്ചറിയപ്പെടാതിരിക്കാനുമുള്ള സാദ്ധ്യതകളെ പുല്ലുപോലെ കണക്കാക്കി സ്വന്തം വഴിക്കു പോവും. ഘടനകളെ അതെപ്പോഴും നിരാകരിക്കും. ചിലപ്പോഴതിന് താളമുണ്ടാവാം. ഇല്ലാതിരിക്കാം. ഒരു കള്ളിയിലും നിന്നുകൊടുക്കാത്ത കവിഞ്ഞൊഴുകലാണത്.
നടപ്പുഭാവുകത്വത്തിലേക്കവ വീണുറങ്ങില്ല. പകരം ഭാവുകത്വത്തിന്റെ മുനമ്പില്‍ തന്ത്രപരമായി നിന്ന്, പുതുഭാവുകത്വങ്ങളിലേക്ക് തെന്നിവീഴും. പൂര്‍വ്വനിശ്ചിത ഭാവുകത്വത്തില്‍ കടന്നുകയറലല്ല അതിന്റെ രീതി. അത്തരം പൂര്‍വ്വനിശ്ചയങ്ങളെ നിരാകരിക്കുന്ന പൊട്ടിച്ചിതറലാണ്. അസാധാരണ ശേഷിയുള്ളതാണ് ആ വാക്കുകളുടെ ആയം. അതെവിടെയും ചേര്‍ന്നുകേറും. ഒരൊറ്റ തലക്കെട്ട് കൊണ്ട് ആളെ വിളിച്ചുകൂട്ടും. അമ്പരപ്പിക്കുന്ന ചേരുവകള്‍ വാക്കുകളുടെ വിധ്വംസക ശേഷിയെ ഇരട്ടിയാക്കും.
undefined
കൂസലില്ലാത്ത കവിതകളാണ് അന്‍വര്‍ അലിയുടേത്. അവ നിങ്ങളുടെ മുന്‍വിധികളെ 'പോടെയ്' എന്നു വിരട്ടും. കവിതയാവാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത കെട്ടുംമട്ടുമായി 'മുസ്തഫാ മുസ്തഫാ' എന്ന് ചുവടുവെയ്ക്കും. അപ്രതീക്ഷിത പ്രമേയങ്ങളും ആഖ്യാനരീതികളും താളവുമായി വന്ന് എഴുത്തിന്റെ ഭൂത ഭാവി വര്‍ത്തമാനങ്ങളെ അതിന്റെ പാട്ടിനുവിടും. ഗദ്യത്തിനും പദ്യത്തിനുമിടയില്‍ നാം സ്വരുക്കൂട്ടിവെച്ച മുന്‍വിധികള്‍ ആ പാച്ചിലില്‍ തവിടുപൊടിയാവും. ലേബലുകളിലോ പ്രസ്ഥാനങ്ങളിലോ നിന്ന് അടുത്തൂണ്‍ പറ്റാതെ തോന്നിയവഴിക്ക് ചരിക്കും, തോന്ന്യാസിയെന്ന് സ്ഥിരമായി പറയിക്കും.
ചിതറിയതും മറക്കപ്പെട്ടതും മറന്നതും ഉപേക്ഷിച്ചതുമായ വാക്കുകളൂടെ വമ്പന്‍ തിരിച്ചുവരവുകള്‍ ആ കവിതകളില്‍ അനുഭവിക്കാം. ആര്‍ക്കും വേണ്ടാതായ വാക്കുകളെ കൗതുകം കൂട്ടാനായി കണ്ടെടുക്കുന്ന നടപ്പ് ഏര്‍പ്പാടല്ല അത്. അന്‍വര്‍ അലി ഉപയോഗിക്കുമ്പോള്‍, ആ വാക്കുകളുടെ പിറവിമുതലിന്നോളം നീണ്ട സാംസ്‌കാരിക ജീവിതമപ്പാടെ കയറി വരും. ഒറ്റയല്ലാത്ത വാക്കെടുപ്പുകള്‍.
ആണുറക്കം
ഒതുക്കത്തില്‍
കിടക്കണം
ഇടത്ത് അവള്‍
വലത്ത് മകള്‍
വാക്കുതെറ്റിച്ച് പുകവലിച്ചത്
മകളറിയരുത്
വകയിലൊരുത്തിയെ ഉമ്മവച്ചത്
അവളും
ശ്വാസമടക്കി
മേലോട്ടു നോക്കി
ശവം പോലെ
അഞ്ചുകൊല്ലം അനങ്ങാത്ത
ഇന്ത്യന്‍ പൌരബോധം പോലെ
വിഷംചെന്ന്
ഉടല്‍കെട്ട്
കിടക്കുന്നു
ഈ കവിത
അവളോ മകളോ എഴുതിയാല്‍
എങ്ങനെയിരിക്കും?
കാഫ്ക
വെറി വേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ
കടിച്ചുപറിച്ചുകൊണ്ടിരുന്ന ഒരു കാക്ക
പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്നു
അനേകായിരം അപാര്‍ട്ട്മെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചു നിന്ന മറ്റേതോ മരത്തെ ഉന്നം വെച്ച്
പറന്നു തുടങ്ങിയതും,
ഒരു മഴ വന്നു
അപ്പാര്‍ട്ട്മെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്ന് നിന്നിരുന്ന
ഒരാണും പെണ്ണും
കണ്ട്
അന്തംവിട്ടു നിന്നു
മഴയ്ക്ക് കുറുകെ
ഒറ്റ വരയായിഒറ്റയ്ക്ക് പരക്കുന്ന
ആ കാഫ്കയെ.
Note: ഹറുകി മുറകാമിയുടെ Kafka on the Shore എന്ന നോവലില്‍ കേന്ദ്ര കഥാപാത്രമായ കാഫ്ക എന്ന കുട്ടിയുടെ അപര വ്യക്തിത്വത്തിന് crow എന്നു പേര്. ചെക്ക് ഭാഷയില്‍ കാഫ്ക എന്ന വാക്കിനര്‍ത്ഥം കാക്ക എന്ന് തന്നെ.
ജ ച്ച ഞാ ജ്ഞ
നമ്മളിടിക്കും കുന്നെല്ലാം
നമ്മുടെ പാറ പൈങ്കിളിയേ
നമ്മളുടയ്ക്കും പാറകളോ
നമ്മുടെ മെറ്റല്‍ മൈങ്കിളിയേ
നമ്മുടെ മെറ്റല്‍ റോഡുകളില്‍
കുണ്ടും കുഴിയും കൂങ്കിളിയേ
നമ്മള്‍ കുതിക്കും വണ്ടികളോ
ഡണ്ടഡ ഡണ്ടഡ ഡ്ഡുങ്കിളിയേ
നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ
ഞങ്ങളിടിച്ചൊരു
ഞങ്ങടെ കുന്നിന്‍
പാറയില്‍ മെറ്റല്‍റോഡൊന്നില്‍
ഞങ്ങള്‍ കുഴിച്ചൊരു
ഞങ്ങടെ കുഴിയില്‍
ഞങ്ങള്‍ കിടന്നു ദ്രവിച്ചെന്നാല്‍
നിങ്ങള്‍ക്കെന്താ സര്‍ക്കാരേ
ജ ച്ച ഞാ ജ്ഞ അല്ലാതെ?
നൈല ഒമര്‍
(2007 നവംബറില്‍ ദക്ഷിണകൊറിയ സന്ദര്‍ശിച്ച കവി മഹമ്മൂദ് ദര്‍വിഷിന്
സഹായിയും സഹചാരിയുമായിരുന്ന ഒരു പലസ്തീനി പെണ്‍കുട്ടിയുടെ ഓര്‍മ്മ)
ഞാന്‍ നൈല ഒമര്‍
നിന്റെ പെരുവഴിപ്പെങ്ങള്‍
പലസ്തീനി
ഈജിപ്ഷ്യന്‍ പാസ്പോര്‍ട്ടില്‍ പാറി
കൊറിയയിലടിഞ്ഞ പാഴില
പ്രായം
നൈല്‍നദിയില്‍ മുങ്ങിച്ചത്ത വിയര്‍പ്പുതുള്ളിയുടേത്
പ്രേമം
മഹമ്മൂദ് എന്ന ദര്‍വിഷിനോട്
ഭൂമിയുടെ മറ്റേക്കരയിലുള്ള
സോവ്ള്‍ നഗരം മുഴുവന്‍ അലഞ്ഞ്
അയാള്‍ക്കായി പന്നിയിറച്ചിയില്ലാത്ത ഒരു കിംപപ്പ്1 വാങ്ങി
തിരിച്ചുചെല്ലുമ്പോള്‍,
ഒരു ഗാസാവിശപ്പുതുള്ളിയെ കെയ്റോപുറമ്പോക്കുകളിലേക്കെന്നപോല്‍
അയല്‍മുറിയിലേക്ക് തുടച്ചെറിഞ്ഞു എന്നെ എന്റെ ദര്‍വിഷ്
ഞാനിരുന്നു കരഞ്ഞു
ഞാന്‍ കൊണ്ടുവന്ന കിംപപ്പ്
മുയല്‍ക്കുഞ്ഞിനെപ്പോലെ
അകത്താക്കുന്ന അയാളുടെ കാരിക്കേച്ചര്‍
കണ്ണീരുകൊണ്ട് വരച്ചുകാട്ടി
എന്റെ പാവം ലാപ് ടോപ്പ് -
ഇത്തവോണില്‍2 ചില്ലിക്കാശിനു പണിയെടുത്ത് ഞാന്‍ വാങ്ങിയ
സെക്കന്റ് ഹാന്റ് കൂട്ടുകാരന്‍
എന്റെ പ്രണയകഥ കേട്ട്
രണ്ട് ഓണ്‍ ലൈന്‍ പുരുഷബോംബുകള്‍,
അബ്ബാജാനും നീയും
പൊട്ടിച്ചിരിക്കുന്നു
ചിരിച്ചോളൂ, കിഴട്ടുതന്തമാരേ
ഹാന്‍3 നദിക്കരയില്‍ വച്ച്
നീയെടുത്ത എന്റെ ഫോട്ടോകള്‍ക്കും
പൊറുത്ത കിറുക്കുകള്‍ക്കും
പകുത്ത നമ്മുടെ അമുസ്ലീം യുക്തികള്‍ക്കും
അടിക്കുറിപ്പായി
ചിരിച്ചോളൂ
എന്റെ മകന്‍ നാസര്‍
നിന്റെ അമ്പുവിന്റെ അതേ പ്രായം
അതേ അമുസ്ലീം യുക്തിയുടെ സന്തതി
ചിരിച്ചോളൂ
മേല്‍ക്കൂര ഇടിഞ്ഞുവീണോ
മേല്‍ക്കൂരയ്ക്കു കീഴെ നീണ്ടനാള്‍ ജീവിച്ചോ
നമ്മുടെ മക്കളും മരിക്കും, ഒരിക്കല്‍
അതിനുമുമ്പ്
ഞാന്‍, നീ, അബ്ബാജാന്‍, ഉമ്മീജാന്‍...
മഹമ്മൂദ് എന്ന എന്റെ ദര്‍വിഷും...
അമ്പൂ, നാസര്‍
അമുസ്ലീം വിയര്‍പ്പുതുള്ളികളേ
ചിരിച്ചോളൂ നിങ്ങളും
*
കുറിപ്പുകള്‍:
1. കിം എന്ന പായലില്‍ പൊതിഞ്ഞ പപ്പ് (ചോറ്); കൊറിയയിലെ സാധാരണക്കാരുടെ ഭക്ഷണം.
2. ഇത്തവോണ്‍: സോവ്ള്‍ നഗരത്തില്‍ വിദേശികള്‍ ഒത്തുകൂടുന്ന ഒരു തെരുവുസമുച്ചയം. ഇവിടത്തെ മിഡില്‍ ഈസ്റ്റ് - ആഫ്രിക്കന്‍ - പാകിസ്ഥാനി റെസ്റ്റാറന്റുകളില്‍ നിരവധി മുസ്ലിം പ്രവാസികള്‍ പണിയെടുക്കുന്നു. ഹലാല്‍ ഇറച്ചിക്കടകള്‍, ഏഷ്യന്‍ പലവ്യഞ്ജനകേന്ദ്രം, മുസ്ലീം ദേവാലയം, എന്നിവയ്ക്ക് പുറമേ, മുഖ്യമായും അമേരിക്കന്‍ പട്ടാളക്കാരെ ഉദ്ദേശിച്ചുള്ള രാശാലകളും 'പെണ്‍'ബാറുകളും ഇവിടെയുണ്ട്.
3. സോവ് ള്‍ നഗരത്തിനു കുറുകേ ഒഴുകുന്ന നദി.
ആടിയാടി അലഞ്ഞ മരങ്ങളേ...
'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ
ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ
ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ
അടിപറിഞ്ഞ നിലപാടുകളേ
ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...
ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?
ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!
ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...
**************
*കുമാരനാശാന്റെ ‘പ്രരോദന‘ത്തില്‍ നിന്ന്
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ