Malayalam Poem : ജലധ്യാനം, സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Feb 7, 2022, 5:20 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ഒരു കൊറ്റി ധ്യാനിക്കുമ്പോള്‍;
പ്രണയത്തിലായിരിക്കുന്ന 
ഒരാളുടെയെന്നപോലെ,
ഭൂമിയെ മുഴുവന്‍ ചുവട്ടിലാക്കി,
അതിന്റെ ഒറ്റക്കാല്‍ ഉറച്ചുനില്‍ക്കുന്നു.

മീനിനെ ഉന്നം വയ്ക്കുമ്പോള്‍;
ഒരാള്‍ക്കൂട്ടത്തില്‍നിന്ന്,
തന്റെ പ്രണയത്തിലേക്കുമാത്രം
ചെന്നെത്തുന്ന മനുഷ്യനെപ്പോലെ,
നീളന്‍കുഴല്‍ ക്യാമറയാകുന്നു,
അതിന്റെ കണ്ണുകള്‍.

പക്ഷേ;
ശിഖരം തേടുമ്പോള്‍ മാത്രം,
അതീ ലോകത്ത് തനിച്ചല്ലെന്ന്
സ്വയമുറപ്പിക്കുന്നുണ്ട്.

പ്രിയപ്പെട്ടതെന്തും വിട്ടുപോകുമ്പോള്‍,
ചേര്‍ന്നുനില്‍ക്കാനുള്ള തൂവല്‍ത്തോളുകള്‍
കണ്ടുവയ്ക്കുന്നുണ്ട്.

നോക്കിനോക്കിയിരിക്കെ, ജീവിതം
കൊക്കിലൊതുങ്ങാത്ത 
മുഴുത്തൊരു പരല്‍മീനായി
പിന്നെയും വഴുതിപ്പോകുന്നു.

ഞാനെന്റെ ഒറ്റക്കാല്‍ധ്യാനം തുടങ്ങുന്നു.

ആള്‍ക്കൂട്ടം;
മങ്ങിയൊരോര്‍മ്മ മാത്രമാണെന്ന് തിരിച്ചറിയുന്നു.

പരല്‍മീനിനു പിറകെ നീന്തുന്നു.
ജലം;
അതിന്റെ ഇരയെ കണ്ടെത്തിയിരിക്കുന്നു.

ആഴത്തില്‍;
നീര്‍ക്കുമിളകളാല്‍ ഒരു കവിത തെളിയുന്നതില്‍,
എന്റെ പേരു തിരയുകയാണ്


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!