ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുനി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കുടയെടുക്കാന്‍
മറന്നുപോയിരിക്കുന്നു
ഇലകളില്‍
മഴത്തുള്ളി
ഉമ്മവച്ചുതുടങ്ങി.
പതിയെ
അരയിലേക്ക് തപ്പി,
മുണ്ട്
കെട്ടഴിഞ്ഞിട്ടില്ല.
ചെരുപ്പ്
തേഞ്ഞുതുടങ്ങിയിരിക്കുന്നു
വഴികളിതുവരെ
അവസാനിച്ചിട്ടില്ല
പുതിയ ചെരുപ്പ്
പലപ്പോഴും
പഴയ വഴികളെ
മറക്കാറാണ് പതിവ്.
ശമ്പള
ദിവസമാണ്
തലക്കുമുകളില്‍
കടങ്ങള്‍
ആര്‍ത്തു ചിരിച്ചു.
മറക്കാനാകണം,
പതിയെ
ഓര്‍ക്കാനുള്ള
വഴി തിരഞ്ഞത്.
മുണ്ട്
മടക്കിക്കുത്തി
മഴക്കുമുമ്പെ
വീടെത്തണം
പുകയിപ്പോള്‍
ആകാശത്തോടൊപ്പം
മരത്തിനെയും
ഉമ്മവയ്ക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...