Malayalam Poem ; പലായനം, സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Sep 27, 2022, 3:05 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

മുറിവുകളാല്‍ മൂടിവച്ചൊരു
കവിതയുമെടുത്ത്
ആത്മരക്ഷാര്‍ത്ഥം
ഓടിക്കൊണ്ടിരിക്കവേ;
നനഞ്ഞുകുതിര്‍ന്ന,
ശൂന്യമായ(?)
ഒരു പുസ്തകം,
മുന്നിലേക്ക് വന്ന് വീണു.

ആകാംക്ഷയുടെ
ആ വളവില്‍;
ഞാന്‍
വേഗത കുറക്കാതെന്തുചെയ്യും?

 

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

നെഞ്ചോടടുക്കിപ്പിടിച്ചപ്പോള്‍;
ഒരു പിടച്ചില്‍,
പുറത്തേക്ക്
ചാടാന്‍ തുനിഞ്ഞു,

മറച്ചുവച്ചയാകാശങ്ങള്‍.
ഒതുക്കിവച്ച ചിറകുകള്‍.
ചുവന്ന പൂമ്പാറ്റകള്‍...

നൂലറുക്കാന്‍
കൊതിക്കുന്ന പട്ടങ്ങള്‍.
വിഴുങ്ങിപ്പോയ ചിരികള്‍...

 

.....................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

തുറക്കാനാകില്ലെന്ന്
പറഞ്ഞുപഠിപ്പിച്ചതിനാല്‍മാത്രം,
തൊടാതെപോയ
ജനലുകള്‍.
ഭയത്തിന്റെ
ഇലാമാപഴങ്ങള്‍ തീറ്റിച്ച്
വളര്‍ത്തിയ (?)
പക്ഷികള്‍...

എത്ര കവിതകളായിരിക്കും
അതിനുള്ളിലെന്നുമാത്രം
ചിന്തിക്കാന്‍ കഴിയുന്ന,
ചുട്ടുതിന്നാന്‍
മാംസം തേടുന്ന,
നരഭോജികളുടെ രാജ്യത്തെ
പ്രജയാണു ഞാനെന്ന്
എന്തിനു മറക്കണം?

നെഞ്ചില്‍നിന്ന് 
പറിച്ചെറിഞ്ഞ്,
യാത്രതുടരുന്നു.

ഇന്നുമുതല്‍ ഞാന്‍;
പച്ചമാംസത്തിന്റെ
ഗന്ധമുള്ള
കവിതകളെഴുതുന്നവനാകുന്നു...

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!