ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വെങ്കിടേശ്വരി കെ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ചുവപ്പും മഞ്ഞയും
തകര നിറവുമുള്ളത്.
ഓര്‍മ്മകള്‍ ചിതറും
പോലെ
വേട്ടാളന്‍ ചുരണ്ടിട്ട
വീടിന്റെ ഓരോ മുറിവിലേക്കും
പടര്‍ന്നു പായുന്നു.
കറുപ്പിന്റെ
ആഴത്തിലിരുന്ന്
ഏത് സമയത്തും
വലിച്ചിഴച്ചേക്കുമോ
എന്നാലസ്യത്തില്‍
അവ അന്ധതയെ
മാത്രം സ്വപ്നം കാണുന്നു.
മുള്‍കാടുകളില്‍
ചിത്രശലഭങ്ങള്‍
പൂക്കുന്നതിനെ
എങ്ങിനെ പറഞ്ഞു
വയ്ക്കണമെന്നറിയാതെ
വെട്ടത്തിന്റെ
നുറുങ്ങിനെക്കുറിച്ച്
ആരോടോ മന്ത്രിക്കുന്നു,
(സത്യത്തില്‍) അതൊരു
ഏറ്റു പറച്ചിലാവാനാണ്
സാധ്യത.
ഏറ്റു പറച്ചിലുകാരനും
യുദ്ധത്തില്‍ കീഴങ്ങിയവനും
ജീവിച്ചിരിക്കുന്നേയില്ല,
തോറ്റവര്‍ പക്ഷെ,
മരിച്ചു പോകുന്നു.