Malayalam Short Story : കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ഒരുവള്‍

By Chilla Lit Space  |  First Published Jul 21, 2022, 6:33 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സഹ്‌ലത്ത് ബീവി കെ എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Latest Videos

undefined

 

'ഹലോ, മോളെ നിനക്ക് ഇനിയും എത്താന്‍ ആയില്ലേ.'

'ആഹ് അമ്മേ വരുവാ'

വേഗം എത്താന്‍ നോക്ക് നേരം ഇരുട്ടിയത് കണ്ടില്ലേ നീ.

'ഞാന്‍ വന്നോളാം. ഇന്ന് കടയില്‍ കുറച്ചു തിരക്ക് ഉണ്ടായിരുന്നു. അതാ. അമ്മ അച്ഛന് മരുന്ന് കൊടുത്തില്ലെ. സമയം ആയല്ലോ?'

'മ്... കൊടുത്തു.'

എന്ത് പറ്റി അമ്മേ, ഒരു വല്ലായ്മ പോലെ?'

'അത്.... അത് പിന്നെ.... അച്ഛന്റെ മരുന്ന് കഴിഞ്ഞു.'

'എന്നിട്ട് ഇപ്പോഴാണോ അമ്മ പറയണത്. എന്തെ നേരത്തെ എന്നെ വിളിച്ചു പറയാഞ്ഞേ.'

'ഞാന്‍ എത്രയാന്ന് വെച്ച ഇങ്ങനെ കിടക്കുന്നത്. വേഗം എന്നെ അങ്ങട്ട് എടുത്തൂടാന്‍ മേലെ. എന്റെ കൊച്ചിനെ ഇങ്ങനെ വിഷമിപ്പിച്ചു മടുത്തു. മക്കളെ നോക്കേണ്ട പ്രായത്തില്‍ മക്കള്‍ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നു. എന്തൊരു ജന്മം ആണ്  ദൈവമേ എന്റേത്.'

അമ്മയോട് സംസാരിക്കുന്നതിന് ഇടയില്‍ അച്ചന്റെ സംസാരം കേട്ടു. അത് കേട്ടപ്പോള്‍ തൊട്ട് തുടങ്ങിയതാ അമ്മ കരയാന്‍. പതിയെ എന്റെ കണ്ണിലും കണ്ണുനീര്‍ കുമിഞ്ഞു കൂടി.'

അമ്മയോട് മറുത്ത് ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. പോരുന്ന വഴിക്ക് ഒരു മെഡിക്കല്‍ ഷോപ്പില്‍ കയറി അച്ഛന് വേണ്ട മരുന്ന് വാങ്ങി. കയ്യില്‍ ഇനി ആകെ 10 രൂപയെ ഉള്ളൂ. ഇനി ഇവിടുന്ന് അവസാന ബസ് ഉണ്ട്.  ഒരു ഓട്ടോ പിടിച്ചു പോരാം എന്ന് വിജയിച്ചാല്‍ അതിന് മാത്രം ഉള്ള കാശ് കയ്യിലില്ല. അത്‌കൊണ്ട് ഇനിയും വൈകും എന്ന് ഉറപ്പായി. കാരണം കവലയില്‍ നിന്ന് വീണ്ടും ഒരു കിലോമീറ്ററോളം നടക്കാന്‍ ഉണ്ട്.

ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോള്‍ ആണ് ബസ് മുന്നിലേക്ക് ബ്രേക്ക് ഇട്ട് നിര്‍ത്തിയത്.

കുട്ടി കയറുന്നില്ലേ. ഇത് കഴിഞ്ഞ പിന്നെ വേറെ ബസ് വരാന്‍ ഇല്ലാട്ടോ.

അവള്‍ ഒന്ന് മൂളിക്കൊണ്ട് ബസില്‍ കയറി. എന്നിട്ട് ഒരു മൂലയില്‍ പോയി ഇരുന്നു. ശരിയാ, നേരം ഒരുപാട് വൈകിയിരിക്കുന്നു. കുഞ്ഞു നക്ഷത്രങ്ങള്‍ കൊണ്ട് ആകാശം വര്‍ണ്ണശോഭയാല്‍ നിറഞ്ഞു. ഒരു തേങ്ങാപൂള്‍ പോലെ തന്നെ നോക്കി ചിരിക്കുന്ന ചന്ദ്രന്‍. ഇടക്ക് വന്നു തന്നെ തഴുകിപ്പോകുന്ന മന്ദമാരുതന്‍.

നോക്കിനോക്കിയിരിക്കെ, അവളിലേക്ക് കുഞ്ഞുന്നാളിന്റെ വെയില്‍വന്നു തൊട്ടു. 

രണ്ട്

'മോളേ, അച്ഛന്റെ കാന്താരി. അവിടെ നിക്ക്.'

'ഇല്ല ഇല്ല ഇല്ല. അച്ഛന് എന്നെ പിടിക്കാന്‍ കഴിയില്ലല്ലോ'

'ദേ...അച്ഛന്റെ പൊന്നു വാവ അല്ലെ. അച്ഛന്‍ മിട്ടായി വാങ്ങിത്തരാലോ.'

'വാങ്ങി തരുവോ...'

'ആന്നെ. വാങ്ങിത്തരാം.'

'എന്നാ എനിക്ക് ആ മാങ്ങാ കൂടെ പറിച്ചു തരുവോ അച്ഛാ.'

'ന്റെ പൊന്നുസേ. ഇതെ നമ്മുടെ മാവ് അല്ലല്ലോ. നമുക്കെ നമ്മുടെ വീട്ടില്‍ ഒരു മാവിന്‍ തൈ വച്ചിട്ട് അത് വളര്‍ന്ന വലുതായി മാങ്ങാ ഉണ്ടാവുമ്പോ കഴിക്കാം ട്ടൊ. ഇപ്പൊ അച്ഛന്റെ സുന്ദരി വാവ വായോ.'

'ആഹാ.... ഇത്രേം നേരം എവിടെ ആയിരുന്നു അച്ഛനും മോളും കൂടെ. ഇവിടെ ഇങ്ങനെ ഒരുത്തി ഉള്ളത് ഓര്‍മ ഉണ്ടോ ആവോ'

'ന്റെ മീനു.... നിന്നെ ഞാന്‍ മറക്കുവോടി... നിനക്കും മോള്‍ക്കും വേണ്ടി അല്ലെ ഞാന്‍  ജീവിക്കുന്നത് തന്നെ. ഈ ഒരു മാസം കൂടെ അല്ലെ ഉള്ളൂ. പിന്നെ എനിക്ക് നിങ്ങളെ ഒക്കെ നേരിട്ട് കാണണമെങ്കില്‍ രണ്ട് കൊല്ലം കഴിയേണ്ടെടി. അത് വരെ ഞാനും മോളും ഇങ്ങനെ ഒക്കെ ഒന്ന് സന്തോഷിച്ചു നടക്കട്ടെന്ന്.'


മൂന്ന്

അന്ന് പോയതാ അച്ഛന്‍, ഒരുപാട് സ്വപ്നങ്ങളുമായി. എന്നാല്‍ അതൊന്നും അധിക നാള്‍ നീണ്ടുനിന്നില്ല. അച്ഛന് എന്തോ പേര് അറിയാത്ത രോഗം. അതും ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്നത്. ആകെ ക്ഷീണിച്ചപ്പോള്‍  അവിടെ ഒരു ഹോസ്പിറ്റലില്‍ പോയി നോക്കി. എന്നാല്‍ അവിടുത്തെ ഡോക്ടര്‍ അച്ഛനെ കയ്യൊഴിഞ്ഞു. പിന്നീട് നാട്ടിലേക്ക് പോന്നു. കുറച്ചൊക്കെ ചികില്‍സിച്ചു നോക്കി എങ്കിലും ഒരു ഫലവും ഉണ്ടായില്ല. പയ്യെ പയ്യെ അച്ഛന് ഒന്ന് അനങ്ങാന്‍ പോലും പറ്റാതെ കിടപ്പിലായി. 

അന്ന് അവള്‍  പ്ലസ്ടു പഠിക്കുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് പഠിക്കാന്‍ മാത്രമുള്ള പണം ഇല്ലായിരുന്നു. ആ ദിവസങ്ങളിലൊക്കെ അമ്മ പണിക്ക് പോയിട്ടാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍  കേവലം ഒരു മുള്ളു തറച്ചതിന്റെ പേരില്‍  ഷുഗര്‍ ഉണ്ടായിരുന്ന അമ്മയുടെ കാല് മുറിച്ചുമാറ്റേണ്ടി വന്നു. തീര്‍ത്തും വിഷമം നേരിട്ട സമയം ആയിരുന്നു അത്. അന്ന് ഒരു കൂട്ടുകാരിയെ വിളിച്ചു ഒരു ജോലി ശരിയാക്കിത്തരുമോ എന്ന് ചോദിച്ചു. അവള്‍ അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു ഷോപ്പില്‍ സെയില്‍സ് ഗേള്‍ ആയിട്ട് ഒരാളെ ആവശ്യമുണ്ട് എന്ന് കേട്ടു. കേട്ടപാതി കേള്‍ക്കാത്ത പാതി അതിന് ഒകെ പറഞ്ഞു. അല്ലെങ്കിലും പ്ലസ്ടു വരെ പഠിച്ച ഒരാള്‍ക്ക് ഇതിനേക്കാള്‍ വലിയ ജോലി വേറെ എന്ത് കിട്ടാനാ ല്ലേ.

നാല് 

കുട്ടി...കുട്ടി ഇറങ്ങുന്നില്ലേ?

കണ്ടക്ടറുടെ പെട്ടന്നുള്ള ചോദ്യം ഉറക്കത്തില്‍ നിന്നും എഴുനേല്‍പ്പിച്ചു. 

ആ ഇരുട്ടിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങി. അവിടെന്ന് മുന്നോട്ട് നടക്കുമ്പോ ആരോ തന്നെ പിന്തുടരുന്നതായി തോന്നിയ അവള്‍ ഒന്നു പിറകിലേക്ക് തിരിഞ്ഞു നോക്കി. അപ്പോള്‍ കാണുന്നത് തന്നെ നോക്കിക്കൊണ്ട് തന്റെ അരികിലേക്ക് വരുന്ന കുറച്ചാളുകളെ ആണ്. അവള്‍ അച്ഛന്റെ മരുന്നും മുറുക്കി പിടിച്ചു ഓടാന്‍ തുടങ്ങി. പിറകെ തന്നെ അവരും. അവസാനം ഓടിയോടി തളര്‍ന്നു അവള്‍ വീണതും അവര്‍ ഒരു വിജയത്തിന്റെ ചിരി ചിരിച്ചുകൊണ്ട് അവള്‍ക്ക് അരികിലേക്ക് നടന്നടുത്തു.

ധൈര്യo സംഭരിച്ചു അവിടെനിന്നും എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ചതും അവരുടെ കൂട്ടത്തില്‍ ഉള്ള ഒരുവന്‍ അവളെ അടിച്ചു വീഴ്ത്തി. കിട്ടിയ അടിയുടെ ആഘാതത്തില്‍ അവള്‍ മലര്‍ന്നടിച്ചു വീണു. അത് മുതലെടുത്തു കൊണ്ട് ആ ചെന്നായ്ക്കല്‍ അവളെ അവിടെ വെച്ച് പിച്ചിച്ചീന്തി. ഒരിറ്റ് വെള്ളത്തിന് കെഞ്ചിയിട്ടും അവന്മാര്‍ കൊടുത്തില്ല. പകരം ഓരോരുത്തരായി അവളെ ആസ്വദിച്ചു. അവസാന ശ്വാസത്തില്‍ പോലും അവള്‍ തന്റെ അച്ഛന് വേണ്ടി വാങ്ങിയ മരുന്ന് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ കേള്‍ക്കുന്നത് ഇന്നലെ രാത്രി ഒരു പെണ്‍കുട്ടിയെ വളരെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു എന്നുള്ള വാര്‍ത്തയാണ്. അന്നേരവും നാട്ടുകാര്‍ അടക്കം പറയുന്നുണ്ടായിരുന്നു: അല്ലെങ്കിലും രാത്രി പെണ്ണുങ്ങള്‍ ഇങ്ങനെ ഇറങ്ങി നടക്കാന്‍ പാടുണ്ടോ?
 

click me!