ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആന്‍ സെക്സ്റ്റണ്‍ എഴുതിയ കവിത. മൊഴിമാറ്റം: രാമന്‍ മുണ്ടനാട്
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
കഴിഞ്ഞു, മരിച്ചയാളെ ഒറ്റയ്ക്ക് യാത്രയാകാന്‍ അനുവദിച്ച്
ശ്മശാനത്തിലേയ്ക്കുള്ള കഠിനമായ ഘോഷയാത്ര നിരസിച്ച്
പള്ളിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഞാന്‍ പറഞ്ഞു.
ഇത് ജൂണ്‍. ധൈര്യശാലിയെന്നു നടിച്ച് എനിയ്ക്ക് മടുത്തു.
നമ്മള്‍ മുനമ്പിലേയ്ക്ക് വാഹനമോടിച്ചു പോകുന്നു.
ആകാശത്തു നിന്നും സൂര്യന്‍ ഒഴുകിയെത്തുന്നിടത്ത്
ഒരു ഇരുമ്പുവാതില്‍ പോലെ സമുദ്രം തിരയടിയ്ക്കുന്നിടത്ത്
ഞാന്‍ സ്വയം സംസ്‌കരിച്ചെടുക്കുന്നു. നാം തമ്മില്‍ തൊടുന്നു.
ആളുകള്‍ മരിയ്ക്കുന്നത് മറ്റൊരു രാജ്യത്താകുന്നു.
എന്റെ പ്രിയനേ, ധവളഹൃദയമാര്‍ന്ന ജലത്തില്‍ നിന്നും
ചരല്‍ക്കല്ലുകള്‍ ചാറുന്ന പോലെ കാറ്റ് പൊഴിയുന്നു.
നാം തൊടുമ്പോള്‍ സമ്പൂര്‍ണ്ണസ്പര്‍ശമാകുന്നു. ആരും ഏകരല്ല.
മനുഷ്യര്‍ ഇതിനായ് ഹനിയ്ക്കുന്നു. അല്ലെങ്കിലത്രയെങ്കിലും.
പിന്നെ മരിച്ചവരെക്കുറിച്ചെന്ത്? അവര്‍ സ്വന്തം ശിലായാനത്തില്‍
പാദുകങ്ങളില്ലാതെ ശയിയ്ക്കുന്നു. സ്തംഭിച്ച സമുദ്രംപോലെ
എന്നതിനേക്കാളവര്‍ പാറയെപ്പോലെയാണ്. കഴുത്തില്‍, കണ്ണില്‍,
മുട്ടെല്ലില്‍ അനുഗ്രഹിയ്ക്കപ്പെടാന്‍ അവര്‍ വിസമ്മതിയ്ക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...