ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത. മൊഴിമാറ്റം: രാമന്‍ മുണ്ടനാട്
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ലളിതമായ പ്രണയമേ എനിയ്ക്കു വേണ്ടൂ.
ലളിതപ്രണയത്തിലേര്‍പ്പെട്ടവര്‍
പരസ്പരം കടാക്ഷിയ്ക്കുന്നതേയില്ല.
ഒരിയ്ക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍,
വിശ്വാസപ്രമാണം പോലെത്തന്നെ,
ആദ്ധ്യാത്മികതയ്ക്ക് അന്ത്യമാകുന്നു.
ലളിതമായ പ്രണയം, കൃശമായതെങ്കിലും
പഴയ പാദകവചം പോലെ ദൃഢവും,
കാമാതുരവും, നിനക്കനുമാനിയ്ക്കാന്‍
സാദ്ധ്യമാവുന്നത്ര അങ്കുരങ്ങളുള്ളതുമാണ്.
പറയുവാനാകാത്തതിന്റെ ന്യൂനത
പ്രവര്‍ത്തിയാല്‍ നികത്തുന്നു.
ത്രിവര്‍ണ്ണചുംബനങ്ങള്‍ വീടിനുചുറ്റും നടുന്നു.
ധൂമ്രവും ശുഭ്രവുമായ അഭിലാഷങ്ങള്‍,
രണ്ടും ലളിതവും തീവ്രവും ആണ്.
ലളിതമായ പ്രണയം ഉത്തമമാകുന്നു.
കാരണം അതിനു പ്രായമേറുന്നതേയില്ല.
അവശ്യമായതില്‍ മാത്രമത് ഏകാഗ്രമാകുന്നു.
ഞാന്‍ പുരുഷനും നീ സ്ത്രീയുമാണെന്നത്
അതിന്റെ കണ്ണുകളില്‍ തിളക്കമേറ്റുന്നു.
ലളിതപ്രണയത്തിന് മിഥ്യാകല്‍പ്പനയേയില്ല.
അതിനു സ്വന്തമായുള്ളത് പ്രത്യാശ മാത്രമാണ്.
എനിയ്ക്കുവേണം ആ ലളിതമായ പ്രണയം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...