ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പലയിടങ്ങളില്‍ വച്ച്
കണ്ടുമുട്ടിയിട്ടുണ്ട്.
വീടില്ലാത്തവന്;
രാത്രികളില്‍,
കടത്തിണ്ണയുടെ
ആലിംഗനമായിരുന്നു.
വിശക്കുന്നവന്റെ മുന്നില്‍;
പഴക്കംചെന്ന
പുളിച്ച രുചികളില്‍
നിറഞ്ഞ്.
മരിച്ചവനു
കൂട്ടിരിക്കുമ്പോള്‍;
അതേ റെയില്‍പ്പാളത്തിലൂടെതന്നെ,
പിറകോട്ട് നടക്കുന്ന
ജീവിതം പോലെ.
പ്രണയിക്കുമ്പോള്‍;
കൈവെള്ളയില്‍,
ആയുര്‍രേഖയോട് ചേര്‍ന്നൊരു
ചുംബനമായിരുന്നല്ലോ.
ഒടുവില്‍;
ഓര്‍ത്തിരിക്കാന്‍
നല്ലതൊന്നുമില്ലാതാകുമ്പോള്‍,
ഞരമ്പുകളില്‍
നേര്‍ത്ത തലോടലാവുന്നു.